ഒഴുക്കില്‍പെട്ട ഉണ്ണിമുകുന്ദനെ നാട്ടുകാര്‍ രക്ഷിച്ചു

ഒഴുക്കില്‍പെട്ട ഉണ്ണിമുകുന്ദനെ നാട്ടുകാര്‍ രക്ഷിച്ചു സിനിമാ ചിത്രീകരണത്തിനിടെ ഒഴുക്കില്‍പെട്ട യുവനടന്‍ ഉണ്ണി മുകുന്ദനെ നാട്ടുകാര്‍ രക്ഷിച്ചു. നവാഗതനായ വിനില്‍ സംവിധാനം ചെയ്യുന്ന ലാസ്റ്റ് സപ്പര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നെല്ലിയാമ്പതിയില്‍ വച്ചായിരുന്നു അപകടം. ഷൂട്ടിംഗിനിടെ പുഴയിലേക്ക് വീണ ഉണ്ണി മുകുന്ദനെ ഉടന്‍ തന്നെ നാട്ടുകാരും പരിസരവാസികളും ചേര്‍ന്ന് രക്ഷിച്ചു. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ കംപ്യൂട്ടര്‍ ഹാക്കറുടെ വേഷത്തിലാണ് ഉണ്ണി ഈ ചിത്രത്തില്‍ എത്തുന്നത്. ഇമ്മാനുവല്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം സിന്‍സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പേര്‍ളി മാനേയ്, മറിജോണ്‍ എന്നിവരാണ് നായികമാര്‍. ശ്രീനാഥ് ഭാസി, അരുണ്‍ നാരായണ്‍ എന്നിവരും ഈ ചിത്രത്തില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൂന്ന് സുഹൃത്തുക്കള്‍, നിഗൂഢവും ദുരൂഹവും അസാധാരണവുമായ ഒരു സ്ഥലത്തേക്ക് നടത്തുന്ന അതിസാഹസികമായ യാത്രയും അതിനിടയില്‍ കടന്നുവരുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതരായ ഷമീര്‍ സൈനുവും ദീപക് ധരണീന്ദ്രനുമാണ് തിരക്കഥ. credit- reporterlive

0 comments:

Copyright © 2013 ഈ പുഴയോരം