സോറി റോങ്ങ് നംബര്‍ !!!
അന്നും പതിവ് പോലെ അയാള്‍ ജോലിത്തിരക്കിനിടയിലും വീട്ടിലേക്ക് വിളിച്ചു..
പതിവിനു വിരുദ്ധമായി അന്ന് അയാളുടെ 8 വയസുള്ള മകളാണ് ഫോണ്‍ എടുത്തത്..
"ഹായ് മോളെ പപ്പയാണ്..എന്തേ അമ്മ അടുത്തില്ലേ?"
"ഇല്ലാ പപ്പാ അമ്മ മുകളിലത്തെ നിലയില്‍ പോള്‍ അങ്കിളിനോടൊപ്പം ബെഡ് റൂമിലാണ്"
"അല്പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ പറഞ്ഞു...
"പക്ഷെ മോളെ നിനക്ക് അങ്ങനെ ഒരു അങ്കിള്‍ എന്‍റെ അറിവില്‍ ഇല്ലല്ലോ.."
"ആല്ല പപ്പാ അങ്കിള്‍ അമ്മയോടൊപ്പം മുകളിലെ നിലയിലുണ്ട്..സത്യം..."
അല്പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ പറഞ്ഞു..
"മോള്‍ ഒരു കാര്യം ചെയ്യൂ നീ ഫോണ്‍ താഴെ ടേബിളില്‍ വച്ചിട്ട് മുകളിലെ നിലയിലേക്ക് പോകൂ.."
"പപ്പാ എന്നിട്ട്"
"നീ ബെഡ് റൂമിന്റെ കതകില്‍ തട്ടിയിട്ടു പറയുക..
അമ്മാ പപ്പയുടെ കാര്‍ ഗേറ്റില്‍ എത്തി എന്ന്..."
"ശരി പപ്പാ,ഒരു മിനിട്ട്"
രണ്ടു മിനിട്ടിനു ശേഷം പെണ്‍കുട്ടി താഴെ വന്നു ഫോണ്‍ വീണ്ടും എടുത്തതിനു ശേഷം പറഞ്ഞു..
"പപ്പാ പറഞ്ഞ പോലെ ചെയ്തു.."
"എന്താ മോളെ അവിടെ സംഭവിച്ചത്?"
"അമ്മ പേടിച്ചു ബെഡില്‍ നിന്നും ചാടി എണീറ്റ് ഡ്രസ്സ് പോലും ചെയ്യാതെ ബാത്ത്രൂമിലേക്ക് ഓടി പപ്പാ..."
"ഓക്കേ മോളെ പോള്‍ അങ്കിള്‍ എവിടെ മോളെ?"
"അത് പപ്പാ അങ്കിള്‍ സ്വിമ്മിംഗ് പൂളിന്റെ സൈഡിലെ ജനലില്‍ കൂടി താഴേക്ക് ചാടി ."
പക്ഷെ പപ്പാ അങ്കിളിനറിയില്ലല്ലോ പപ്പാ ഇന്നലെ അതിലെ വെള്ളം എല്ലാം തുറന്നു വിട്ടു നമ്മള്‍ ക്ലീന്‍ ചെയ്ത കാര്യം..
എനിക്ക് തോന്നുന്നത് അങ്കിള്‍ താഴെ തലയിടിച്ചു ചത്തൂന്നാ.."
അല്പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ പറഞ്ഞു..
"സ്വിമ്മിംഗ് പൂള്‍?? അതെപ്പൊ? അങ്ങനെ ഒരു സ്വിമ്മിംഗ് പൂള്‍ നമുക്കില്ലല്ലോ..."
"ഹലോ...ഇത് 97234*2354തന്നെ അല്ലെ?"
"അല്ലല്ലോ..97234*2345 ആണല്ലോ.."
"സോറി റോങ്ങ് നംബര്‍" !!!!!!
കടപ്പാട്: അസ്കർ ഖാൻ
Subscribe to:
Posts (Atom)
0 comments: