എന്ന് നിന്റെ സ്വന്തം ഡാഡി.. .
ഒരു ദിവസം നഗരത്തില് താമസിച്ചു പഠിക്കുന്ന മകനെ കാണാന് പോയ ശശി ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി....
'തന്റെ മകന്റെ കൂടെ സുന്ദരിയായ ഒരു പെണ്കുട്ടി താമസിക്കുന്നു....'
സംസാരമൊക്കെ കഴിഞ്ഞു,
മൂന്നു പേരും ഭക്ഷണത്തിന് ഇരുന്നു...
ശശി :,: "മോനെ, ഇതാരാണ്? ഒന്ന് പരിചയപ്പെടുത്തൂ...."
പുത്രന്:,: "ഡാഡീ, ഇതെന്റെ റൂം മേറ്റ് ആണ്... ഇവള് എന്റെ കൂടെയാണ്
താമസിക്കുന്നത്..... എനിക്കറിയാം, ഡാഡി എന്താണ് ചിന്തിക്കുന്നതെന്ന്...
പക്ഷെ, ഡാഡീ, ഞങ്ങള് തമ്മില് യാതൊരു ശാരീരിക ബന്ധവും ഇല്ല... ഞങ്ങള്ക്ക്
വെവ്വേറെ റൂം ഉണ്ട്.... ഈ റൂമിന്റെ തൊട്ടടുത്ത റൂമിലാണ് അവള് രാത്രിയില്
കിടക്കുന്നത്.... ഞങ്ങള് നല്ല സുഹൃത്തുക്കള് മാത്രമാണ് ഡാഡി....''
ശശി : "നല്ല കാര്യം മോനെ.... നന്നായി വരട്ടെ".....
(ആത്മഗതം: പൊന്നു മോനെ, ഞാന് ഇതൊക്കെ കഴിഞ്ഞിട്ടല്ലേ,ഈ പ്രായത്തിലെത്തിയത്)
അടുത്ത ദിവസം ശശി തിരിച്ചു വീട്ടിലേക്കു പോയി....
ഒരാഴ്ച കഴിഞ്ഞു.....
പെണ്കുട്ടി: "നോക്കൂ ചേട്ടാ.!!!!
കഴിഞ്ഞയാഴ്ച ചേട്ടന്റെ ഡാഡിക്ക് ഭക്ഷണം കൊടുത്ത പ്ലേറ്റ് കാണാനില്ല...
നല്ല വിലയുള്ള പ്ലേറ്റ് ആയിരുന്നു.... എനിക്ക് തോന്നുന്നത്, ചേട്ടന്റെ ഡാഡി
ആ പ്ലേറ്റ് മോഷ്ടിച്ചു എന്നാണു....''
മോന്:,: "മിണ്ടി പോകരുത്!!! എന്റെ ഡാഡിയെപ്പറ്റി അനാവശ്യം പറയുന്നോ"????
പെണ്കുട്ടി: "ഒരു പ്രാവശ്യം ഒന്ന് ചോദിച്ചു നോക്കൂ... വേറെ ആരും അറിയുന്നില്ലല്ലോ".....
മോന്:,: "ശരി.... ശരി....''
പിറ്റേദിവസം മോന് ശശിക്ക് ഇമെയില് ചെയ്തു....
"പ്രിയ ഡാഡി,
ഞാന് ഒരിക്കലും പറയില്ല, ഡാഡിയാണ് പ്ലേറ്റ് മോഷ്ടിച്ചതെന്ന്.... ഞാന് ഇതും പറയുന്നില്ല, ഡാഡി പ്ലേറ്റ് മോഷ്ടിച്ചിട്ടില്ലെന്നും....
ഇനി കൈപ്പിഴക്ക്, എങ്ങാനും എടുത്തു പോയെങ്കില്, ദയവായി തിരിച്ചു തരിക....
കാരണം, ആ പ്ലേറ്റ് ആ പെണ്കുട്ടിയുടെഅങ്കിള് അവള്ക്കു ഗിഫ്റ്റ്
കൊടുത്തതാണ്....അത് കൊണ്ട് ആ പ്ലേറ്റ് അവള്ക്കു വളരെ
പ്രിയപ്പെട്ടതാണ്....''
കുറച്ചു മണിക്കൂര് കഴിഞ്ഞപ്പോള് ശശിടെ ഇമെയില് വന്നു....
"മോനെ,
ഞാന് ഒരിക്കലും പറയില്ല നിന്റെ റൂം മേറ്റ് നിന്റെ കൂടെയാണ് ഉറങ്ങുന്നതെന്ന്....
ഞാന് ഇതും പറയുന്നില്ല, നിന്റെ റൂം മേറ്റ് നിന്റെ കൂടെയല്ല ഉറങ്ങുന്നതെന്നും.....
മോനെ, ഈ ഒരാഴ്ചയില്, ഒരു ദിവസം എങ്കിലും അവള് അവളുടെ റൂമില് പോയി
കിടന്നിരുന്നുവെങ്കില് ആ പ്ലേറ്റ് അവള് കാണുമായിരുന്നു... ഞാന് അവള്
കിടക്കുന്ന ബെഡില് അവളുടെ തോര്ത്തിന്റെ താഴെ ആ പ്ലേറ്റ് ഒളിപ്പിച്ചു
വെച്ചിരുന്നു....''
എന്ന് നിന്റെ സ്വന്തം ഡാഡി.. .
0 comments: