എന്റെ മകന്‍

എല്ലാ കുട്ടികളുടെ പോലെയും കുസൃതിയുള്ള ഒരു ചെക്കന്‍.

'മുത്തുരാജ' എന്നും 'പച്ചക്കുതിര' എന്നും 'പൊട്ടന്‍' എന്നും ഞാന്‍ അവനെ വിളിച്ചു.

മുത്തുരാജ എന്റെ തറവാട്ടിലെ നായക്കുട്ടിയുടെ പേരായിരുന്നു. മുത്തുരാജ എന്റെ കൂടെ കളിച്ചു,ഉണ്ടു,ഉറങ്ങി എന്റെ കുട്ടിക്കാലത്തിന്റെ ഏറ്റവും തെളിമയാര്‍ന്ന ചിത്രം മുത്തുരാജയുടെ കൂടെയുള്ള കളികളായിരുന്നു. ചില സമയങ്ങളില്‍ കഠിനമായ ഗൃഹാതുരത എന്നില്‍ പടരും ആ സമയത്തൊക്കെ ഞാനെന്റെ മകനെ മുത്തുരാജ എന്നു വിളിക്കും.
'പച്ചക്കുതിര' എന്ന് ഞാനെന്റെ മകനെ എന്തിനു വിളിക്കുന്നു എന്ന് എനിക്കുതന്നെ അറിയില്ല ഒരു പക്ഷെ ഐശ്വര്യം,അഭിവൃദ്ധി എന്നിവ പച്ചക്കുതിരയുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന അന്ധവിശ്വാസം പിടിച്ച നാട്ടില്‍ കുറച്ചുനാള്‍ വളര്‍ന്ന പെണ്ണായതുകൊണ്ടായിരുന്നിരിക്കണം ഞാനവനെ പച്ചക്കുതിര എന്നു വിളിച്ചത്‌.

'പൊട്ടന്‍' എന്ന് ഞാനെന്റെ മകനെ വിളിക്കുന്നത്‌ ഏറ്റവും ദേഷ്യം വരുന്ന സന്ദര്‍ഭങ്ങളിലാണ്‌. 'അടിച്ചു നിന്റെ കരണക്കുറ്റി തെറിപ്പിക്കും പൊട്ടാ' എന്ന് ഞാനപ്പോള്‍ അലറും. ആ സമയത്ത്‌ മകന്‍ തലകുനിച്ചു നില്‍ക്കും, ചിലപ്പോള്‍ തുടകളില്‍ നഖം കൊണ്ട്‌ മാന്തി മിണ്ടാട്ടം മുട്ടിയതു പോലെ ചാഞ്ഞു നില്‍ക്കും, അന്നേരം അവന്റെ കണ്ണുകള്‍ എന്നോട്‌ യാചിക്കും.

എനിക്കും എന്റെ മകനും ചില പ്രത്യേക നിമിഷങ്ങളുണ്ട്‌. പടിഞ്ഞാപ്പുറത്തെ പുളിമരത്തിന്റെ താഴത്തെ ചില്ലയില്‍ കയറി ഞങ്ങള്‍ കാലാട്ടിയിരിക്കും. ചിലപ്പോള്‍ അവനെന്റെ ചുമലിലേക്കു ചായും. ഞങ്ങള്‍ ആകാശത്തെക്കുറിച്ചു പറയും.

മേഘങ്ങള്‍..കിളികള്‍,പട്ടങ്ങള്‍,വിമാനങ്ങള്‍.....

ഒരിക്കലവന്‍ പറഞ്ഞു - 'അമ്മേ ഞാനൊരിക്കല്‍ ആകാശത്തിലേക്കു പോകും ഒരു വിമാനത്തെ പിടിച്ചുകൊണ്ടു വന്ന് അമ്മയ്ക്കു തരും അല്ലെങ്കില്‍ ഒരു കിളിയായ്‌ മേഘത്തിലേക്ക്‌ പറന്നുപോകും'.

എന്റെ മകന്‍, അവന്‌ എന്റെ ചിന്തകളാണ്‌. കുട്ടിക്കാലത്ത്‌ ഞാനും ഇങ്ങനെയായിരുന്നു. പാടവരമ്പില്‍ മലര്‍ന്നു കിടന്ന് വിമാനങ്ങളുടേയും പക്ഷികളുടേയും എണ്ണമെടുക്കും.ഒരു കിളിയെന്ന് മനസ്സില്‍ സങ്കല്‍പ്പിച്ച്‌ കടും നീല മേഘത്തിലേക്ക്‌ പറന്നുപോകും. ഒരു കവിയായിരുന്നെങ്കില്‍ ഞാന്‍ എത്രമാത്രം കവിതകളെഴുതിയേനെ..അലങ്കാരങ്ങളും ചിഹ്നങ്ങളും കോറിയിട്ട്‌ ജീവിതത്തെ അളന്നിട്ടേനെ..


എന്റെ മകന്‍ ഒരു പക്ഷേ ഒരു കവിയാകും. വാക്കുകളിലൂടെ അവന്‍ ക്ഷുഭിതനാകും,ഭൂമിയെപ്പറ്റി വാ ങ്മയ ചിത്രങ്ങള്‍ അവന്‍ കോറിയിടും.





ഒരു ശനിയാഴ്ച്ച ഉച്ചനേരത്താണ്‌ എന്റെ മകനെ കാണാതായത്‌. രാവിലെ സ്കൂളില്‍പോയി,ഉച്ചയായപ്പോള്‍ തളര്‍ന്നാണു വന്നത്‌. ഞാനവന്‌ മുട്ടവറുത്ത്‌ ചോറുകൊടുത്തു,പാലില്‍ ഹോര്‍ലിക്സിട്ട്‌ കുടിക്കാന്‍ കൊടുത്തു. പിന്നീടവന്‍ പുറത്തുപോയി സൈക്കിള്‍ ചവിട്ടി.. വാതില്‍ തുറന്ന് അകത്തു കയറുന്ന ശ്ബ്ദം ഞാന്‍ കേട്ടതാണ്‌.ഞാനപ്പോള്‍ കൂട്ടുകാരിയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു. ടി.വി ഓണായിരുന്നു,വാഷിങ്ങ്‌ മെഷീന്‍ തുണികള്‍ നിറഞ്ഞ്‌ കുലുങ്ങിയിരുന്നു. മകന്‍ പുറത്തു കളിക്കുമ്പോഴൊക്കെ ഒരു കണ്ണ്‍ ഞാന്‍ സ്വയം സൂക്ഷിക്കുകയും മറ്റേ കണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും മകനായ്‌ നീക്കിവെക്കുകയുമാണ്‌ പതിവ്‌. പക്ഷേ അന്ന് എന്താണ്‌ എനിക്ക്‌ സംഭവിച്ചത്‌?


മൂന്നരനേരത്ത്‌ ചായയുണ്ടാക്കി,ബിസ്ക്ക റ്റെടുത്ത്‌ മേശപ്പുറത്ത്‌ വെച്ചപ്പോഴാണ്‌ ഞാനെന്റെ നഷ്ടത്തെ തിരിച്ചറിഞ്ഞത്‌.

വീടാകെ ഞാന്‍ അരിച്ചു പെറുക്കി ,അവന്റെ കൂട്ടുകാരുടെ വീട്ടിലേക്കെല്ലാം ഫോണ്‍ ചെയ്തു,റോട്ടിലൂടെ അവന്റെ പേരു ചൊല്ലി വിളിച്ചുകൊണ്ട്‌ അലഞ്ഞു. എന്റെ മകന്‍ എന്നോടു പറയാതെ എങ്ങും പോകാത്തവനാണ്‌. എട്ടു
വയസ്സു കഴിഞ്ഞിട്ടും ഷര്‍ട്ടിന്റെ കുടുക്കിടാന്‍ പോലും അവനു ഞാന്‍ തന്നെ വേണം.ഒരു പഴം തൊലി ഉരിയണമെങ്കില്‍ പോലും അവന്‍ അമ്മേ എന്നു വിളിക്കും.

വാച്ചില്‍ സെക്കന്റുകള്‍ മായുന്നതുപോലും എന്നെ ഭയപ്പെടുത്തി. സൂര്യന്‍ ചാഞ്ഞു തുടങ്ങുകയാണ്‌. ഭര്‍ത്താവിനെ വിളിക്കുവാനായി ഫോണ്‍ കയ്യിലെടുത്തു, എന്റെ അശ്രദ്ധയാണ്‌ അവനെ നഷ്ടപ്പെടുത്തിയത്‌,ഞാന്‍ ഫോണ്‍ താഴെ വെച്ചു.

കുറച്ചുനേരം ആലോചിച്ചു നിന്നതിനുശേഷം മായയെ ഫോണില്‍ വിളിച്ചു.മായ എന്റെ ബാല്യകാല സുഹൃത്താണ്‌ അവള്‍ക്ക്‌ എന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും. ഒരു ചെറിയ നിര്‍ദ്ദേശം പോലും എന്നെ തൃപ്തിപ്പെടുത്തുന്ന സമയമായിരുന്നുവത്‌.


"അപരിചിതരാരെങ്കിലും കുട്ടിയോടു മിണ്ടുന്നതു നീ ശ്രദ്ധിച്ചിട്ടുണ്ടോ"?

സ്കൂളില്‍ പതിവായി കൊണ്ടുവിടുന്ന ഓട്ടോറിക്ഷാ ഡ്രെവറും ,മീന്‍ വില്‍ക്കാന്‍ വരുന്ന വറീദേട്ടനും,ദിവസവും പത്രം കടം വാങ്ങി വായിക്കാന്‍ വരുന്ന രാവുണ്ണിയും അപരിചിതരല്ല. റോഡു വക്കിലുള്ള വിടായതുകൊണ്ട്‌ എപ്പോഴും അപരിചിതര്‍ വിടിനു മുന്നിലൂടെ കടന്നുപോകും .നഗരം അപരിചിതത്വത്തെ ദിവസം തോറും വര്‍ദ്ധിപ്പിക്കുന്നു.


"ഇല്ല ഞാന്‍ ശ്രദ്ധിച്ചിട്ടില്ല"

" എങ്കില്‍ ശ്രദ്ധിക്കേണ്ടിയിരുന്നു. കുഞ്ഞുണ്ണിയുടെ ദുര്‍മരണം നീ മറന്നുവോ?"


മായ ഔചിത്യബോധം തൊട്ടു തീണ്ടാത്തവളാണ്‌. മനുഷ്യാവസ്ഥകളൊന്നും അവള്‍ക്കു പ്രശ്നമല്ല. 'കുഞ്ഞുണ്ണിയുടെ ദുര്‍മരണം' അതിന്‌ എന്തു പ്രസക്തിയാണിവിടെ ഉള്ളത്‌. എന്റെ മകനെ കുറച്ചു സമയത്തേക്കു മാത്രം എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു എന്നേ ഞാനവളോടു പറഞ്ഞുള്ളു.


ഫോണ്‍ താഴെവെച്ചു. റോഡില്‍ ഇറങ്ങിനിന്ന് വീണ്ടും മകനെ നോക്കി. കുറച്ചു ദിവസമായി പകലിനു നീളം കൂടുതലാണ്‌. വഴിയില്‍ കണ്ട കുട്ടികളോടൊക്കെ മകനെ കണ്ടോയെന്ന് വിളിച്ചു ചോദിച്ചു. അപരിചിതരോടുപോലും മകന്റെ രൂപവും പ്രായവും വിവരിച്ചു.

ഗേറ്റിന്റെ കുറ്റിയിടാതെ പിന്തിരിഞ്ഞു നടന്നു. മഞ്ഞ റോസിന്റെ താഴെ മകന്റെ ഇഷ്ടപ്പെട്ട കളിപ്പാട്ടം കിടക്കുന്നു,മുമ്പെങ്ങുമില്ലാത്ത വാത്സല്യത്തോടെ അതിനെ കയ്യിലെടുത്ത്‌ ഷാളുകൊണ്ട്‌ തുടച്ച്‌ ചുണ്ടിനോടമര്‍ത്തി.

വീടിനു പിന്നില്‍ അടഞ്ഞുകിടന്നിരുന്ന മോട്ടോര്‍ പുരയില്‍ മകനെ ഒന്നുകൂടെ നോക്കി. എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ നഗരത്തില്‍ പഴയൊരു വിടു കണ്ടുപിടിച്ചത്‌. കിടപ്പുമുറിയുടെ കഴുക്കോലിനുമുകളില്‍ നിന്ന് എപ്പോഴും പല്ലികള്‍ അടര്‍ന്നു വീഴും,എലികള്‍ ഓടി നടക്കും. വെട്ടിയൊതുക്കാത്ത ചെടികള്‍ക്കിടയിലുടെ ഒരു മഞ്ഞ ചേര സ്ഥിരമായി ഇഴയും. എങ്കിലും ആദ്യമായാണ്‌ പഴയ വീട്‌ എന്നെ ഇത്രയും ഭയപ്പെടുത്തിയത്‌.

പുളിമരത്തിനു താഴെയും,കുടുസു മുറികളിലും മകനെ ഒന്നുകൂടി നോക്കി.

മായയുടെ സംസാരം നെഞ്ചിനെയിട്ടു തിളപ്പിക്കുന്നുണ്ട്‌.'കുഞ്ഞുണ്ണിയുടെ മരണം' എന്നും ദുരൂഹമാണ്‌.

നാട്ടുകാര്‍ കുഞ്ഞുണ്ണിയുടെ മരണത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്‌.

'പോലീസ്‌ നായ കടവുവരെ മണപ്പിച്ചുപോയി.കുട്ടി മരിച്ചു പൊന്തിയ പൊട്ടകുളക്കരക്കടവില്‍ നിന്ന് അവന്റെ അഴിച്ചുവെച്ച ട്രൗ സറും അതിന്റെയടുത്ത്‌ പകുതി വലിച്ച്‌ ചവിട്ടി ഞെരിച്ച ബീഡിക്കുറ്റികളും കണ്ടെത്തി. തുടയിലും ലിംഗത്തിനു ചുറ്റും കരിനീല പടര്‍ന്നിരുന്നു. പോലീസും കൈമലര്‍ത്തി'


'കുഞ്ഞുണ്ണിയുടെ മരണം' അതിന്‌ എന്റെ മകന്റെ നഷ്ടവുമായി യാതൊരു ബന്ധവുമില്ല.


കുറച്ചുകഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും ബെല്ലടിച്ചു.

മായയാണ്‌.

'നിന്നെ ഞാന്‍ ഭയപ്പെടുത്തിയോ?' മായ ചോദിച്ചു.

ഞാന്‍ ഉണ്ടെന്നും ഇല്ല എന്നും പറഞ്ഞില്ല.


'മനുഷ്യന്‍ മനുഷ്യനെ ചുട്ടു തിന്നുന്ന കാലമാണ്‌ അതുകൊണ്ടു പറഞ്ഞെന്നേയുള്ളു'.

ശരിയാണ്‌.

കുറച്ചു സമയം കൂടി നോക്കിയതിനുശേഷം മകനെ കണ്ടില്ലെങ്കില്‍ പോലീസിനെ അറിയിക്കുവാന്‍ പ്രത്യേകം പറഞ്ഞുകൊണ്ട്‌ മായ ഫോണ്‍ താഴെവെച്ചു.





കുഞ്ഞുണ്ണിയുടെ മരണം നടക്കുന്ന സമയത്ത്‌ ഞാനും മായയും ഊഞ്ഞാലാടുകയായിരുന്നു. കാലിന്റെ തള്ളവിരല്‍ പുഴുക്കുത്തിയ ഒരു ഇലയില്‍ തൊടുന്നത്ര ശക്തിയില്‍ മായ എന്നെ ഉയരത്തിലേക്ക്‌ ഉന്തിവിട്ടു. ഞാനൊരു തൂവല്‍ കണക്കേ വായുവില്‍ അലസമായ്‌ പൊന്തുകയും താഴുകയും ചെയ്തു. നൂറ്‌,തൊണ്ണൂറ്റി ഒമ്പത്‌,തൊണ്ണൂറ്റിയെട്ട്‌ എന്നിങ്ങനെ ഇലയില്‍ എന്റെ കാലുതൊടുന്ന സമയത്തൊക്കെ മായ അവരോഹണക്രമത്തില്‍ എണ്ണമെടുത്തു.


അപ്പോഴാണ്‌ ആളുകള്‍ പരിഭ്രാന്തരായി എന്റെ കാല്‍ചുവട്ടിലൂടെ ഓടുയത്‌,ഞങ്ങള്‍ അത്‌ ശ്രദ്ധിച്ചതേയില്ല. മായക്ക്‌ അവരോഹണക്രമത്തില്‍ ഒന്നുവരെ എണ്ണി ത്തിക്കേണ്ടിയിരുന്നു. എനിക്ക്‌ പുഴുക്കുത്തി ഒരു വശം മാറാലപോലെയായിരിക്കുന്ന ഇലയെ ഒന്നിലെത്തുന്നതിനുമുമ്പ്‌ വിരലുകൊണ്ട്‌ പിടിച്ച്‌ മണ്ണിലേക്ക്‌ കുടഞ്ഞിട്ട്‌ മായയെ തോല്‍പ്പിക്കേണ്ടിയിരുന്നു. നിശ്ചിത ബിന്ദുവെന്ന ലക്ഷ്യത്തിലേക്ക്‌ ഞാനും മായയും നീങ്ങുമ്പോഴായിരിക്കണം കുഞ്ഞുണ്ണി കരയിലേക്ക്‌ ഒരു ആമ്പലിനെപ്പോലെ അടിഞ്ഞത്‌.



കുഞ്ഞുണ്ണിയുടെ ദുര്‍മരണം ആളുകള്‍ക്ക്‌ ഞങ്ങളുടെ മേലുള്ള ഉത്തരവാദിത്വത്തെകൂട്ടി. കുട്ടികളോടുള്ള വാത്സല്യത്തില്‍ നിന്ന് ഇടവകയിലെ കുട്ടികളുടെ ഉത്തരവാദിത്വം ഗ്രാമത്തിലെ ജനങ്ങള്‍ ഒന്നാകെ ഏറ്റെടുക്കണമെന്ന് അല്‍ഫോണ്‍സച്ചനും പള്ളിപ്രസംഗത്തില്‍ പറഞ്ഞു.

ചിലര്‍ ഞങ്ങളുടെ തലയില്‍ ഉഴിഞ്ഞുകൊണ്ട്‌ 'സൂക്ഷിക്കണേ മക്കളേ' എന്നു പറഞ്ഞു.


പത്രക്കാര്‍ ഞങ്ങളോട്‌ കുഞ്ഞുണ്ണിയെപ്പറ്റി പലപല ചോദ്യങ്ങള്‍ ചോദിച്ചു .കുഞ്ഞുണ്ണി ഞങ്ങളുടെ അടുത്ത കൂട്ടുകാരനായിരുന്നില്ല.ഞങ്ങള്‍ക്കവരോടു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും ഞങ്ങള്‍ 'ഇണപിരിയാത്ത' സുഹൃത്തുക്കളായിരുന്നുവെന്ന് ഒരു പത്രക്കാരന്‍ എഴുതിവെച്ചു അതിനു ശേഷമാണ്‌ 'കോലുണ്ണി' എന്ന് ഞങ്ങള്‍ വിളിച്ചു കളിയാക്കിയിരുന്ന കുഞ്ഞുണ്ണിയുടെ നഷ്ടം ഞങ്ങളുടെ ജിവിതത്തില്‍ വരുത്തിയ മാറ്റത്തെ ഞങ്ങള്‍ തിരിച്ചറിഞ്ഞത്‌.



ഒരു ദിവസം ഒരു ഉച്ച സമയത്ത്‌ ആളില്ലാതെയിരുന്നിട്ടും ഞങ്ങളുടെ ഊഞ്ഞാല്‌ ശക്തിയായി ആടി.,മായയുടെ ഏട്ടന്റെ സൈക്കിള്‍ പെഡല്‍ ആരോ രാത്രിയില്‍ ശക്തിയായ്‌ തിരിച്ചു കളിച്ചു.അസമയത്ത്‌ നായ്ക്കള്‍ ഓളിയിട്ടു.


'കുഞ്ഞുണ്ണിയുടെ പ്രേതം' അലയുന്നു എന്ന് ഞങ്ങള്‍ പറഞ്ഞിട്ടും ഇടവകക്കാരൊന്നും പേടിച്ചില്ല ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ മാത്രം കുഞ്ഞുണ്ണി ഒരു കഥയായ്‌ നിറഞ്ഞു. ഇലകള്‍ ആടുന്നതും,ഇളം കരിക്കുകള്‍ കുളത്തിലേക്ക്‌ വെട്ടിയിടുന്നതും,കാറ്റില്‍ വിസിലൂതുന്നതുപോലെയുള്ള ശബ്ദം കേള്‍പ്പിക്കുന്നതും കുഞ്ഞുണ്ണിയാണെന്നു പറഞ്ഞ്‌ ഞങ്ങള്‍ പരസ്പരം ഞെട്ടി.


'നീയല്ലേ അവന്‌ ഊഞ്ഞാലാടാന്‍ കൊടുക്കാഞ്ഞത്‌' ഒരിക്കല്‍ മായ പറഞ്ഞു.

'നീയല്ലേ അവനെ കോലുണ്ണി എന്നു വിളിച്ച്‌ കളിയാക്കി ഓടിച്ചത്‌'

മായ നിശബ്ദത പാലിച്ചു.
പിന്നീട്‌ ഞങ്ങള്‍ ഊഞ്ഞാലാടിയില്ല. ഒളിച്ചുകളിക്കാന്‍ പേടിച്ചു. ഒരു മൂലയില്‍ കുത്തിയിരുന്ന് കഥകള്‍ പറഞ്ഞു അധികവും പ്രേതകഥകള്‍!


അച്ഛന്റെ ജോലി സ്ഥലത്തേക്ക്‌ എന്നെയും കൊണ്ടുപോകുവാന്‍ അമ്മ തീരുമാനിച്ചത്‌ പെട്ടന്നായിരുന്നു. മുങ്ങിക്കുളിക്കാന്‍ കുളവും,വിഷമടിക്കാത്ത പച്ചക്കറികളുമുള്ള ഈ നാടുവിട്ട്‌ ഞാന്‍ എങ്ങൊട്ടും ഇല്ല എന്നായിരുന്നു അമ്മ എപ്പോഴും പറയാറ്‌. അമ്മയുടെ തീരുമാനം എന്നെ സങ്കടപ്പെടുത്തി. മായ എന്നെ തീവണ്ടി കയറ്റാന്‍ സ്റ്റേഷനില്‍ വന്നിരുന്നു. കമ്പികള്‍ക്കിടയില്‍ മുഖമമര്‍ത്തിക്കൊണ്ട്‌

'നഗരം ഗ്രാമത്തെക്കാള്‍ എന്തിലും മെച്ചമാണെന്ന്'അവള്‍ പറഞ്ഞു


നഗരത്തില്‍ അവള്‍ക്കും ഒരച്ഛന്‍ ഉണ്ടെങ്കില്‍ എന്തു രസമായിരുന്നു എന്നാണ്‌ ഞാന്‍ ആലോചിച്ചിരുന്നത്‌ .പച്ചക്കൊടി ഉയര്‍ന്നതും തീവണ്ടി നീങ്ങിയതും ഞാന്‍ അറിഞ്ഞില്ല. മായയെ ഞാന്‍ പിന്തിരിഞ്ഞു നോക്കിയപ്പോഴേക്കും തീവണ്ടി കുറെ ദൂരം മുന്നോട്ടെത്തിയിരുന്നു.



പിന്നീട്‌ കുറെക്കാലം മായ എനിക്ക്‌ പച്ചമഷി പേനകൊണ്ട്‌ കത്തയച്ചു.
കുഞ്ഞുണ്ണിയുടെ മരണത്തില്‍ പ്രതിഷേധിച്ച്‌ പന്തംകൊളുത്തി പ്രകടനവും,മൗന ജാഥയും നയിച്ച്‌ ജനങ്ങള്‍ തോറ്റുവെന്ന് അവളൊരിക്കല്‍ എഴുതി. മതിലുകളില്‍ കരിക്കട്ടകൊണ്ടെഴുതിയ കുഞ്ഞുണ്ണി മരണം മഴയും വെയിലുമേറ്റ്‌ മാഞ്ഞുപോയെന്ന് മറ്റൊരിക്കല്‍ അവളെഴുതി. 'കുഞ്ഞുണ്ണിയുടെ പ്രേതം ' ഇപ്പോഴും ഊഞ്ഞാലാടാറുണ്ടോ എന്നാണ്‌ എനിക്ക്‌ അറിയേണ്ടിയിരുന്നത്‌. അതിനവളുടെ മറുപടി വന്നില്ല. പിന്നീട്‌ ഞങ്ങള്‍ക്കിടയിലെ കത്തുകള്‍ നിലച്ചു. ഞാനവളെ മറന്നു അവള്‍ എന്നേയും.

പിന്നീട്‌ ജോലികിട്ടി അവള്‍ ഈ നഗരത്തിലേക്ക്‌ വരുന്നതുവരെ അവള്‍ എന്നേയും ഞാന്‍ അവളേയും മറന്നുവെച്ചത്‌ ഏതു മൂലയിലായിരുന്നുവെന്ന ചോദ്യം ഞങ്ങള്‍ക്കിടയില്‍ക്കിടന്ന് ഉരുണ്ടു കളിച്ചിരുന്നു ഞാനതു ചോദിച്ചില്ല അവളും അത്‌ ഒഴിവാക്കി.


2



ഫോണിനരുകിലേക്കു നടന്ന് മകന്റെ കൂട്ടുകാരുടെ വീട്ടിലേക്ക്‌ ഒന്നുകൂടി വിളിച്ചു ചോദിച്ചു. ആറുമണിക്കുമുമ്പ്‌ വിട്ടിലെത്തിയില്ലെങ്കില്‍ പോലീസിനെ അറിയിക്കാന്‍ മടിക്കരുത്‌ എന്നുതന്നെയാണ്‌ അവരും പറഞ്ഞത്‌. ആദ്യം ഭര്‍ത്താവിനെ അറിയിക്കണം.രണ്ടു നമ്പര്‍ ഡയല്‍ ചെയ്തു, വിണ്ടും ഫോണ്‍ തഴെവച്ചു. മകന്‍ വരാതിരിക്കില്ല.


മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്ത്‌ ഞാനെപ്പൊഴും വിചിത്ര സ്വപനങ്ങള്‍ കണ്ടിരുന്നു. ചിത്രകഥയിലെ കുഞ്ഞിദേവതയായ്‌ ഞാനെപ്പൊഴും പറന്നു നടക്കും. ചെടികളും,മൃഗങ്ങളും ,കിളികളും അപ്പോള്‍ എന്നോട്‌ സംസാരിക്കും. ഒരിക്കല്‍ ഞാന്‍ വിക്രമാദിത്യനായി ,വേതാളം എന്റെ ചുമലില്‍ പറ്റിയിരുന്നു.ഞാന്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നു.കഥകള്‍ക്ക്‌ വലിവുവരുമ്പോള്‍ വേതാളം കൂര്‍ത്ത കുഞ്ഞു നഖംകൊണ്ട്‌ എന്നെയിട്ടു കുത്തി.ഞാന്‍ കഥകള്‍ പറഞ്ഞ്‌ നേരംവെളുപ്പിച്ചു മകന്‍ വയറ്റില്‍കിടന്ന് വളഞ്ഞുപുളഞ്ഞു.,കാല്‍ കുടഞ്ഞു രസിച്ചു. ഞാന്‍ പറഞ്ഞില്ലേ മകന്‍ കഥകള്‍ കേള്‍ക്കാന്‍ മാത്രമായ്‌ ജനിച്ചവനായിരുന്നു.കഥകളില്‍ രസിക്കുന്നവന്‍.



മകന്റെ ദേഹത്ത്‌ എന്തെങ്കിലും പാടുകളോ മറ്റോ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന് മായ ഒരിക്കല്‍ പറഞ്ഞു. ഞാനത്‌ അവഗണിച്ചു. കുളിപ്പിക്കാനായ്‌ ഷര്‍ട്ടിന്റേയും ട്രസറിന്റേയും കുടുക്കഴിക്കുമ്പോഴേക്കും മകന്‍ തണുപ്പുകൊണ്ട്‌ വിറക്കും.കുളിക്കാന്‍ അവന്‌ എന്നും ദേഷ്യമായിരുന്നു. സോപ്പു പതകള്‍ മേഘങ്ങളാണെന്നും വെള്ളം സുനാമിയാണെന്നും അവന്‍ പറയും.

സോപ്പ്‌ ചകിരികൊണ്ട്‌ തേച്ച്‌ കുളിച്ചില്ലെങ്കില്‍ ദേഹത്ത്‌ പുഴുക്കള്‍ നിറയുമെന്ന് ഞാനവനെ ഭയപ്പെടുത്തും. 'ശൂശു' വിനെ നന്നായി കഴുകണമെന്ന് ഞാനവനെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു. എന്റെ മകന്റെ ലിംഗത്തിന്റെ ചെല്ലപ്പേരായിരുന്നു ശൂശു എന്നത്‌. നാളികേരം വെന്ത വെളിച്ചെണ്ണ ദേഹത്തുപുരട്ടുമ്പോള്‍ 'ശൂശു വലുതാകുന്നു അമ്മേ ' എന്ന് അവന്‍ ഒരിക്കല്‍ പറഞ്ഞു. 'പോടാ നിന്റെയൊരു ശൂശു' എന്നും പറഞ്ഞ്‌ കുറച്ചുകൂടി വെളിച്ചെണ്ണ മകന്റെ ലിംഗത്തില്‍ പുരട്ടി. എന്റെ മകന്‍ എനിക്കെപ്പൊഴും കൊച്ചു കുട്ടിയാണ്‌...ഇന്നലെയാണ്‌ അവനുവേണ്ടി ഞാന്‍ തൊട്ടില്‍ കെട്ടിയത്‌,ഇന്നലെയാണ്‌ ഞാന്‍ മുലയില്‍നിന്ന് അവനെ അടര്‍ത്തിയെടുത്ത്‌ പുതപ്പിച്ചുറക്കിയത്‌.




മകന്റെ ഒരു ഫോട്ടോ എടുത്തുവെയ്ക്കുവാന്‍ പറഞ്ഞുകൊണ്ട്‌ മായയുടെ ഫോണ്‍ വീണ്ടും വന്നു.

മുന്‍ നിരയിലെ പല്ലിനിടയില്‍ കറുത്ത ഒരു പാടുണ്ട്‌ അവന്‌,ചിരിക്കുമ്പോള്‍ അതു തെളിഞ്ഞു കാണും പുഴുപ്പല്ല് എന്ന് കളിയാക്കുമ്പ്പ്‌ എന്നു ഭയന്ന് അവന്‍ ഫോട്ടോയില്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിക്കും. അവന്റെ ചിരി 'നിലാവുദിക്കുന്നതുപോലെയാണെന്ന് ' ഞാനൊരിക്കല്‍ ഒരു പുസ്തകത്തില്‍ കോറിയിട്ടിരുന്നു.

'അമ്മേ അമ്മ ചിരിച്ചാല്‍ ഞാനും ചിരിക്കും,അമ്മ കരഞ്ഞാല്‍ ഞാനും കരയും ' എന്ന് പറഞ്ഞ്‌ എന്നെ കെട്ടിപ്പിടിക്കും എന്റെ മകന്‍...



എന്റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരുന്നു. ചുണ്ട്‌ ചുട്ട്‌ പൊള്ളുന്നുണ്ട്‌.മൂന്നോ നാലോ പ്രാവശ്യം കക്കൂസില്‍ പോയി.

റോട്ടിലേക്ക്‌ വീണ്ടും ഓടി കണ്ടവരൊടൊക്കെ മകനെപ്പറ്റി ചോദിച്ചു. അവന്റെ രൂപവും പ്രായവും വീണ്ടും വീണ്ടും വിവരിച്ചു.

വിണ്ടും എന്തോ ഒാര്‍മ്മവന്നതുപോലെ വിട്ടിലേക്കുതന്നെ ഞാന്‍ തിരികെ ഓടി. കണ്ണില്‍ കണ്ട സാധനങ്ങളൊക്കെ എടുത്ത്‌ കുടഞ്ഞുനോക്കി മകന്റെ മാറിയിട്ട ഉടുപ്പെടുത്ത്‌ മണപ്പിച്ചു.

അപരിചിതര്‍....അവരെപ്പറ്റി മകന്‍ എന്താണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌? സ്നേഹിക്കുന്നവരെ അവന്‍ എങ്ങിനെയാണ്‌ നിര്‍വ്വചിച്ചിരിക്കുന്നത്‌?


കിടപ്പുമുറിയിലേക്കോടി മകന്റെ സ്കൂള്‍ബാഗ്‌ വലിച്ചു പുറത്തിട്ടു.

ഉറുമ്പുകള്‍ അരിച്ചിറങ്ങുന്നതുപോലെയുള്ള അവന്റെ കയ്യക്ഷരം...
ഓരോ പേജിലും കോറിയിട്ടിരിക്കുന്ന ചിത്രങ്ങള്‍

പട്ടങ്ങള്‍ പറത്തുന്ന കുട്ടികള്‍,അസ്തമിക്കുന്ന ആകാശം, കുന്നുകള്‍,മലകള്‍,പക്ഷികള്‍.....



എവിടെയാണ്‌ അപരിചിതരെ അവന്‍ വരച്ചിട്ടിരിക്കുന്നത്‌? എന്തു മുഖമാണ്‌ അപരിചിതര്‍ക്കായ്‌ അവന്‍ നീക്കിവെച്ചിരിക്കുന്നത്‌?


പേടിക്കുമ്പോഴൊക്കെ ഞാന്‍ പലവട്ടം ഛര്‍ദ്ദിക്കും. അന്നു കഴിച്ച വറ്റുകള്‍ മുഴുവനും അഗാധതയില്‍ നിന്നും പുറത്തുവരും കണ്ണില്‍ ചുവന്നു മെലിഞ്ഞ രേഖകള്‍ പായല്‍ പോലെ പരക്കും.


ഞാന്‍ മതിയാവൊളം ഛര്‍ദ്ദിച്ചു.


ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച്‌ മേശപ്പുറത്തിരിക്കുന്ന മകന്റെ ഫോട്ടോ എന്നെ ഉറ്റുനോക്കി. ' അമ്മേ..അമ്മ കരഞ്ഞാല്‍ ഞാനും കരയും ' എന്ന് പറയാനാകാതെ നിസ്സഹായനായ എന്റെ മകന്‍..

പേടിച്ചാല്‍ അവനൊന്ന് പകയ്ക്കും പിന്നെയൊന്ന് തലകുനിക്കും പിന്നെയിരുന്നു കരയും...


പൊട്ടിക്കരഞ്ഞുകൊണ്ട്‌ മകന്റെ ഫോട്ടോ ഞാന്‍ കയ്യിലെടുത്തു. അവനെ ഞാന്‍ മുത്തുരാജാ എന്നും പച്ചക്കുതിര എന്നും വിളിച്ചു.
മുഖത്തടിച്ചുകൊണ്ട്‌ 'നീയെവിടെയാടാ പൊട്ടാ' എന്ന് അലറി.


എന്റെ മകന്‍ - എല്ലാ കുട്ടികളുടേയും പോലെ,കറകളില്ലാത്ത ചെക്കന്‍.. അശ്രദ്ധകൊണ്ട്‌ അവനെ നഷ്ടപ്പെടുത്തിയവന്‍, പേടിയെ അവഗണിച്ചവന്‍, അപരിചിതരെപ്പറ്റി ഒരിക്കലും രേഖപ്പെടുത്താത്തവന്‍..




Writer : സിജി





കൂര്‍ക്കത്തടത്തിനുതാഴെ മണലില്‍ മയങ്ങിക്കിടക്കുന്ന അണലി പാമ്പുകളെപ്പറ്റി കാര്‍ത്തുവാണ്‌ എന്നോടു പറഞ്ഞത്‌.

പടിഞ്ഞാറോട്ട്‌ ക്രമമായ്‌ ഒഴുകുന്ന തോട്ടുവെള്ളത്തെ മുകളിലോട്ട്‌ തെറിപ്പിച്ച്‌ കുളിക്കുകയായിരുന്നു ഞങ്ങളപ്പോള്‍. പാമ്പിനെപ്പോലെ നീണ്ടു ചുരുണ്ടുകിടക്കുന്ന പായലുകളേയും,ഒരു ഞെട്ട്‌ മുകളിലേക്കു നിവര്‍ത്തി പത്തി നിവര്‍ത്തി നില്‍ക്കുന്നതു പോലുള്ള വീര്‍പ്പത്തികളേയും കണ്ട്‌ ഞെട്ടലോടെ ഞാന്‍ തോട്ടിന്‍ കരയിലേക്ക്‌ ഓടിക്കയറി.
കാര്‍ത്തുവപ്പോള്‍ എന്നെ നോക്കി ഒന്നു പുഞ്ചിരിക്കുകയും വലിയൊരു തിമിംഗലമാണ്‌ അവളെന്ന ഭാവത്തില്‍ തോട്ടില്‍ മലര്‍ന്നു കിടന്ന് വായില്‍ കുറെ വെള്ളമെടുത്ത്‌ മുകളിലേക്കു തൂറ്റിക്കുകയും ചെയ്തു.
അവളുടെ പരിഹാസ ഭാവത്തേയും,വെള്ളത്തില്‍ അവള്‍ക്കുള്ള ആധിപത്യത്തേയും കണ്ട്‌ സഹിക്ക വയ്യാതെ ഞാന്‍ നനഞ്ഞ മണ്ണ്‌ ഉരുളയാക്കി അവളുടെ മേലേക്ക്‌ എറിഞ്ഞു, അവളുടെ തോര്‍ത്തു മുണ്ടില്‍ തുപ്പിവെച്ചു.

വെള്ളം കണ്ടാല്‍ കാര്‍ത്തു ഒരു മീനാകും കൈകള്‍ പരത്തി വെയ്ക്കുകയും,കാല്‍ അടുപ്പിച്ചു വെയ്ക്കുകയും ചെയ്ത്‌ വളഞ്ഞ്‌ പുളഞ്ഞ്‌ വെള്ളത്തിന്നടിയിലൂടെ ഊളിയിടും. ചിലപ്പോള്‍ മലര്‍ന്നു കിടന്ന് ആകാശത്തെ നോക്കി തോട്ടിലെ ഒഴുക്കിനൊത്ത്‌ അവള്‍ ഒഴുകി നടക്കും. അവളുടെ വെളുത്ത ഷിമ്മീസിനു മുകളില്‍ പായലുകളും,തെങ്ങിന്‍ പൂക്കുലയുടെ ഉണങ്ങിയ കഷ്ണങ്ങളും,മച്ചിങ്ങകളും,കുളവാഴകളും ചേര്‍ന്നടിഞ്ഞു നില്‍ക്കും.
ഒരു കുഞ്ഞില പോലെ അവള്‍ തോട്ടില്‍ ഒഴുകി നടക്കുന്ന കാഴ്ച്ച എന്നെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്‌. തോട്ടുവക്കത്തെ കാട്ടു ചെടികളുടെ ഇലകളും കായകളും എന്റെ ദേഷ്യത്തിനും നിരാശയ്ക്കും വിധേയരായി തോട്ടിലൂടെ എന്നും ഒഴുകി പോയ്ക്കൊണ്ടിരുന്നു.

ഞങ്ങളുടെ ഗ്രാമത്തില്‍ ഇന്നുള്ളതുപോലെ മതിലുകളോ എന്തിന്‌ ഒരു വേലിയോ പോലും അയല്‍പക്കത്തെ തമ്മില്‍ വേര്‍തിരിച്ചിരുന്നില്ല.ചിലര്‍ കൈതകള്‍ നിരനിരയായ്‌ വെച്ചു പിടിപ്പിച്ചു മറ്റു ചിലര്‍ ശീമക്കൊന്നകൊണ്ട്‌ ഒരു അതിര്‍ വരമ്പുവരച്ചു. 'റോഡ്‌' എന്നുള്ള സങ്കല്‍പം പോലും അന്ന് ഉണ്ടായിരുന്നില്ല ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളും,മരങ്ങളും ചെടികളും ഇല്ലാത്ത മുറ്റങ്ങളും റോഡായ്‌ പരിണമിച്ചു.കക്കൂസുകളോ,കുളിമുറികളോ അന്ന് ആര്‍ക്കും വേണ്ടിയിരുന്നിരുന്നില്ല. കുളങ്ങളും,റോഡുകളും ഇഷ്ടം പോലെ നാലുവശത്തും പരന്നു കിടന്നിരുന്നു. ഒഴിഞ്ഞു കിടന്നിരുന്ന പറമ്പുകളില്‍ തൂറിയിടാനും ഇലകളെടുത്ത്‌ ചന്തി തുടയ്ക്കുവാനും ഞങ്ങളുടെ നശിച്ച നാട്ടുകാര്‍ അമാന്തം കാണിച്ചിരുന്നില്ല.പരിഷ്കൃതരായ ആളുകള്‍ ഇതൊക്കെക്കണ്ട്‌ നെറ്റി ചുളിക്കുകയും,ഛര്‍ദ്ദിച്ചുവെയ്ക്കുകയും ചെയ്യുമെന്ന് അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍ തന്നെ 'ഞങ്ങള്‍ക്കതിനെന്തു ചേതം' എന്ന മട്ടില്‍ അവര്‍ മുഖം തിരിക്കും.

എന്റെയും കാര്‍ത്തുവിന്റേയും വീടിനെ വേര്‍തിരിച്ചിരുന്നത്‌ ചെറിയൊരു മുളങ്കാടായിരുന്നു. ആളുകള്‍ ഉടഞ്ഞ കുപ്പികളും,കേടായ വീട്ടു സാമാനങ്ങളും എടുത്തെറിഞ്ഞിരുന്ന ഈ മുളങ്കാട്ടില്‍ കുട്ടികകള്‍ ആരും പ്രവേശിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു,എങ്കിലും അമൂല്യങ്ങളായ കുപ്പിച്ചില്ലുകളും,വളപ്പൊട്ടുകളും,മറ്റു വല്ല നിധികളും കിട്ടുമെന്നുള്ള ആകര്‍ഷണം ഗ്രാമം മുഴുവന്‍ മയങ്ങിക്കിടക്കുന്ന നട്ടുച്ച സമയങ്ങളില്‍ എന്നേയും കാര്‍ത്തുവിനേയും അവിടേയ്ക്ക്‌ ഒളിച്ചോടിപ്പിച്ചു.

കൂര്‍ക്കയെപ്പറ്റിയെഴുതാതെ ഞങ്ങളുടെയാരുടേയും കഥ പൂര്‍ണ്ണമല്ല. അമ്മിയില്‍ വെച്ച്‌ ചതച്ചെടുത്ത ചെറിയുള്ളി വെളിച്ചെണ്ണയില്‍ക്കിടന്ന് മൊരിയുമ്പോള്‍ അതിലേക്ക്‌ വീഴുന്ന വെന്തകൂര്‍ക്കയുടെ മണം, വറ്റിച്ചെടുത്ത ചെറു നത്തോലിയില്‍ക്കിടന്ന് തിളയ്ക്കുന്ന കൂര്‍ക്കയുടെ അപൂര്‍വ്വമണം എന്നിങ്ങനെ നാക്കിനെ മാത്രം കൊതിപ്പിക്കുന്ന ഗന്ധങ്ങളിലൂടെയുള്ള ഒരു യാത്രമാത്രമായിരുന്നില്ല ഞങ്ങള്‍ക്ക്‌ കൂര്‍ക്ക.

ഉമ്മറത്ത്‌ കുത്തിയിരുന്ന് നാട്ടുവര്‍ത്തമാനം പറയുകയും,തലയിലെ പേനേയും ഈരിനേയും തള്ള നഖങ്ങള്‍ക്കിടയിവെച്ച്‌ പൊട്ടിക്കുകയും ചെയ്യുന്ന സമയങ്ങളില്‍ 'അക്കൊല്ലം നട്ട കൂര്‍ക്ക' യുടെ ഗുണവും ദോഷവും വലിയൊരു വിഷയമായ്‌ ഞങ്ങള്‍ക്കിടയിലേക്ക്‌ കടന്നു വരുമായിരുന്നു.
ദൂരദേശങ്ങളില്‍ നിന്ന് ഞങ്ങളുടെ നാട്ടിലേക്ക്‌ കൂര്‍ക്ക വാങ്ങാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചുകൊണ്ടിരുന്നു.ഉരുണ്ട്‌ മിനുത്ത ഇടത്തരം മണികള്‍ക്ക്‌ ഞങ്ങളുടെ ഗ്രാമത്തിലെ പൂഴിമണ്ണിന്റെ മണവുമായ്‌ ചേര്‍ന്ന് പ്രത്യേകവും,ഭ്രമിപ്പിക്കുന്നതും,കൊതിപ്പിക്കുന്നതുമായൊരു മണം വന്നു ചേര്‍ന്നു

2

കാര്‍ത്തുവിന്റെ പുരയ്ക്ക്‌ രണ്ടേ രണ്ടു വാതിലേ ഉണ്ടായിരുന്നുള്ളു.അവളുടെ അച്ഛന്‍ മരിക്കുന്നതിനു മുമ്പ്‌ മുളന്തൂണുകളും,ചിതല്‍തിന്ന കുറച്ചു മരക്കഷ്ണങ്ങളും സങ്കടിപ്പിച്ചു വെച്ചിരുന്നു.അച്ഛന്റെ മരണശേഷം അമ്മ തട്ടിക്കൂട്ടിയ ചെറിയ ഓലപ്പുരയില്‍ വെപ്പിനും കിടപ്പിനുമെല്ലാം കൂടി ഒരേയൊരു മുറിയേ ഉണ്ടായിരുന്നുള്ളു.അതിന്റെ ഒരു വാതില്‍ കിഴക്കേപ്പുറത്തേയ്ക്കും മറ്റൊന്ന് വടക്കേപ്പുറത്തേയ്ക്കും തുറക്കും.
ചുട്ടുപൊള്ളുന്ന വേനലില്‍ ഓലകള്‍ക്കിടയിലൂടെ കുഴല്‍പോലുള്ള പ്രകാശങ്ങളെ കൊണ്ടു വരുന്ന ഓട്ടകളെ ഞങ്ങള്‍ എണ്ണിക്കളിച്ചു,ചെറ്റപിടിച്ചു കുലുക്കി ദ്രവിച്ചു തുടങ്ങിയ ഓലകളെ ചെറുമഴപോലെ നിലത്തേയ്ക്ക്‌ തൂളിച്ചു.

ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും മോശം നിലയിലുള്ള വീടുകളിലൊന്നാണ്‌ കാര്‍ത്തുവിന്റെ വീടെങ്കിലും ആ വീട്ടുമുറ്റത്താണ്‌ ഏറ്റവും മിനുപ്പും,മണവും,രുചിയുമുള്ള കൂര്‍ക്കകള്‍ വിളഞ്ഞിരുന്നത്‌.
വീടിന്റെ തെക്കേപ്പുറത്തും പടിഞ്ഞാപ്പുറത്തുമായ്‌ നിറഞ്ഞു കിടന്നിരുന്ന കൂര്‍ക്കത്തടങ്ങളെ കാര്‍ത്തുവിന്റെ അമ്മ രണ്ടു നേരവും നനയ്ക്കും .ആ സമയത്ത്‌ കൂര്‍ക്കയിലകള്‍ തണുപ്പുള്ള വെള്ളത്തെ ഉള്ളിലേക്കാവാഹിച്ച്‌ ഇളം പച്ച നിറത്തെ കുറേക്കൂടി കോശങ്ങളില്‍ പടര്‍ത്തും
നനഞ്ഞ മണ്ണിന്റെ മണവും,കൂര്‍ക്കയിലയുടെ നേര്‍ത്ത മണവും ചേര്‍ന്ന കാറ്റ്‌ എന്റെ ഗൃഹാതുരതയുടെ ഓര്‍മ്മകളില്‍ ഏറ്റവും മുന്നില്‍ സ്ഥാനം പിടിച്ചതും,പൂഴിമണ്ണില്‍ മാറാല ചുറ്റിയതുപോലുള്ള വേരുകള്‍ സ്വപ്നത്തില്‍ കയറിയിറങ്ങിയതും ഒരു പക്ഷേ കാര്‍ത്തുവിന്റെ വിടിന്റെ ചവിട്ടു പടിയില്‍ ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ചിലവഴിച്ചതിന്റെ ഓര്‍മ്മകളില്‍ നിന്നാവണം.

'കൂര്‍ക്കത്തടത്തിനു താഴെ മയങ്ങിക്കിടക്കുന്ന അണലിപാമ്പുകളെപ്പറ്റി' കാര്‍ത്തു പറഞ്ഞ അന്നു മുതലാണ്‌ എന്റെ സ്വപനങ്ങളില്‍ പറിച്ചെടുക്കുന്ന കൂര്‍ക്കയുടെ വേരുകള്‍ക്കുപകരം പാമ്പുകളും വേരിന്റെ ഇടയിലും തുമ്പിലും പറ്റിയിരിക്കുന്ന കൂര്‍ക്കമണികള്‍ക്കു പകരം പാമ്പിന്‍ മുട്ടകളും കടന്നു വരാന്‍ തുടങ്ങിയത്‌. ചില സ്വപ്നങ്ങളില്‍ പാമ്പിന്‍ മുട്ടകള്‍ അസമയത്തു വിരിഞ്ഞ്‌ വലിയ പാമ്പുകളായ്‌ മാറി എന്റെ കണ്ണിലേക്ക്‌ കൊത്താനായുകയും ഞെട്ടലോടെ ഞാന്‍ ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ്‌ പിച്ചും പേയും പറയുകയും ചെയ്തു.

'നീ കണ്ടിട്ടുണ്ടാ പാമ്പുകളെ'?
തലേന്നത്തെ ദുസ്വപ്നത്തിന്റെ ചടവുമാറാതെ ഞാന്‍ കാര്‍ത്തുവിനോടു ചോദിക്കും.

'ഞാന്‍ കണ്ടിട്ടുണ്ട്‌,എന്റെ അമ്മേം കണ്ടിട്ടുണ്ട്‌,നിനക്കും ഞാന്‍ കാട്ടിത്തരാം.'

കാര്‍ത്തു അവളുടെ ഉരുണ്ട കണ്ണുകള്‍ കുറേക്കൂടി തുറുപ്പിച്ച്‌ എന്നോട്‌ പാമ്പുകളെപ്പറ്റി വ്യക്തമായി വിവരിക്കും.

'മണ്ണിരയെപ്പോലെ ചേര്‍ന്നും,പിരിഞ്ഞും,ഉണ്ടയായും ഒക്കെ കിടക്കാണോ ചെയ്യാ'?

'എങ്ങനെ വേണമെങ്കിലും കിടക്കാം.പതുക്കെപ്പറ അവറ്റകേള്‍ക്കും'.

വ്യവസ്ഥകള്‍ ഇല്ലാത്തതാണ്‌ പാമ്പുകളുടെ ജീവിതം. എങ്ങി നെ വേണമെങ്കിലും കിടക്കാം..മയങ്ങാം,ഉറങ്ങാം. മനുഷ്യന്മ്മാരുടെ കാലടികളെ അവയ്ക്ക്‌ പിന്തുടരാം. 'എന്റമ്മേ'..ഞാന്‍ കാലുകള്‍ മണ്ണില്‍ നിന്ന് പുരയിലേക്ക്‌ ആന്തലോടെ എടുത്തു വെയ്ക്കും.

3

ഒരു വേനലവധിക്കാലത്താണ്‌ കാര്‍ത്തുവുമായുള്ള കൂട്ടുകെട്ട്‌ അവസാനിപ്പിക്കണമെന്ന് എന്റമ്മ എന്നോട്‌ പറഞ്ഞത്‌.അന്ന് ഞാന്‍ ഞങ്ങളുടെ വീടിന്റെ ഇറയത്തുകിടന്ന് ഉരുണ്ടുകരയുകയും എന്റെ മുടി വലിച്ചു പറിച്ച്‌ കളയാനായ്‌ ശ്രമിക്കുകയും ചെയ്തു.

'കണ്ട അലവലാതികള്‍ കയറിയിറങ്ങുന്ന സ്ഥലത്ത്‌ ഇനിപോയ്ക്കളിച്ചാല്‍ നിന്റെ തുടയിലെ തൊലി വലിച്ചൂരുമെന്ന്' കാല്‌ നിലത്തു രണ്ടു പ്രാവശ്യം ചവിട്ടി അമ്മ ഭീഷണി മുഴക്കി.കാര്‍ത്തുവിന്റെ വീട്ടില്‍ കയറിയിറങ്ങുന്ന അലവലാതികള്‍ ആരൊക്കെയാണെന്ന് അവളോട്‌ തന്നെ ചോദിക്കണമെന്ന് ഞാനുറച്ചു. രണ്ടു പ്രാവശ്യം രഹസ്യമായ്‌ ഞാന്‍ കാര്‍ത്തുവിന്റെ വീട്ടിലേക്ക്‌ ഓടിപ്പോയപ്പോഴൊക്കെയും അവള്‍ അവിടെ ഉണ്ടായിരുന്നില്ല. കാര്‍ത്തുവിന്റെ അമ്മ ഏതോവീട്ടിലെ അലക്കുകഴിഞ്ഞു വന്ന് കയ്യില്‍ വെളിച്ചണ്ണ പുരട്ടി തടവുകയായിരുന്നു. ഞാന്‍ ചവിട്ടു പടിയിലിരുന്ന് മുറ്റത്ത്‌ ത്രികോണങ്ങളും വൃത്തങ്ങളും വരച്ച്‌ കാര്‍ത്തുവിന്റെ വരവും കാത്തിരുന്നു.

കുറച്ചുകഴിഞ്ഞ്‌ കാര്‍ത്തുവിന്റെ അമ്മ കൂര്‍ക്ക നനയ്ക്കാനായ്‌ രണ്ടുകുടങ്ങള്‍ കയ്യിലെടുത്ത്‌ എന്നെ നോക്കി ചിരിച്ചു. ഗ്രാമത്തിലെ ഏറ്റവും നല്ല കൂര്‍ക്കയുടെ അധിപയുടെ കണ്ണുകള്‍ക്ക്‌ ആ സമയം പ്രകാശം ഏറുന്നതിനെ കുറ്റം പറയാന്‍ ആര്‍ക്കുമാകില്ല. ഞാന്‍ അവരുടെ പിറകേ അല്‍പം പേടിയോടെ കൂര്‍ക്കത്തടങ്ങളെ ലക്ഷ്യമാക്കി നടന്നു.

'ഈ കൂര്‍ക്കച്ചെടികള്‍ക്കിടയില്‍ നെറയെ പാമ്പുകള്‍ ചുറ്റുപിണഞ്ഞ്‌ കിടക്കുന്നുണ്ടോ?'

'ആരു പറഞ്ഞു'?

'കാര്‍ത്തു'.
പേടിയും അത്ഭുതവും കൊണ്ട്‌ എന്റെ സ്വരം വിറച്ചിരുന്നു.
അവര്‍ ഒന്നു ചിരിച്ചു. കുറച്ചുകഴിഞ്ഞ്‌ കാര്‍ത്തുവിന്റെ അമ്മ കൂര്‍ക്കത്തടത്തിലേക്ക്‌ വിരല്‍ ചൂണ്ടി. അതിനിടയിലായ്‌ പതിഞ്ഞു കിടക്കുന്ന ചെരിപ്പടയാളങ്ങളെ അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിക്കുന്നത്‌ .

വലുതും ചെറുതുമായ കുറെ മനുഷ്യന്മ്മാര്‍ കൂര്‍ക്കത്തടങ്ങളെ ചവിട്ടിമെതിച്ചു കടന്നുപോയതിന്റെ അടയാളങ്ങള്‍ കൂര്‍ക്കത്തലപ്പുകളെ ഒടിച്ചും ചതച്ചും രേഖപ്പെടുത്തിയിരിക്കുന്നു.

'ജീവിതത്തിനു മേലെ കെട്ടുപിണഞ്ഞ പാമ്പുകള്‍ ചെയ്തുവെച്ച നാശങ്ങാളാണിതൊക്കെ'.

അവര്‍ ചതഞ്ഞൊടിഞ്ഞ കൂര്‍ക്കത്തലപ്പുകള്‍ക്കുമുകളില്‍ കുറച്ചു മണ്ണിട്ടുകൊടുത്ത്‌ നേരെയാക്കി.ചെരുപ്പടയാളങ്ങള്‍ക്കുമുകളില്‍ അവ അപ്രത്യക്ഷമാകുന്നതുവരെ കൈകൊണ്ട്‌ മാന്തി.മുഴുപ്പും,മിനുസവുമുള്ള കൂര്‍ക്കയിലകളെ അവര്‍ കൈപ്പത്തിയില്‍ വെച്ച്‌ തലോടുന്നതും,വേദനിപ്പിക്കാതെ കുടത്തിന്റെ വായ്ക്കുമുകളില്‍ കൈവെച്ച്‌ പടര്‍ത്തിനനയ്ക്കുന്നതും കണ്ട്‌ ഞാന്‍ എന്റെ വീട്ടിലേക്ക്‌ തിരിഞ്ഞു നടന്നു.

4
ജീവിതത്തിന്റെ ദിശയെത്തന്നെ മാറ്റുവാന്‍ പോന്ന ആകസ്മികതകളുമായാണ്‌ ഓരോ മരണവും കടന്നു വരുന്നത്‌.
ഒരു പനിയിലൂടെ കാര്‍ത്തു ഈ ലോകത്തുനിന്നുതന്നെ അപ്രത്യക്ഷയാകുക എന്നതിലെ അസ്വഭാവികത എന്നെ കടുത്ത വിഷാദ രോഗത്തിലേക്കും കാര്‍ത്തുവിന്റെ അമ്മയെ മുഴു ഭ്രാന്തിലേക്കും തള്ളിയിട്ടു.

തലേ ആഴ്ച്ച തോട്ടിലെ വെള്ളത്തില്‍ പരലിനെപ്പോലെ പിടയുകയും,കാലുകള്‍ അകത്തിവെച്ച്‌ അവള്‍ ഒരു കോട്ടയാനെന്നും ഈ കാണുന്നതൊക്കെയും കോട്ടയിലേക്കു പോകുന്ന ജീവികളാണെന്നും പറഞ്ഞ്‌ കുഞ്ഞിമീനുകളേയും,തവളപ്പൊട്ടുകളേയും കാല്‍ക്കീഴിലൂടെ കടത്തിവിടുകയും ചിരിക്കുകയും ചെയ്ത അവള്‍ പിറ്റേ ആഴ്ച്ച പനിച്ചുകിടക്കുകയും,മേലാകെ ചുട്ടു വിങ്ങുന്നു എന്നുപറഞ്ഞ്‌ കരയുകയും ചെയ്തത്‌ എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്‌.

'അമ്പിയുടെ മകളുടെ തലച്ചോറിലേക്ക്‌ പനി കയറി' എന്ന വാര്‍ത്ത ഞങ്ങളുടെ ഗ്രാമത്തില്‍ പടരുമ്പോഴേക്കും ചുണ്ടുകള്‍ കരിഞ്ഞ്‌ ,കൈകള്‍ തണുത്ത്‌ ഒരിറക്കുവെള്ളം പോലും കുടിക്കാന്‍ ശക്തിയില്ലാതെ കാര്‍ത്തു തളര്‍ന്നു വിണുകഴിഞ്ഞിരുന്നു.

കണ്ണുകള്‍ അടയുന്ന സമയത്ത്‌ ഒരു പരലായിട്ടാണോ,വലിയൊരു തിമിംഗലമായിട്ടാണോ അവള്‍ സ്വയം സങ്കല്‍പ്പിച്ചുകാണുക?
വെള്ളത്തില്‍ ഉതിര്‍ന്നു വീണ കുഞ്ഞിലപോലെ ഒരു തോട്ടില്‍നിന്ന് മറ്റൊന്നിലേക്ക്‌ മരണത്തിലും അവള്‍ തീര്‍ച്ചയായും യാത്ര ചെയ്തിരുന്നിരിക്കണം.

'കുട്ടിയുടെ ശവമല്ലെ..കാത്തു വെയ്ക്കണോ?'

കൂര്‍ക്കത്തടത്തില്‍ ചവിട്ടി നിന്നുകൊണ്ട്‌ വര്‍ത്തമാനം പറയുകയും,ബീഡിവലിക്കുകയും,കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുന്ന നാട്ടുകാരിലൊരാള്‍ വിളിച്ചു ചോദിച്ചു.

'എവിടെയാണ്‌ കുഴിയെടുക്കേണ്ടത്‌'?

എല്ലാവരും ചുറ്റും ഒന്നു പരതി.ഒടിഞ്ഞും ചതഞ്ഞും കിറ്റന്നിരുന്ന കൂര്‍ക്കത്തലപ്പുകള്‍ക്കുമേലെ എല്ലാ കണ്ണുകളും ചെന്നുനിന്നു. തെക്കേ മുറ്റത്ത്‌ നിരയും വരിയുമൊത്ത്‌ വെച്ചിരുന്ന കൂര്‍ക്കതൈകള്‍ക്കിടയിലേക്ക്‌ കൈക്കോട്ടുമായ്‌ ആളുകള്‍ വന്നു. കിളച്ചുതുടങ്ങിയതും ഉരുണ്ടതും മിനുമിനുത്തതും,മണ്ണിന്റെ മണം ഉറഞ്ഞതുമായ കൂര്‍ക്കമണികള്‍ അടര്‍ന്ന മണ്ണിലൂടെ പുറം ലോകത്തിന്റെ കാഴ്ച്ചകളിലേക്ക്‌ തലനീട്ടി.

'ആര്‍ക്കെങ്കിലും വേണെങ്കില്‍ പൊതിഞ്ഞെടുത്താ'.

നാട്ടുകാരിലൊരാള്‍ വിളിച്ചു പറഞ്ഞു.

ആരും മുന്നോട്ടു വന്നില്ല.ഞങ്ങളുടെ ഗ്രാമത്തിലെ നല്ല ജ നുസ്സില്‍
പ്പെടുന്ന കൂര്‍ക്കമണികളെ സ്വീകരിക്കാനായ്‌ ആരും മുന്നോട്ടു വരാഞ്ഞതിനാല്‍ കുഴിവെട്ടുകാര്‍ അതിനെ തെങ്ങിന്‍ തടത്തിലേക്ക്‌ കുത്തിയെറിഞ്ഞുകളഞ്ഞു.
അപമാനഭാരത്താല്‍ അവ തെങ്ങിന്‍ പൊല്ലയില്‍ തട്ടി ചിന്നിച്ചിതറി.

കാര്‍ത്തുവിന്റെ ചെറിയ ശരീരം കുഴിയില്‍ വെച്ച്‌ അതിനുമേല്‍ മണ്ണിടുമ്പോള്‍ അവള്‍ ശ്വാസം മുട്ടി പിടയുകയില്ലേയെന്നോര്‍ത്ത്‌ ഞാന്‍ അമ്മയെകെട്ടിപ്പിടിച്ചുകരയുകയും കാര്‍ത്തുവിന്റെ അമ്മയെ കുലുക്കിയുണര്‍ത്തുവാന്‍ പുരയിലേക്ക്‌ ഓടുകയും ചെയ്തു.

കാര്‍ത്തുവിനുമുകളില്‍ മണ്ണിട്ട്‌ കുഴിവെട്ടുകാര്‍ മൂന്നുനാലു പച്ചോല ചീന്തുകള്‍ അതിനുമുകളിലേക്കു വലിച്ചിട്ടു.അവിടെയാകെ പരന്നു കിടന്നിരുന്ന കൂര്‍ക്കമണികള്‍ക്കു മുകളിലൂടെ മരണത്തെ നേരിട്ടു കാണുവാനെത്തിയവരുടെ കാലുകളമര്‍ന്നു.അവയില്‍ ചിലത്‌ ഞെരിഞ്ഞു ചതഞ്ഞു, ചിലത്‌ മണ്ണിലേക്കു തന്നെ ആഴ്‌ന്നിറങ്ങി.
അമ്മ എന്നെ താങ്ങിയെടുത്ത്‌ വീട്ടിലേക്കു നടക്കുമ്പോള്‍ വഴിയിലാകെ പരന്നു കിടന്നിരുന്ന കൂര്‍ക്കമണികളെ ഞാന്‍ ഭയത്തോടെ പിന്തിരിഞ്ഞുനോക്കി.

രണ്ടു ദിവസത്തിനു ശേഷം ചെറുമഴ തുള്ളിയിട്ടു.ഉഷ്ണത്തെ കുറക്കാന്‍ തണുത്തകാറ്റ്‌ വരുകയും ചെയ്തു.
കരിഞ്ഞ ഓലചീന്തുകള്‍ക്കിടയില്‍ മൂവിലകള്‍ തളിരിട്ടു.സൂര്യനു നേരെ തണ്ടുകള്‍നീട്ടി ആവേശത്തോടെ അവയുടെ ഇലകള്‍ തമ്മില്‍ ഗുണനം ചെയ്തു.

കാര്‍ത്തുവിന്റെ മരണശേഷം വിഷാദത്തിന്റെ ചുഴിയിലേക്ക്‌ സ്വമേധയാ ഞാന്‍ ചെന്നടിഞ്ഞു.ജടപിടിക്കുകയും,പേന്‍ പെരുകയും ചെയ്ത എന്റെ തലമുടി അമ്മ മൊട്ടയടിച്ചുകളഞ്ഞു.ചളി പിടിച്ച്‌ കൂര്‍ത്തു നിന്ന നഖങ്ങളും,പീളയടിഞ്ഞ കണ്ണുകളും 'രാക്ഷസി' എന്ന വിളിപ്പേരിന്‌ എന്നെ അര്‍ഹയാക്കി.കുട്ടികള്‍ എന്നെ മണ്ണു വാരിയെറിയുകയും,ചുള്ളിക്കമ്പുകളെടുത്ത്‌ കുത്തുകയും ചെയ്തു.

തോടുകളും, പാലങ്ങളും, മുളങ്കാടുകളും കാണുമ്പോള്‍ കാര്‍ത്തുവിനെപ്പറ്റി വീണ്ടുംവീണ്ടും ഞാനോര്‍ത്തു.മരണത്തിന്റെ സമവാക്യത്തെ ഏകാന്തത,മൗനം,വിഷാദം എന്നീ വാക്കുകളാല്‍ ഞാന്‍ പൂരിപ്പിച്ചു.

ഒരിക്കല്‍ കാര്‍ത്തുവിന്റെ അമ്മ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു.

കുറെക്കാലത്തിനു ശേഷം മുളങ്കാടിനെ മുറിച്ചുകടന്ന് കാര്‍ത്തുവിന്റെ മണ്ണിലേക്ക്‌ ഞാന്‍ പ്രവേശിച്ചു.അവളുടെ കുഴിമാടത്തിനു മുകളില്‍ നനയ്ക്കാതെയും,വളമിടാതെയും തഴച്ചുവളരുന്ന കൂര്‍ക്കത്തലപ്പുകളെ ഒളികണ്ണാല്‍ ഞാന്‍ നോക്കി. കൂര്‍ക്കത്തടത്തിനു താഴെ അണലിപാമ്പുകളാല്‍ ചുറ്റിവരിഞ്ഞ്‌ കിടക്കുന്ന അവളുടെ ശരീരത്തെപ്പറ്റി ആലോചിച്ച്‌ ഞാന്‍ കാര്‍ത്തുവിന്റെ അമ്മയുടെ മടിയില്‍ തളര്‍ന്നിരുന്നു.അവളുടെ അമ്മയുടെ കണ്ണുനീര്‍ ഉറവയായ്‌ എന്നിലേക്ക്‌ ഒഴുകുമ്പോള്‍ കൂര്‍ക്കകളെ ഞാന്‍ അഗാധമായ്‌ വെറുത്തു .ഇനി അവയെ തിന്നില്ലെന്ന് ശപഥംചെയ്തു.
ദേഷ്യത്താലും വേദനയാലും പിന്തിരിഞ്ഞുനോക്കാതെ ഞാന്‍ കാര്‍ത്തുവിന്റെ പുരയില്‍ നിന്ന് ഇറങ്ങിനടന്നു.
പിന്നീട്‌ കൂര്‍ക്കകളെ കാണുമ്പോള്‍ ഞാന്‍ കാര്‍ത്തുവിനെപ്പറ്റിയോര്‍ക്കും,അവളെ ചുറ്റുപിണഞ്ഞു കിടക്കുന്ന അണലി പാമ്പുകളേയും .അപ്പോള്‍ കൂര്‍ക്കയുടെ മണം ഛര്‍ദ്ദിയായ്‌ എന്നില്‍ നിന്നും പുറത്തേക്കു വരുകയും ഒഴിഞ്ഞ സ്ഥലം ലക്ഷ്യമാക്കി ഞാന്‍ ഓടുകയും ചെയ്യും.




Writer : സിജി

 

ദുബായി പ്രൊജക്റ്റ്‌ കഴിഞ്ഞ്‌, അഛന്‍ കുറച്ച്‌ നാള്‍ ജോലിയില്ലാതെ "ബെഞ്ചില്‍" ആയത്‌ മൂലം തറവാട്‌ എന്ന കുത്തക മള്‍ടി നാഷണല്‍ കമ്പനിയില്‍ ഉടലെടുത്ത വലിയഛ മേധാവിത്വം, കുത്തിത്തിരുപ്പ്‌, തന്മൂലം അമ്മ ഡെയ്‌ലി ബേസിസില്‍ ഉല്‍പാദിപ്പിച്ചു കൊണ്ടിരുന്ന കണ്ണീര്‍ കൊണ്ടുള്ള പ്രളയം, എന്നിവയെല്ലാം കൊണ്ട്‌ അഛന്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ രാജി കത്ത്‌ സമര്‍പ്പിച്ച്‌ സ്വന്തമായി വാടകയ്ക്‌ ഒരു കൊച്ചു പ്രൈവറ്റ്‌ ലിമിറ്റഡ്‌ തുടങ്ങി.

ചട്ടി,ചട്ടുകം,കുട്ട, കലം ഇത്യാദി ബേസിക്‌ റിസോഴ്സസ്‌ അഛനും അമ്മയും കൂടി സംഘടിപ്പിച്ച്‌ ആദ്യമായി ആ വീട്ടില്‍ തീ പുകഞ്ഞപ്പോള്‍ അമ്മയുടെ കണ്ണില്‍ വെള്ളം നിറഞ്ഞത്‌ പുക കണ്ണില്‍ പോയിട്ടാണെന്ന്‌ വിചാരിക്കാനുള്ള പ്രായമേ അന്നെനിക്കായിരുന്നുള്ളു.

മൂന്ന്‌ വഴികള്‍ കൂടുന്ന T ജങ്ക്ഷനില്‍ T യുടെ തലക്കു മുകളില്‍ ഒത്ത നടുക്ക്‌ ആ വാടക വീട്‌. T യുടെ ഇടത്‌ ആന്റ്‌ വലത്‌ കോര്‍ണറുകളില്‍ യഥാക്രമം ജയേട്ടന്റെ ചായപീടിക, ഒരു കൊച്ച്‌ കപ്പോള. അമ്മയുടെ സ്കൂളില്‍ നിന്ന്‌ നടക്കബിള്‍ ദൂരം, എന്റെ സ്കൂളിലേക്കൊരു ഓട്ടത്തിനുള്ള ദൂരം. വാടകയും കുറവ്‌. ഇതൊക്കെയായിരുന്നു ബേസിക്‌ ആകര്‍ഷണങ്ങള്‍.

സ്ഥലത്തെ കോളേജ്‌ എന്ന്‌ നാട്ടുകാര്‍ കളിയാക്കി വിളിക്കുന്ന യു.പി. സ്ക്കൂളിലെ ടീച്ചറും കുടുംബവും താമസത്തിനെത്തിയപ്പൊ ജയേട്ടന്റെ ചായ പീടികയില്‍ നിന്ന്‌ വന്നു ചായ ആന്റ്‌ ബോണ്ട. വടക്കേലെ കൊച്ചു മറിയം വക അച്ചപ്പം. കൊച്ചു മറിയത്തിന്റെ അപ്പന്‍, റിട്ടയേഡ്‌ പോലീസ്‌ കോണ്‍സ്റ്റബിള്‍ അപ്പാപ്പന്റെ വക "മക്കളേ, ഇവിടെ ഒന്നിനും ഒരു പ്രശ്നോം ഒണ്ടാവില്ല നിങ്ങക്ക്‌ ഈ അപ്പാപ്പന്‍ ഉള്ളപ്പോള്‍" എന്ന പ്രസ്താവന. പ്രസ്താവന നടത്തിയതിന്റെ ക്ഷീണത്തില്‍ രണ്ട്‌ കഠോര ചുമയും, അതിന്റെ എഫ്ഫെക്റ്റില്‍ കൃഷ്ണന്‍കുട്ടി നായര്‍ മോഡലില്‍ ഒരാട്ടവും. കൊച്ചു മറിയം വന്ന്‌ "അപ്പാ.." എന്നും പറഞ്ഞ്‌ താങ്ങിയത്‌ കൊണ്ട്‌ പോലീസപ്പാപ്പന്‍ നിലം പറ്റിയില്ല. പടിഞ്ഞാറെയിലെ പ്രേമാന്റി, കാനന ഛായ ഇല്ലാത്തതു കൊണ്ട്‌ അപ്പുറത്തെ പൊന്മാണിക്കാരുടെ പറമ്പില്‍ ആടു മേക്കാന്‍ പോയി വരുന്ന വഴി വീട്ടില്‍ കയറി ഡെയ്‌ലി നാഴി പാല്‍ കച്ചോടവും, കേട്ടറിഞ്ഞ്‌ സ്ഥലത്തെ പ്രധാന കിളക്കാരന്‍ കൃഷ്‌ണേട്ടന്റെ ഭാര്യ കാര്‍ത്തു ചേച്ചി ഓടിവന്ന്‌ മുറ്റമടി കരാറും അമ്മയുമായി ഒറപ്പിച്ചു.

സെറ്റിങ്ങ്സ്‌ ഒക്കെ റെഡിയായി. മുന്നിലെ കപ്പോളയില്‍ ഒരു മെഴുകു തിരിയും കുറച്ചും കൂടി അപ്പുറത്തെ പത്യാല അമ്പലത്തില്‍ ഒരു വെറും തിരിയും കത്തിച്ച്‌ അങ്ങനെ ഞങ്ങള്‍ അവിടെ താമസം തുടങ്ങി. ഇത്‌ കൊള്ളാലൊ സെറ്റപ്പ്‌ എന്ന്‌ എനിക്കും തോന്നി തുടങ്ങി. അമ്മ സ്കൂള്‍ വിട്ട്‌ വരുമ്പൊ മിക്കവാറും ദിവസം ബേക്കറി പലഹാരം. പിന്നെ 3 നേരവും ഞങ്ങടെ ഇഷ്ടത്തിനുള്ള ഭക്ഷണം. മിക്കവാറും ദിവസങ്ങളില്‍ കാണാന്‍ വരുമ്പോള്‍ അമ്മഛന്‍ (അമ്മയുടെ അഛന്‍) തരുന്ന നാരങ്ങ മുട്ടായികള്‍. സ്കൂളില്‍ പോകാന്‍ ബസില്‍ ഇടി കൂടണ്ട. ഒരുമിച്ച്‌ നടന്ന്‌ പോകാന്‍ ഇഷ്ടം പോലെ ലോക്കല്‍ ടീംസ്‌.

താമസം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞില്ല. അഛന്‌ വിസ വന്നു, ഖത്തറിലേക്ക്‌. രണ്ടാഴ്ചക്കുള്ളില്‍ പോകുകയും വേണം. അമ്മയുടെ മുഖത്ത്‌ സന്തോഷം, സങ്കടം പിന്നെ എന്തൊക്കെയോ..

"ഞാന്‍ പറഞ്ഞില്ലേ ഈ വീട്‌ നല്ല കുരുത്തമുള്ള വീടാന്ന്‌. ഇനിയിപ്പൊ എല്ലാം ശരിയാവും." -വീടിന്റെ ഓണര്‍ പോസ്റ്റ്‌മാന്‍ ജോസപ്പേട്ടന്‍.

"ചേട്ടന്‍ ഒന്നും പേടിക്കണ്ട ചേട്ടാ.. ഞങ്ങളൊക്കെ ഇവിടെ ഇല്ലേ, ടീച്ചര്‍ക്ക്‌ കൂട്ടിന്‌" - കൊച്ചു മറിയം.

"മോനേ, നീ ധൈര്യായിട്ട്‌ പോയിട്ട്‌ വാടാ.. ഒന്നും പേടിക്കണ്ട. വാടാനപ്പള്ളി സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഞാനുള്ളപ്പോ ഒരു പ്രശ്നവും ഒണ്ടാവില്ല.. ഘൊ.. ഘൊ.." -പോലീസപ്പാപ്പന്‍.

അഛനും അമ്മക്കും കൊടുക്കാന്‍ കൊണ്ടുവന്ന ധൈര്യത്തിന്റെ ഹോള്‍സെയില്‍ മേള അങ്ങനെ നാട്ടുകാരുടെ വക.

ഈ ബള്‍ക്ക്‌ സപ്പോര്‍ട്ടില്‍ മനം കുളിര്‍ത്ത്‌ അമ്മയെയും രണ്ട്‌ പിഞ്ച്‌ കുഞ്ഞുങ്ങളെയും നാട്ടുകാരെ ഏല്‍പ്പിച്ച്‌ അഛന്‍ ഖത്തറിലേക്ക്‌ പറന്നു.

അങ്ങനെ കുറച്ചു കാലം കഴിഞ്ഞു.ഖത്തര്‍ മണി വന്നു തുടങ്ങിയപ്പോള്‍ അഛന്റെ വീട്ടില്‍ നിന്ന്‌ വീണ്ടും സുഖാന്വേഷണങ്ങള്‍ എത്താന്‍ തുടങ്ങി. തറവാട്ടിലേക്ക്‌ തിരിച്ച്‌ ചെല്ലാനുള്ള ക്ഷണം പോലും വന്നു. അമ്മ യഥാസമയം അഛനെ അറിയിക്കുകയും, അഛന്റെ നിര്‍ദ്ദേശ പ്രകാരം അമ്മയത്‌ സ്നേഹപൂര്‍വം നിരസിക്കുകയും ചെയ്തു.

അന്നൊരു ശനിയാഴ്ചയായിരുന്നു. പിറ്റേ ദിവസം ഈസ്റ്റര്‍. ഞാനും അനിയത്തിയും നേരത്തെ കിടന്നു. അമ്മ സിറ്റിംഗ്‌ റൂമിലിരുന്ന്‌ വാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പര്‍ നോക്കുന്നത്‌ കണ്ടാണ്‌ ഞാന്‍ കിടക്കാന്‍ പോയത്‌. ഒറ്റ വാക്കുത്തരങ്ങള്‍ നോക്കുന്ന പണി അമ്മ എന്നെ ഏല്‍പ്പിക്കാറുണ്ടായിരുന്നു. എന്റെ അമ്മാവന്റെ മകന്‍ അമ്മയുടെ ക്ലാസ്സിലാണ്‌ പഠിച്ചിരുന്നത്‌. ഞാനും അവനും തമ്മിലുള്ള ഡീല്‍ പ്രകാരം അവന്‍ തെറ്റി എഴുതിയ ഒറ്റ വാക്കുത്തരങ്ങള്‍ അവന്‍ തന്നെ കൊണ്ടു തന്ന പേന കൊണ്ട്‌ ഞാന്‍ അവന്റെ കയ്യക്ഷരത്തില്‍ തിരുത്തി എഴുതിയിട്ടുണ്ടായിരുന്നു. അത്‌ അമ്മ കണ്ടു പിടിച്ചാലോ എന്ന ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്നു തന്നെ ഉറക്കം പിടിച്ചു. പിറ്റേ ദിവസം കൊച്ചു മറിയത്തിന്റെ വീട്ടില്‍ നിന്ന്‌ പാര്‍സല്‍ വരാന്‍ പോകുന്ന അപ്പവും ചിക്കനും ഒക്കെ സ്വപ്നത്തില്‍ കണ്ടു കൊണ്ടിരുന്ന ഞാന്‍ അമ്മയുടെ അലറിക്കരച്ചില്‍ കേട്ടു കൊണ്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌.

"അയ്യ്യൊ...കള്ളന്‍.. കള്ളന്‍.. ഓടിവരണേ..അയ്യൊ... കാലമാടന്‍.."തെ--", പ--"

അമ്മ നിന്ന്‌ കാറുകയാണ്‌. ബെഡ്‌ റൂമിന്റെ തുറന്നു കിടന്ന വാതിലിലൂടെ സിറ്റിംഗ്‌ റൂമിലേക്ക്‌ നോക്കിയിട്ടാണ്‌ അമ്മയുടെ അലര്‍ച്ച. അതു കേട്ട്‌ അതിലും ഉച്ചത്തില്‍ അനിയത്തി തുറന്നു അവളുടെ സൌണ്ട്‌ ബോക്‌സ്‌. ആകെ കൂടി ബഹള മയം. എന്റെ കാര്യമാണെങ്കില്‍ പറയണ്ട. ധൈര്യശാലിയായ എന്റെ കാലുകള്‍ക്കിടയിലൂടെ മൂത്രത്തിന്റെ ചൂട്‌ പതുക്കെ താഴോട്ട്‌. പതുക്കെ കിടക്കയില്‍ നിന്ന്‌ എണീറ്റ്‌ അമ്മയുടെ അടുത്തേക്ക്‌ നടക്കാന്‍ തുടങ്ങിയ എന്റെ കാലുകള്‍ താഴെ വെള്ളത്തിലാണ്‌ തൊട്ടത്‌. ഇത്രേം മൂത്രമോ എന്ന്‌ വണ്ടറടിച്ച എനിക്ക്‌ പതുക്കെ മനസ്സിലായി, വീട്‌ നിറയെ വെള്ളമാണ്‌!!. മുന്നിലത്തെ മുറി നിറഞ്ഞ്‌ അതിന്റെ കട്ടിളപ്പടി കടന്ന്‌ ഞങ്ങള്‍ കിടക്കുന്ന മുറി നിറയാന്‍ തുടങ്ങിയിരിക്കുന്നു. ഒന്നും മനസ്സിലാവാതെ ഞാനും എന്റെ വോളിയം മാക്സിമത്തിലാക്കി.

അപ്പഴേക്കും ഗേറ്റിനു പുറത്ത്‌ ആളു കൂടി. "ടീച്ചറേ.. എന്തു പറ്റി? കതകു തുറക്ക്‌.. ഞങ്ങള്‍ ഒക്കെ ഉണ്ട്‌ ഇവിടെ..പേടിക്കണ്ട..ഗേറ്റ്‌ തുറക്ക്‌.. എന്താ കാര്യം??"

അപ്പോ അമ്മയുടെ ഡയലോഗ്‌.."ഇല്ലാ.. ഞാന്‍ തുറക്കില്ല.. നിങ്ങള്‍ ഒക്കെ ഗേറ്റിനു പുറത്താ.. കള്ളനുണ്ട്‌ മുറ്റത്ത്‌.."

ആരൊക്കെയോ ഗേറ്റ്‌ ചാടുന്ന ഒച്ച കേട്ടു.. "ടീച്ചറെ, ഇനി വാതില്‍ തുറക്ക്‌.." കൊച്ചു മറിയത്തിന്റെ മോന്‍ ജോയി-ടെ ഒച്ച. അമ്മ വീടിനുള്ളിലെ വെള്ളത്തിലൂടെ നടന്ന്‌ ചെന്ന്‌ ലൈറ്റിട്ടു, വാതില്‍ തുറന്നതും, വാതില്‍ക്കല്‍ നിന്നിരുന്ന ജോയി ചേട്ടന്‍ ഒറ്റ ചാട്ടം.. വാതില്‍ തുറന്നപ്പൊള്‍ ഫ്രീ ആയ വെള്ളം ഏനാമാവ്‌ ബണ്ട്‌ തുറന്ന പോലെ ജോയി ചേട്ടന്റെ മേലേക്ക്‌.. വീടിനുള്ളില്‍, കണ്ടശ്ശാംകടവ് വള്ളം കളി നടത്താനുള്ളത്ര വെള്ളം. വെള്ളത്തില്‍ കട്ടമരം പോലെ ഒഴുകി നടക്കുന്ന അനിയത്തിയുടെ പ്ലാസ്റ്റിക്‌ പാവ, അമ്മ നോക്കി മുഴുവനാക്കാത്ത പരീക്ഷ പേപ്പറിന്റെ ചില കെട്ടുകള്‍...

"അയ്‌ ,ഇതെന്തൂട്ടാ ടീച്ചറേ ഇത്‌?" - അപ്പഴേക്കും ഗേറ്റ്‌ കടന്ന്‌ വന്ന പോലീസപ്പാപ്പന്‍.

"കള്ളന്‍ വെള്ളമടിച്ചതാ അപ്പാപ്പാ" -അമ്മ

അവിടെ കൂടിയ എല്ലവരുടെയും മുഖത്ത്‌ ക്വൊസ്റ്റ്യന്‍ മാര്‍ക്ക്‌.

തദനന്തരം അമ്മ പറഞ്ഞ കഥ ഇങ്ങനെ.

അമ്മ പേപ്പര്‍ നോട്ടം കഴിഞ്ഞ്‌ കിടന്നപ്പോ ഒരു പന്ത്രണ്ട്‌- പന്ത്രണ്ടര. കിടന്നപ്പഴേ ഉറങ്ങി. കുറച്ച്‌ നേരം കഴിഞ്ഞപ്പോള്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടുണര്‍ന്ന്‌ ചെവി വട്ടം പിടിച്ചപ്പോള്‍ മഴ പെയ്യുകയാണോ എന്ന്‌ തോന്നിത്രെ. ഈ ഏപ്രില്‍ മാസത്തില്‍ മഴയൊ എന്ന്‌ വിചാരിച്ച്‌ വെറുതെ എഴുന്നേറ്റപ്പോള്‍ കാല്‍ കുത്തിയത്‌ വെള്ളത്തില്‍. വീട്‌ ചോരുകയാണോ എന്നു സംശയിച്ച്‌ ലൈറ്റ്‌ ഇടാനായി വാതിലിനടുത്തു ചെന്നപ്പോള്‍ വെള്ളത്തിന്റെ ശബ്ദം കുറച്ചു കൂടി ഉച്ചത്തിലായി. ചാരിയ വാതിലിനിടയിലൂടെ സിറ്റിംഗ്‌ റൂമിലേക്ക്‌ നോക്കിയപ്പോള്‍ അരണ്ട വെളിച്ചത്തില്‍ അമ്മ കണ്ടു.. തുറന്ന്‌ കിടന്ന ജനലിനു പുറത്ത്‌ അമ്മയെ നോക്കി കൊണ്ട്‌ ഒരു തല. ആ നിമിഷത്തിലാണ്‌ അമ്മ അലറി കരഞ്ഞത്‌. പിന്നീട്‌ നടന്നതാണ്‌ നേരത്തെ പറഞ്ഞത്‌.

മുറ്റത്തുള്ള പൈപ്പില്‍ ഹോസ്‌ കുത്തി വീടിനുള്ളിലേക്ക്‌ വെള്ളമടിക്കുകയാണ്‌ കള്ളനദ്ദ്യേം ചെയ്തത്‌ എന്ന്‌ പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായി. അമ്മയുടെ അലറലിനും, നാട്ടുകാരുടെ പാഞ്ഞുള്ള വരവിനും ഇടയില്‍ കിട്ടിയ അഞ്ചു നിമിഷത്തില്‍ കള്ളന്‍സ്‌ പിന്നിലെ മതില്‍ എടുത്തു ചാടി സ്കൂട്ടായി.

കള്ളന്‍സ്‌ നിന്ന്‌ വെള്ളമടിച്ച ജനലിന്‌ നേരെ മുകളിലാണ്‌ വീട്ടിലെ ഇലക്റ്റ്രിസിറ്റി ഫ്യൂസ്‌. അത്‌ സിമ്പിളായി ഊരുന്നതിനു പകരം, ലൈറ്റ്‌ ഇട്ടാല്‍ കമ്പ്ലീറ്റ്‌ കറന്റ്‌ പോകാന്‍ വേണ്ടി, പുറത്തുള്ള കുളിമുറിക്കുള്ളിലെ ബള്‍ബിന്റെ ഹോള്‍ഡറിനുള്ളില്‍ അദ്ദേഹമൊരു 25 പൈസ തുട്ടു വെച്ചിരുന്നു. ഈ ബഹളത്തിടക്ക്‌ കള്ളന്‍ ഇനി ഇതിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടൊ എന്ന്‌ നോക്കാന്‍ ചെന്ന ജോയി ചേട്ടന്‍ ആ ലൈറ്റ്‌ ഇട്ടപ്പോള്‍ ആ ലൈന്‍ മാത്രം അടിച്ചു പോയി. ആ കുളിമുറിയും അതിനോടു ചേര്‍ന്ന കക്കൂസും മാത്രമായിരുന്നു ആ ലൈനില്‍. നല്ല ബുദ്ധിയുള്ള കള്ളന്‍!!

പിറ്റേ ദിവസം നാട്ടുകാരിതൊരു ഉത്സവമാക്കി. കള്ളന്‍ വെള്ളമടിച്ചത്‌ കാണാന്‍ നാട്ടുകാരുടെ തിക്കും തിരക്കും. ക്യു പാലിക്കാത്തവരെ വിരട്ടാന്‍ പോലീസപ്പാപ്പന്റെ ഘോ..ഘോ. എന്നിട്ടൊരു ആത്മഗതവും- "ശ്ശോ.. ഞാനൊന്ന്‌ ഒറങ്ങിപ്പോയി. ഇല്ലെങ്കില്‍ ഒരുത്തനും ഈ വഴിക്ക്‌ അടുക്കില്ലായിരുന്നു."

മുറിക്കുള്ളിലെ വെള്ളം അടിച്ചു കളയാന്‍ അമ്മ ശ്രമിക്കുമ്പോള്‍, "എല്ലാവരും കണ്ടിട്ടു കളഞ്ഞാ മതി ടീച്ചറേ" എന്ന്‌ കൊച്ചു മറിയം. പുതിയതായി എത്തുന്നവരോട്‌ ദൃക്‌സാക്ഷി വിവരണവും കൊച്ചു മറിയത്തിന്റെ വക. ജയേട്ടന്റെ ചായ പീടികയില്‍ ചര്‍ച്ച, തര്‍ക്കം - "എന്നാലും ആ കള്ളന്‍ വെള്ളമടിച്ചതെന്തിന്‌?"

വര്‍ഷം കുറെ കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ സ്വന്തം വീട്‌ വെച്ച്‌ വേറെ സ്ഥലത്താണ്‌ താമസം. ഇപ്പഴും ഏതെങ്കിലും വീട്ടില്‍ കള്ളന്‍ കയറിയ കാര്യം ആരെങ്കിലും പറഞ്ഞാല്‍ അമ്മ തുടങ്ങും, "അപ്പൊ ഞങ്ങടോടെ കള്ളന്‍ വന്ന കഥ കേട്ടിട്ടുണ്ടാ?" എന്നിട്ട്‌ തുടങ്ങും വിസ്തരിക്കല്‍. ഇതെത്ര പറഞ്ഞാലും അമ്മക്ക്‌ മടുക്കില്ല. പറഞ്ഞ്‌ കഴിഞ്ഞ്‌ അവസാനം ഒരു ആത്മഗതവും.. "എന്നാലും ആ കള്ളന്‍ വെള്ളമടിച്ചതെന്തിനായിരുന്നാവോ"?

അതോടെ കഥ കേള്‍ക്കാനിരുന്നവര്‍ ചിന്ത തുടങ്ങും "ശരിയാ.. എന്തിനായിരിക്കും വെള്ളമടിച്ചത്‌..."


Writer : ബിക്കു

ഉറക്കം വന്നല്‍ പിന്നെ ഓഫീസില്‍ ഇരിക്കുന്നത്‌ വേസ്റ്റജ്‌ ഓഫ്‌ മാന്‍ പവര്‍ ആണെന്നാണ്‌ എന്റെ പക്ഷം. എന്റെ കിടിലന്‍ ഓഫീസ്‌ മറ്റു സാധാരണ - വെറും സാധാരണ - കമ്പനികളെ പോലെ മനുഷ്യന്മാരെ കാണാന്‍ കിട്ടാത്ത കുഗ്രാമങ്ങളില്‍ അല്ല മറിച്ച്‌ സിറ്റിക്ക്‌ നടുവില്‍ ആയിരുന്നതിനാലും, എന്റെ സ്വന്തം ഹാഡ്‌ലി ഡേവിഡ്‌സണ്‍ എന്റെ സേവനത്തിനായി സദാ head light താഴ്ത്തി നിലകൊള്ളുന്നതിനാലും, ഓഫീസില്‍ വെച്ചു ഉറക്കം വന്നാലുടന്‍ 10 മിനുട്ടിനകം സ്വഗൃഹം പൂകി പകലുറക്കം തുടങ്ങാന്‍ എനിക്കു സാധിച്ചു വരുന്നു. പോരുമ്പൊള്‍ ഉള്ളു പൊള്ളയായ എന്റെ പൊങ്ങച്ച സഞ്ചി എന്റെ ഡെസ്കില്‍ എല്ലാവര്‍ക്കും വൃത്തിയായി കാണത്തക്ക വിധം പ്രതിഷ്ടിച്ചിട്ടു പോരാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതു കണ്ടു എന്റെ മാനേജര്‍ അദ്ദ്യെം നിര്‍വൃതിയടഞ്ഞോളും എന്നു എനിക്കറിയാം. ഞാന്‍ അവിടെ ക്യാന്റീനിലൊ ചായകുടി/പരദൂഷണ മൂലയിലൊ മറ്റൊ കാണുമെന്നൊര്‍ത്തോളും. അങ്ങേര്‍ക്കു എല്ലാവരും ഓഫീസിലൊ പരിസരത്തൊ ഉണ്ടായാല്‍ മതി. ജോലി ഇല്ലെങ്കിലും ഒരു 8- 8.30 വരെ എങ്കിലും എല്ലാവരും ഓഫീസില്‍ ഇരുന്നാല്‍ മതി. ഹരിഹരന്‍ പിള്ള ഹാപ്പി. ഇനിയിപ്പൊ എന്തെങ്കിലും അത്യാഹിതത്തിന്‌ അങ്ങേര്‍ക്ക്‌ എന്നെ നേരിട്ട്‌ വിളിപ്പിച്ച്‌ എന്തെങ്കിലും പണി തരാന്‍ തോന്നിയാല്‍ തന്നെ എന്റെ വിശ്വസ്ത മിത്രങ്ങള്‍ക്ക്‌ പോകുന്നത്‌ കമ്പനി ചെലവില്‍ ഒരു ഫോണ്‍ കോള്‍ മാത്രം. നിദ്രാഭംഗം ചന്ദിക സോപ്പിട്ടു കഴുകി നിദ്രാലസ്യത്തിനു മെല്‍ ഫെയര്‍ ആന്റ്‌ ലവ്‌ലി പൂശി ഹാഡ്‌ലി ഡേവിഡ്‌സണ്‍-നെ ഒന്നു തലോടിയാല്‍ എന്റെ സീറ്റില്‍ ഇരുന്നു why these scripts are failing എന്ന് ചിന്താമഗ്നയാവാന്‍ എനിക്കു 10 മിനിറ്റ്‌ പോലും വേണ്ട.

ഈ പ്രക്രിയ ഞാന്‍ ഇങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കുന്നു എങ്കിലും ഇതിലെനിക്കൊരു ചെറിയ മനപ്രയാസം ഇല്ലാതില്ല. ഹാവൂ.. ഓഫീസ്‌ സമയത്തു വീട്ടില്‍ പോയി കിടന്നുറങ്ങി കമ്പനിയെ പറ്റിക്കുന്നതിന്‌ കശ്മലക്ക്‌ അല്‍പം മനസാക്ഷി കുത്തെങ്കിലും ഉണ്ടല്ലൊ എന്നു സമാധാനിക്കാന്‍ വരട്ടെ. എന്റെ ഓരൊ ഗൃഹപ്രവേശത്തിലും ഞാന്‍ മലയാളത്തില്‍ അടിക്കുന്ന കോളിംഗ്‌ ബെല്‍ കേട്ട്‌ വന്നു വാതില്‍ തുറന്നു തരുമ്പോള്‍ ഉറക്കം നഷ്ടപെടുന്ന എന്റെ സഹമുറിയത്തി- അതായത്‌ സഹവീടത്തി-യെ ഓര്‍ത്തു മാത്രമാണ്‌ എനിക്ക്‌ വിഷമം. ഞാനും അവളും കൂടി ഒരു വീട്ടില്‍ താമസിക്കുന്നു. ഞങ്ങള്‍ രണ്ട്‌, ഞങ്ങള്‍ക്ക്‌ രണ്ട്‌. മുറികളാണേ. പിന്നെ ഒരടുക്കള, ഒരു ഹാള്‍, രണ്ടു കുളിമുറി. സുഖം. സ്വസ്‌തം. വ്യത്യാസം ഞങ്ങളുടെ രാപ്പകലുകള്‍ മാത്രം. അവളുടെ രാത്രി എന്റെ പകല്‍. തിരിച്ചും. ഒരു അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യന്‍ ഓപ്പറേഷന്‍സില്‍ അമേരിക്കന്‍ സമയത്തു ജോലി ചെയ്യുന്നതു മൂലം അവള്‍ രാത്രിഞ്ചരയാണ്‌, മൂങ്ങയാണ്‌, വവ്വാല്‍ ആണ്‌. രക്തരക്ഷസ്സാണൊ ആവൊ. എന്തായാലും വീടിന്റെ വാടക ചീട്ട്‌ എന്റെ പേരില്‍ എഴുതിയതിന്റെ ബഹുമനം കൊണ്ടൊ എന്തൊ എന്റെ ഈ 'അപധ' സഞ്ചാരം അവള്‍ നിശബ്ദം സഹിച്ചു പോന്നു. ഈ അടുത്ത കാലം വരെ.

ഒരു പാതിരാത്രിക്ക്‌ അവള്‍ക്കും ബുദ്ധി ഉദിച്ചു. എന്റെ ഓഫീസിനെക്കാള്‍ അടുത്താണ്‌ അവളുടെ ഓഫീസ്‌ എന്ന് കണക്കു കൂട്ടാനുള്ള വിവരം വെച്ചു. എതു നട്ടുച്ചക്കും (അവള്‍ടെ നട്ടുച്ച നമുക്കു നട്ടപാതിര) വീട്ടില്‍ കൊണ്ടു വിടാന്‍ കമ്പനി വക ശകടം റെഡിയും. തീര്‍ന്നില്ലെ കാര്യം. ഞാന്‍ എന്റെ കണവനോട്‌- അല്ല കണവന്‍ ആവാന്‍ പോകുന്നവനോട്‌- ഗൂഗിള്‍ ടോക്ക്‌ വഴി കിന്നാരം, പഞ്ചാര ശര്‍ക്കര ഒക്കെ കഴിഞ്ഞു കിടന്നാല്‍ ഒരു കമ്മെഴ്സിയല്‍ ബ്രേക്ക്‌ പോലും കഴിയണ്ട, അപ്പഴെക്കും കേള്‍ക്കാം കോളിംഗ്‌ ബെല്‍ മലയാളത്തില്‍.. കിറ്റ്റ്ര്‍. എത്ര ഭാവനാ സുന്ദരമായ പകരം വീട്ടല്‍.

അന്നും പതിവു പോലെ ഞാനെന്റെ കൂട്ടുകാരനുമായി വിരഹ ദുഖം പങ്കിടല്‍, വിവാഹത്തിന്‌ ഇനിയും ബാക്കിയുള്ള ദിവസങ്ങല്‍ എണ്ണല്‍, നെടുവീര്‍പ്പുകള്‍, തുടങ്ങി കേള്‍ക്കുന്നവരുടെ കണ്ണ്‍ നിറയുന്ന സംഭാഷണം കഴിഞ്ഞു പതിവിലും വൈകി ഉറങ്ങാന്‍ കിടക്കുന്നു . അധികം കഴിയും മുന്‍പെ അതാ ആ ചിരപരിചിതവും കര്‍ണ്ണ പുളകിതവുമായ കിറ്റ്റ്റ്റ്റ്റ്ര്‍. കണ്ണ്‌ ഒരു പൊടി തുറക്കാന്‍ പറ്റുന്നില്ല. അധികം തുറന്നാല്‍ ഉള്ള ഉറക്കം പോയാലൊ എന്നു പേടിച്ച്‌ തുറന്നു തുറന്നില്ല എന്ന ഒരു ഗ്യാപില്‍ കൂടി കണ്ട സമയം 4 മണി. വാങ്ങുന്ന ശമ്പളതിനോടു യതൊരു ആത്മാര്‍ത ഇല്ലാത്ത സാധനം എന്നൊക്കെ അവളെ പ്രാകി ഞാന്‍ എണീറ്റ്‌ ലൈറ്റ്‌ പോലും ഇടാതെ ചെന്നു വാതില്‍ തുറക്കുന്നു. തിരിഞ്ഞു നടക്കുന്നു. വീണ്ടും കിടക്കയില്‍ ഫ്ലാറ്റ്‌. ഇനി വാതില്‍ അടക്കേണ്ടതും മറ്റും മറ്റും അവളുടെ ജോലിയാകുന്നു. തുറന്നിട്ടില്ലാത്തതു കൊണ്ടു കണ്ണ്‌ അടക്കേണ്ട പണി പോലും ചെയ്യേണ്ടി വന്നില്ല, ഞാന്‍ വീണ്ടും പത്തര കട്ടയില്‍ കൂര്‍ക്കം വലി തുടങ്ങി.

ഇതെന്താ വീണ്ടും കോളിംഗ്‌ ബെല്‍? ഒന്ന്‌.. രണ്ട്‌.. മൂന്നാം വട്ടം ഒരു കണ്ണ്‌ പകുതി തുറന്നു. എന്തൊ ഒരു പന്തികേടിന്റെ മണം. ഒരു തെലുങ്കു ചുവയുണ്ടോ ബെല്ലിന്‌... പതുക്കെ എണീറ്റു ഹാളില്‍ വന്നപ്പൊള്‍ കണ്ണ്‌ രണ്ടും പഴയ അംബാസിഡര്‍ കാറിന്റെ ഹെഡ്‌ ലൈറ്റ്‌ പോലെ പുറത്തേക്ക്‌...ടീീീീം. തുറന്നു കിടന്ന വാതിലിലൂടെ കടന്നു വരുന്ന അരണ്ട വെളിച്ചത്തില്‍ അതാ ഒരു ആജാനബാഹു. എന്റെ ഉള്ളീന്നു ഒരു കിളി അല്ല എല്ലാ കിളികളും ഒരുമിച്ചാ പറന്നു പോയത്‌ എന്റെ പൊന്നൂ... മലയാളി യുവതി ഹൈദരബാദില്‍ അജ്ഞാതനാല്‍ കൊല്ലപ്പെട്ടു, സോഫ്റ്റ്‌ വെയര്‍ എഞ്ജിനിയരുടെ ദാരുണ മരണം,സ്വപ്നങ്ങള്‍ ബാക്കി വെച്ച്‌ അവള്‍ യാത്രയായി...പല തരത്തിലുള്ള പത്ര തലക്കെട്ടുകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയപ്പൊള്‍ ഏതു പോസില്‍ തല കറങ്ങി വീഴണം എന്നു തീരുമാനം എടുക്കുന്നതിനു മുന്‍പ്‌ ആജാനബാഹുവിന്റെ നരുന്ത്‌ ശബ്ദം.. തെലുങ്കില്‍. അതിന്റെ മലയാള പരിഭാഷ ഇങ്ങനെ. പാലിന്റെ കാശ്‌ വാങ്ങാന്‍ വന്നതാ അമ്മാ... എന്ന്. അവന്റെ ഒടുക്കത്തെ ... ശ്വാസം നേരെ വീണതും ഞാന്‍ മലയാളത്തില്‍ തെറി പറഞ്ഞ്‌ വാതില്‍ വലിച്ചടച്ചതും എല്ലാം കൂടി 1 സെക്കന്റില്‍ കൂടുതല്‍ എടുത്തില്ല. ആ മാസം പാലിനു കാശു വാങ്ങാന്‍ പിന്നെ ആരും വന്നില്ല.

പാവം പുതിയ ആളായിരുന്നു. എന്നും കാലത്തു 4 മണിക്കു പാല്‍ ഇടുമെങ്കിലും മാസാമാസം കാശു വാങ്ങാന്‍ വരുന്നതു എതെങ്കിലും ശനിയാഴച പകല്‍ സമയത്താണ്‌. കൂടുതല്‍ വരുന്ന ഒരു നടത്തം ലാഭിക്കാന്‍ വേണ്ടി നമ്മുടെ ആജാനബാഹു ചെയ്ത എളുപ്പവഴിയാണ്‌ ഈ തെലുങ്കു ബെല്ലടി. എന്തായാലും ഈ സംഭവം പിന്നീടോര്‍ക്കുമ്പൊള്‍ ഒരു ഉള്‍കിടിലം ആണ്‌.. അയാള്‍ നല്ലവനായിരുന്നില്ലെങ്കില്‍... സ്ത്രീപീഡനം, വാണിഭം, കൊലപാതകം, തിരിച്ചറിയല്‍ പരേഡ്‌.. എന്റമ്മൊ!!!!!


Writer : ബിക്കു
I developed love on you.
I nourished love for you in my heart

I nurtured a plant in my heart.
when you bloomed as a flower in that plant,
I developed love on you
where did i find you?
I found you inside me.
I etched you image in my eyes.
I sowed you in my heart.


I developed love on you.
I nourished love for you in my heart.

wind knows the address of flower,
won't I know you identity?
won't the clouds of my desires
fall as rain on seeing you?
There may be millions of women in this world,
but you are the only one to make me fall in love with just one look.
waiting for you makes me root in one place.
pain of love is also pleasure.

father's love is till you are born,
mother's love is till you grow up,
a lover's love will last for the entire life.
where did i find you?
I found you inside me.
I etched you image in my eyes.
I sowed you in my heart.

I developed love on you.
I nourished love for you in my heart.


who isthere to me other than you in this world?
your shadow also inspire me to live.
your warmth will bring me back from death also.
my eyes are to see you only.
I go blind when you leave me.
I'll give my heart, soul and life to you.
it,s enough if live near you.
i wrote my name next to yours,
and held an umbrella in rain not to get wiped.
i got wet even after the rain stopped.

oh girl..

I developed love on you.
I nourished love for you in my heart.

I nurtured a plant in my heart.
when you bloomed as a flower in that plant,
I developed love on you
where did i find you?
I found you inside me.
I etched you image in my eyes.
I sowed you in my heart.


My soul is happy with you
My heart left me to call you
One word I say to you
From the first day I met you

My soul is happy with you
My heart left me to call you
I have never seen your beauty
I swear my soul is within you

Without introduction,
 I found in your eyes all my dreams
I already love you,
 and adored you, 
and I say in front of everyone

My soul is happy with you
My heart left me to call you
One word I say to you
From the first day I met you

My soul is happy with you
My heart left me to call you
I have never seen your beauty
I swear my soul is within you

How can I describe and what can I say
A feeling that I can’t tolerate
You’re an angel, wherever are you taking me
I am always gonna be with you

My soul is happy with you
My heart left me to call you
One word I say to you
From the first day I met you

My soul is happy with you
My heart left me to call you
I have never seen your beauty
I swear my soul is within you
we'll spend the night in the village 
and go to the vineyard early morning 
and see if the grape vines have blossomed. 
There i will give you my love
Share ... share ...
A sweet rage is a poison..
Broken pieces of a vessel..

share.. share... 
sweet raga is a poison,
broken pieces of a vessel...
When day is done I hurry home and get back in my bed
Cause only in dreams can I relive the things that she once said
Once again she's in my arms and once again I'm king
So in a minute or three she would be with me
Somewhere in my dreams

I don't care about the weather let it rain or storm
Long as I'm somewhere in dreams and she's back in my arms
I come alive when I'm asleep at least that's how it seems
So if you don't mind I'll spend my time
Somewhere in my dreams

I don't care about a thing I just know that she's gone
But she comes back when I'm asleep and that's why I go on
You can have reality kept on mean a thing
Now I've got to leave she waits for me
Somewhere in my dreams

If you want a lover
I'll do anything you ask me to
And if you want another kind of love
I'll wear a mask for you
If you want a partner
Take my hand
Or if you want to strike me down in anger
Here I stand
I'm your man

If you want a boxer
I will step into the ring for you
And if you want a doctor
I'll examine every inch of you
If you want a driver
Climb inside
Or if you want to take me for a ride
You know you can
I'm your man

Ah, the moon's too bright
The chain's too tight
The beast won't go to sleep
I've been runnin' through, these promises to you
That I made and I could not keep

Ah but a man never got a woman back
Not by beggin' on his knees
Or I'd crawl to you baby
And I'd fall at your feet
And I'd howl at your beauty
Like a dog in heat
And I'd claw at your heart
And I'd tear at your sheet
I'd say please
I'm your man

And if you've got to sleep
A moment on the road
I will steer for you
And if you want to work the street alone
I'll disappear for you
If you want a father for your child
Or only wanna walk with me a while
Across the sand
I'm your man

If you want a lover
I'll do anything you ask me to
And if you want another kind of love

Copyright © 2013 ഈ പുഴയോരം