art


0 comments:

fun


0 comments:

art


0 comments:

fun


0 comments:


0 comments:

fun


0 comments:

fun


0 comments:

നമ്മുടെ ചക്ക വിദേശിക്ക് ഇറച്ചി


0 comments:

ഒരിക്കലും മുട്ട ഇടാത്ത കിളി ഏതു ?


0 comments:

നെത്തോലി ഒരു ചെറിയ മീനല്ല


0 comments:

അരിമ്പാറയെ നശിപ്പിക്കാൻ പഴത്തൊലി


0 comments:

പെങ്ങളേ ഇവിടെ ഇരിന്നോളു


0 comments:

ചേലാകര്‍മ്മം | നിങ്ങൾ എന്തുപറയുന്നു ?


ചേലാകര്‍മ്മം :അശാസ്ത്രീയം ! അനിസ്ളാമികം !! ഡോ. അബ്ദുല്‍ ജലീല്‍ പുറ്റെക്കാട്

..... "നേര്‍ച്ച മൃഗങ്ങളായ ഒട്ടകങ്ങളുടെയും ആടുകളുടെയുമൊക്കെ കാതുകള്‍ കീറിമുറിച്ച് അടയാളം വയ്ക്കുന്ന ഒരു പതിവ് അറബികള്‍ക്കുണ്ടായിരുന്നു. അല്ലാഹുവിന്റെ സൃഷ്ടിഘടനയെ അലങ്കോലപ്പെടുത്തുന്ന അറബികളുടെ ആ അനചാരത്തെ പൈശാചികം (4:118, 119) എന്നാണ് ഖുര്‍ആന്‍ അധിക്ഷേപിച്ചത്.അല്ലാഹുവിന്റെ സൃഷ്ടി ഘടനയില്‍ എവിടെയും ഒരു കുഴപ്പവും കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഖുര്‍ആന്‍ ദശക്കണക്കിന് സ്ഥലങ്ങളില്‍ നമ്മേ ഉണര്‍ത്തുന്നു. (67:3,4, 64:3, 51:21, 30:30, 40:64, 87:1, 82:6, 7, 95:4, 20:6,8, 20:50, 51, 27:88) അപ്പോള്‍.ഏറ്റവും മനോഹരം എന്നു ഖുര്‍ആന്‍ പരിചയപ്പെടുത്തിയ (95:4) മനുഷ്യ ശരീരത്തിലെ, ഏറ്റവും വിശിഷ്ടമായ ഒരവയവത്തിന്റെ അറ്റം , അനാവശ്യമായി മുറിച്ചു മാറ്റുന്നതിന്‍റെ പിന്നിലുള്ള ലക്‌ഷ്യം ജൂതന്മാര്‍കിടയിലുള്ള ഒരനാചാരം ഇസ്ലാമിലേക്ക് പകര്‍ത്തുക എന്നത് തന്നെയാണ്......
ചേലാകര്‍മ്മം :
അശാസ്ത്രീയം ! അനിസ്ളാമികം !!
( ആമുഖം)
പരോക്ഷമായിപ്പോലും സൂചിപ്പിക്കാത്ത, ക്രൂരവും പൈശാചികവുമായ ഒരാനാചാരമാണ് 'ചേലാകര്‍മ്മം' (Circumcision) എന്ന 'സുന്നത്ത് കല്യാണം.' . നേര്‍ച്ച മൃഗങ്ങളായ ഒട്ടകങ്ങളുടെയും ആടുകളുടെയുമൊക്കെ കാതുകള്‍ കീറിമുറിച്ച് അടയാളം വയ്ക്കുന്ന ഒരു പതിവ് അറബികള്‍ക്കുണ്ടായിരുന്നു. അല്ലാഹുവിന്റെ സൃഷ്ടിഘടനയെ അലങ്കോലപ്പെടുത്തുന്ന അറബികളുടെ ആ അനാചാരത്തെ പൈശാചികം (4:118, 119) എന്നാണ് ഖുര്‍ആന്‍ അധിക്ഷേപിച്ചത്.
ലക്ഷത്തില്‍ അല്ലെങ്കില്‍ പത്തു ലക്ഷത്തില്‍ ഒരു തെമ്മാടിക്ക് കള്ളുകുടിയും വ്യഭിചാരവും പ്രകൃതിവിരുദ്ധ നടപടികളും മറ്റുമായി കുത്തഴിഞ്ഞ ജീവിതം നയിക്കുമ്പോള്‍ അവരുടെ ലിംഗത്തിനും യോനീനാളത്തിനുമൊക്കെ ക്യാന്‍സര്‍ വരുന്നു എന്ന കാരണം പറഞ്ഞുകൊണ്ട് നിഷ്കളങ്കരും നിസ്സഹായരുമായ കുട്ടികളുടെ ലിംഗാഗ്രചര്‍മ്മം മുറിച്ചുകളയുന്നത് തനി ക്രൂരവും അപഹാസ്യവുമാണ്. ചേലാകര്‍മ്മം മതാചാരമായി പാലിച്ചുവരുന്ന ഇസ്രയേലി ജൂത•ാരില്‍ ലിംഗത്തിന് ക്യാന്‍സര്‍ ഉള്ളവര്‍ പൂജ്യം ശതമാനമാണെങ്കില്‍ ചേലാകര്‍മ്മം ചെയ്യാത്ത വൃത്തിയില്‍ നടക്കുന്ന നമ്മുടെ ഹിന്ദു സഹോദര•ാരിലും ക്രിസ്ത്യാനികളിലും ലിംഗത്തിനുള്ള ക്യാന്‍സര്‍ ബാധയും പൂജ്യം ശതമാനമാണ്. അപ്പോള്‍ ദൈവം പഠിപ്പിച്ചതുപോലെ വൃത്തിയില്‍ നടക്കുക എന്നതാണ് കാര്യം. 'വൃത്തിയുള്ളവരെയും ചെയ്ത് പോയ തെറ്റുകളില്‍ പശ്ചാത്തപിച്ച് മടങ്ങുന്നവരേയും ദൈവം ഇഷ്ടപ്പെടുന്നു' (2:222 ) എന്ന് ഖുര്‍ആന്‍ പറഞ്ഞതോര്‍ക്കുക. അല്ലാതെ ചേലാകര്‍മ്മത്തില്‍ യാതൊരു ശാസ്ത്രവുമില്ല,! മതവുമില്ല…!അത് ഇസ്ളാം മതാചാരമല്ല.! നബിയോ ഖുര്‍ആനോ പഠിപ്പിച്ച സുന്നത്തുമല്ല. അറേബ്യയില്‍ ഉണ്ടായിരുന്ന ഒരു ജൂത പാരമ്പര്യം മാത്രമാണത്. ലൈംഗിക വേഴ്ചയുടെ പരിപൂര്‍ണ്ണതക്കും കാമോദ്ദീപനത്തിനും ആ ലിംഗാഗ്ര ചര്‍മ്മം സഹായിക്കുമെന്ന് ലൈംഗിക ശാസ്ത്ര വിദഗ്ദ•ാരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു....!! കാരണം സ്ത്രീക്കും പുരുഷനും ഒരുപോലെ ധാരാളം സ്പര്‍ശന സുഖം നല്‍കുന്ന കാമോദ്ദീപകമായ,(erotic), ധാരാളം ഞരമ്പുകളും പേശികളുമടങ്ങുന്ന ഒരു ഭാഗമാണ് പ്രസ്തുത കിരാത നടപടിയിലൂടെ ഡോക്ടറും ഒസ്സാനും ചേര്‍ന്നു മുറിച്ചുകളയുന്നത്....!! ചേലാകര്‍മ്മത്തെ അംഗീകരിക്കുന്ന, ചേലാകര്‍മ്മത്തില്‍ (Non- therapeutic neonatel circumcision) എന്തെങ്കിലും ഗുണമോ ശാസ്ത്രമോ, ഉണ്ടെന്ന് അംഗീകരിക്കുന്ന ഒരു മെഡിക്കല്‍ സംഘടനകളും ഇന്ന് ലോകത്തില്ല എന്നറിയുക.
മാത്രമല്ല,മുപ്പത്തിയെട്ടോളംകാരണങ്ങളാണ്ചേലാകര്‍മ്മത്തിനെതിരെപ്രതികരിക്കുന്നഡോക്ടര്‍മാര്‍,ചേലാകര്‍മ്മത്തിനെതിരായിഎടുത്തുദ്ധരിക്കുന്നത്,മതത്തില്‍ യാതൊരു നിര്‍ബ്ബന്ധവുമില്ല.(2:256, 18:29, 10:100, 89:22) അല്ലാഹുവിന്റെ വചനങ്ങള്‍ പോലും ചിന്തിച്ചു പഠിച്ചല്ലാതെ നിങ്ങള്‍ സ്വീകരിക്കരുത്.
(47:24, 38:29, 25:30, 73). 'നിങ്ങള്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളാകരുത്' എന്നൊക്കെയുള്ള തത്വങ്ങള്‍ ഖുര്‍ആനും മുഹമ്മദ് നബിയും പഠിപ്പിക്കുമ്പോള്‍, ആ വിശുദ്ധ ഗ്രന്ഥത്തെ പാടേ അവഗണിച്ചുകൊണ്ട് ജീവിതവും മതവും ദൈവവും എന്തെന്നറിയാത്ത നിസ്സഹായനും നിഷ്കളങ്കനുമായ ഒരു കുട്ടിയുടെ ശരീരത്തിലെ ഏറ്റവും ഉല്‍കൃഷ്ടമായ ഒരവയവത്തിന്റെ- ലിംഗത്തിന്റെ - ഒരു ഭാഗം അവന്‍ മതവും ദൈവവും എന്താണെന്നറിയുന്നതിനു മുമ്പ് അറുത്തുമാറ്റുന്നത് തികഞ്ഞ കാടത്തരവും മതഭ്രാന്തും മാത്രമാണ്. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഏറ്റവും പ്രാകൃതമായ ഒരു രൂപവുമാണത് (മാര്‍ഗ്ഗം ചേര്‍ക്കല്‍ = മാര്‍ക്ക കല്യാണം). ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും മണ്ണിനടിയിലുള്ളതും മനുഷ്യശരീരവുമെല്ലാം തികച്ചും അന്യൂനമായ രീതിയില്‍, അതിമനോഹരമായി സൃഷ്ടിച്ചത് സാക്ഷാല്‍ അല്ലാഹുവാണെന്നും, അങ്ങിനെയുള്ള ആ അല്ലാഹുവിന്റെ സൃഷ്ടിഘടനയില്‍ എവിടെയും ഒരു കുഴപ്പവും കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഖുര്‍ആന്‍ ദശക്കണക്കിന് സ്ഥലങ്ങളില്‍ ഉണര്‍ത്തുന്നു. (67:3,4, 64:3, 51:21, 30:30, 40:64, 87:1, 82:6, 7, 95:4, 20:6,8, 20:50, 51, 27:88) അപ്പോള്‍ ഏറ്റവും മനോഹരം (95:4) എന്നു ഖുര്‍ആന്‍ പരിചയപ്പെടുത്തിയ മനുഷ്യശരീരത്തിലെ, ഏറ്റവും മഹത്തായ ഒരവയവത്തിന്റെ - ലിംഗത്തിന്റെ - അറ്റം അനാവശ്യമായി നിങ്ങള്‍ മുറിച്ചുകളയുന്നത് എന്തിനാണ് എന്നാണ് ഖുര്‍ആന്‍ വിശ്വാസികളായ നമുക്ക് ചോദിക്കാനുള്ളത്....
ഒരു ചികിത്സ എന്ന നിലയ്ക്ക് ചേലാകര്‍മ്മത്തെ എല്ലാ മതക്കാരും അംഗീകരിക്കുന്നുണ്ട്. ഖുര്‍ആനും അതംഗീകരിക്കുന്നു. എന്നാല്‍ ഖുര്‍ആനിലില്ലാത്ത - ഖുര്‍ആനോ മുഹമ്മദ് നബിയോ പഠിപ്പിക്കാത്ത ഒരാചാരം, ഇസ്ളാംമതം എന്ന പേരില്‍ അനുഷ്ഠിക്കുന്നത് ഖുര്‍ആനിക ദൃഷ്ട്യാ ശിര്‍ക്ക് പോലെ വന്‍ കുറ്റമാണെന്നും അത് ഹറാമാണെന്നുമുള്ള ഖുര്‍ ആനിക പാഠം നാം മറക്കാതിരിക്കുക....!!!
ചേലാകര്‍മ്മത്തിലെ ( Circumcision) മതവും ശാസ്ത്രവും
വിശുദ്ധ ഖുര്‍ആനില്‍ ഒരു സൂചന പോലുമില്ലാത്തതും നബിചെയ്തിട്ടില്ലാത്തതും മുസ്ളീം പുരുഷ•ാരോടും സ്ത്രീകളോടും കുഞ്ഞുങ്ങളോടും ചെയ്യുന്ന ഏറ്റവും വലിയ ഒരക്രമവുമാണ് സുന്നത്ത് കല്ല്യാണം എന്ന 'ചേലാകര്‍മ്മം'. നബിയുടെയും 4 ഖലീഫമാരുടെയും കാലത്ത് അറേബ്യന്‍ ജൂത•ാര്‍ കൂട്ടം കൂട്ടമായി നബിയുടെ ചേരിയിലേയ്ക്ക് വന്നപ്പോള്‍ അവരില്‍ ഉണ്ടായിരുന്ന ഒരനാചാരം അതേപടി നിലനിന്നു. ഈജിപ്ത്, സുഡാന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ പെണ്‍കുട്ടികള്‍ പോലും ചേലാകര്‍മ്മത്തിന് ഇരയാകുന്നുണ്ട്. മുആവിയയുടെ ഖുര്‍ആന്‍ വിരുദ്ധ രാജഭരണകാലത്ത് ആ അനാചാരം ഒരു സുന്നത്തായി നിലനിര്‍ത്താനും പ്രചരിപ്പിക്കാനും മുആവിയയും അബൂഹുറൈറയും 800 ശിഷ്യ•ാരും പ്രത്യേകം പ്രചാരവേല നടത്തുകയും ചെയ്തു. അതുമാത്രമാണ് മുസ്ളീം പുരുഷന്‍മാര്‍ ചെയ്യുന്ന ചേലാകര്‍മ്മത്തിന്റെ അടിസ്ഥാനം. അല്ലാതെ ഖുര്‍ആനിലോ യഥാര്‍ത്ഥ നബിചര്യയിലോ ചേലാകര്‍മ്മത്തിന് യാതൊരു അടിസ്ഥാനവും കാണുന്നില്ല.
ചേലാകര്‍മ്മത്തിലെ മതവും ശാസ്ത്രവും നമുക്കൊന്ന് പഠിക്കാം. അതിനുമുമ്പായി അല്‍പം ചരിത്രവും നാം പഠിക്കേണ്ടതുണ്ട്. ലൈംഗികത (ലൈംഗിക ചിന്താഗതിയും ലൈംഗിക വേഴ്ചയും) പാപമാണെന്നും അത് ചെകുത്താന്റെ പ്രവര്‍ത്തനമാണെന്നും പുരാതന കാലത്ത് ചില ജൂത•ാര്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, പ്രാര്‍ത്ഥിക്കുമ്പോള്‍ മൂത്രത്തിന്റെ അംശം ലിംഗാഗ്രചര്‍മ്മത്തില്‍ (Foreskin- പുരുഷ ലിംഗത്തിന്റെ അഗ്രം ആവരണം ചെയ്തിരിക്കുന്ന ചര്‍മ്മം - മണിച്ഛദം-Prepuce) തങ്ങി നില്‍ക്കുന്നത് മഹാ പാപമാണെന്നും “മൂത്രത്തുള്ളി”നജസാണെന്നും 'തുള്ളി മൂത്രം' തൊലിയില്‍ തങ്ങിനിന്നാല്‍ അവരുടെ പ്രാര്‍ത്ഥനയും നമസ്കാരവുമൊന്നും ദൈവം സ്വീകരിക്കുകയില്ല എന്നും ചില ജൂതറബ്ബിമാര്‍ നിയമമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ജൂത•ാരുടെ അമിതമായ ആരാധന ഭ്രാന്തിനെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട് മാത്രമല്ല, മൂത്രം നജസാണെന്ന് ഖുര്‍ആന്‍ എവിടെയും സൂചിപ്പിക്കുന്നില്ല. അപ്പോള്‍ ലൈംഗിക വേഴ്ചയില്‍ ഒരു അപൂര്‍ണത കൈവരുത്താനും ലിംഗാഗ്രചര്‍മ്മത്തില്‍ 'തുള്ളി മൂത്രം' തങ്ങി നില്‍ക്കുന്നത് തടയാനും വേണ്ടി ലോകത്താദ്യമായി ലിംഗത്തിന്റെ അറ്റത്തുള്ള തൊലി മുറിച്ചുകളഞ്ഞ - ലിംഗാഗ്രചര്‍മ്മം ഛേദിച്ച -ആദ്യത്തെ മതവിഭാഗമായിരുന്നു ജൂത•ാര്‍..!.
ലൈംഗികത (ലൈംഗിക ചിന്താഗതിയും ലൈംഗിക വേഴ്ചയും) പാപമാണെന്ന് ചില പുരാതന ഗോത്രങ്ങളും ജൂത ഗോത്രങ്ങളും വിശ്വസിച്ചിരുന്നു. ഇബ്രാഹിം നബിയുടെ കാലഘട്ടത്തിന് എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ (സുമാര്‍ 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ്) കിഴക്കന്‍ ആഫ്രിക്കയിലെ ചില കാട്ടുഗോത്രങ്ങളില്‍ ചേലാകര്‍മ്മം എന്ന ആചാരം നില നിന്നിരുന്നതായി കാണാം - ഇബ്രാഹിം നബിയാണ് ചേലാകര്‍മ്മം ആരംഭിച്ചത് എന്ന സുന്നി വിശ്വാസം തെറ്റാണെന്ന് സാരം. സുഡാന്‍, ലിബിയ, എത്യോപ്യ, സോമാലിയ തുടങ്ങിയ നാടുകളിലെ ചില പുരാതന കുടുംബങ്ങളും ഗോത്രങ്ങളും തങ്ങളുടെ ഗോത്രക്കാരെ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി നല്ല ചുട്ടുപഴുത്ത നീണ്ട ലോഹക്കമ്പികള്‍ ചൂടാക്കി കഴുത്തിലും മാറിലും മുഖത്തുമൊക്കെ മനോഹരമായ പാടുകള്‍ സൃഷ്ടിക്കുമായിരുന്നു. മരണം വരെ ആ പാടുകള്‍ (Scar) പോകാത്തതുകൊണ്ട് ഏത് കാലഘട്ടത്തിലും അവരെ തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. കിഴക്കന്‍ ആഫ്രിക്കയിലെ ചില കാട•ാരും ചില കാട്ടറബി ഗോത്രങ്ങളും ലിംഗത്തിന്റെ അറ്റത്തുള്ള തൊലി മുറിച്ചുമാറ്റി ഇങ്ങനെ അടയാളം വെച്ചിരുന്നു. സുമാര്‍ 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈജിപ്തിലാണ് ചേലാകര്‍മ്മം ഒരു മതാചാരമായി ആരംഭിച്ചത് എന്ന് പലരും അഭിപ്രായപ്പെടുന്നു. സര്‍പ്പാരാധനയുമായി (Snake worship) ചേലാകര്‍മ്മത്തിന് ബന്ധമുണ്ടെന്നാണ് ഒരുകൂട്ടര്‍ കരുതുന്നത്. പാമ്പുകള്‍ അതിന്റെ പുറംതൊലി (ഉറ) ഉരിയുന്നതോടെ, നല്ല തിളക്കവും മിനുസവുമുള്ള പുത്തന്‍തൊലിയോടെ പുറത്തുവരുന്നത് ഈജിപ്തിലെ ചില പ്രാകൃത വര്‍ഗ്ഗക്കാര്‍ കണ്ടിരുന്നു. അതോടുകൂടിആപാമ്പുകള്‍ അനശ്വരമാകുമെന്ന് (Immortal) അവര്‍ വിശ്വസിച്ചു. മനുഷ്യന്റെ ലിംഗാഗ്ര ചര്‍മ്മവും പാമ്പിന്റെ ആവരണവും ഒരുപോലെയാണെന്നായിരുന്നു അവരില്‍ ചിലരുടെ വിശ്വാസം. (snake skin = foreskin) ലിംഗാഗ്ര ചര്‍മ്മം മുറിച്ചുമാറ്റുന്നതോടെ ശരീരത്തിലെ ഒരനാവശ്യ ഭാഗം മുറിച്ചുമാറ്റുന്നതുപോലെയാണ് അവര്‍ കരുതിയിരുന്നത്. ലിംഗാഗ്ര ചര്‍മ്മം (foreskin) മുറിച്ചുമാറ്റുന്നതോടെ ലിംഗം വളരെ 'ക്ളീന്‍' ആയി എന്നെന്നും നിലനില്‍ക്കും എന്നും അവര്‍ കരുതി. ഈജിപ്തുകാരില്‍ നിന്നാണ് ജൂതന്‍മാര്‍ക്കും, അറബികള്‍ക്കും ഈ ആചാരം കിട്ടിയത്.
ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയായ വിപ്ളവകാരികളില്‍ ഒരാളായിരുന്നുവല്ലോ ജൂത•ാരുടെയും ക്രിസ്ത്യാനികളുടെയും മുസ്ളീംകളുടെയുമൊക്കെ ആരാധ്യപുരുഷനായിരുന്ന ഇബ്രാഹിം നബി (Abraham). പാവപ്പെട്ട ജനങ്ങളുടെ വിശ്വാസത്തെയും കര്‍മ്മങ്ങളെയും ചൂഷണം ചെയ്തു ജീവിച്ച അന്നുണ്ടായിരുന്ന പുരോഹിത•ാരുടേയും നാട്ടുരാജാക്ക•ാരുടെയും എതിര്‍പ്പുകള്‍ അവഗണിച്ചു ഇറാഖ് (മെസോപ്പൊട്ടാമിയ) പലസ്തീന്‍, സിറിയ, ഈജിപ്ത് (കാനാന്‍ ദേശം) തുടങ്ങിയ രാജ്യങ്ങളില്‍ അദ്ദേഹം ഒളിഞ്ഞും തെളിഞ്ഞും ഏക ദൈവസിദ്ധാന്തം പ്രചരിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹം സഞ്ചരിച്ച ദിക്കുകളിലൊക്കെ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം വിശ്വാസികളെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രായമായപ്പോള്‍ എല്ലാവര്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്നതുപോലെ ഒരുപാട് രോഗങ്ങളും ക്ഷീണവും ഇബ്രാഹിം നബിയെയും ബാധിച്ചു. തന്റെ ലിംഗാഗ്രചര്‍മ്മത്തിന്റെ അറ്റത്ത് വന്നുപെട്ട നീര്‍വീഴ്ചയും നിരന്തരമായ വേദനയും പഴുപ്പും സ്വാഭാവികമായി ഇബ്രാഹിം നബിയില്‍ ആശങ്ക ഉയര്‍ത്തി. തനിക്ക് വന്നുപെട്ട അസുഖം ഭേദമാക്കുവാന്‍ അന്നത്തെ അറിയപ്പെടുന്ന ഏറ്റവും നല്ല വൈദ്യ•ാരെയും ഗോത്രത്തലവ•ാരെയും ഇബ്രാഹിം സമീപിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം രാഗഗ്രസ്ഥമായ ആ തൊലി മുറിക്കാന്‍ ഇബ്രാഹിം നബി തീരുമാനിച്ചു. ഒരു ചികിത്സ എന്ന നിലയ്ക്ക് ഇബ്രാഹിം നബിയുടെ വൈദ്യ•ാരും സഹായികളും അത് ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു. ഇബ്രാഹിം നബി അന്നറിയപ്പെടുന്ന ഒരു മഹാനായതുകൊണ്ടും ഒരുപാട് അനുയായികളും അനുഭാവികളും കുറെ ശത്രുക്കളും അദ്ദേഹത്തിന് ഉണ്ടായിരുന്നതുകൊണ്ടും ഈ ചെറിയ രോഗവാര്‍ത്തയും ചികിത്സയും ശാസ്ത്രക്രിയയുമൊക്കെ കാട്ടുതീ പോലെ അവര്‍ക്കിടയില്‍ പെട്ടെന്ന് പടരുകയും എല്ലാവരും 'സംഗതി' അറിയുകയും ചെയ്തു. എന്നല്ലാതെ ഒരു മതാചാരമായി ഇബ്രാഹിം നബി അതു പഠിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിരുന്നില്ല. മന്ത്രവാദികളെയോ മുറിവൈദ്യ•ാരെയോ തേടിപ്പോകാതെ ഒരു ചികിത്സ എന്ന നിലയ്ക്ക് അന്നു ലഭ്യമായ ഏറ്റവും നല്ല മാര്‍ഗ്ഗം ഉപയോഗിച്ച് ഏറ്റവും നല്ല രീതിയില്‍ അദ്ദേഹം അതു ചെയ്തു എന്നു മാത്രം.
ചേലാകര്‍മ്മത്തെ ശക്തിയായി എതിര്‍ത്തവരായിരുന്നു മുസ്സാ നബിയും(മോസ്സസ്) ഹാറൂന്‍ നബിയും (ബൈബിള്‍ പഴയനിയമം പുറപ്പാടു പുസ്തകം 4:25) എങ്കിലും മൂസ്സാ നബിയുടെ കാലഘട്ടത്തിന് ശേഷം ജ്വോഷ്വ (Joshua) ആണ് ഇതൊരു ജൂത ആചാരമായി ജൂത•ാരില്‍ നടപ്പിലാക്കാന്‍ തുടങ്ങിയത്. ചേലാകര്‍മ്മം ചെയ്ത ജൂത•ാര്‍ ജ്വോഷ്വയുടെ പട്ടാളത്തില്‍ ചേരുകയും പലസ്തീന്‍ കീഴ്ടക്കുന്നതിനുവേണ്ടി ജ്വോഷ്വയോടൊപ്പം മരണംവരെ ഉറച്ച് നില്‍ക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
എന്നാല്‍ ജൂത•ാരില്‍ നിന്നും വിരുദ്ധമായി റോമക്കാരും ഗ്രീക്കുകാരും ആ ലിംഗാഗ്രചര്‍മ്മത്തിന് വളരെ പ്രാധാന്യം കല്‍പ്പിച്ചിരുന്നു. എന്നു മാത്രമല്ല, ജൂത•ാരുടെ ചേലാകര്‍മ്മത്തിന് എതിരായി - അതിനെ നിരോധിച്ചുകൊണ്ട്- ശക്തിയായി കുറെ നിയമങ്ങളും അവര്‍ പാസാക്കി നടപ്പിലാക്കിയിരുന്നു. ഗ്രീക്കുകാരുടെ ഈ ചേലാകര്‍മ്മ വിരുദ്ധ നടപടികള്‍ മതഭ്രാന്ത•ാരായിരുന്ന ജൂത പുരോഹിത•ാരെയും റബ്ബിമാരെയും കൂടുതല്‍ ചൊടിപ്പിച്ചു. ഒരൊറ്റ ജൂതനും ചേലാകര്‍മ്മം ചെയ്യാത്ത ഗ്രീക്കുകാരെപോലെ തോന്നരുത് എന്ന് വരെ അവര്‍ ശഠിച്ചു. അതിനായി അവര്‍ ‘ പെരില ’ (Perilah) എന്നൊരു സമ്പ്രദായം നടപ്പിലാക്കി. ഇബ്രാഹിം നബി അസുഖം കാരണം തന്റെ ലിംഗത്തിന്റെ അഗ്രഭാഗവും കഴിഞ്ഞ് നീണ്ടു നില്‍ക്കുന്ന തൊലിയുടെ അറ്റം മാത്രമെ മുറിച്ചിരുന്നുള്ളൂ. ഈ രീതിയാണ് അന്നുവരെ ജൂത•ാര്‍ അവലംബിച്ചുപോന്നിരുന്നത്. അതുകാരണം ചേലാകര്‍മ്മം ചെയ്ത ജൂത•ാരും ചേലാകര്‍മ്മം ചെയ്യാത്ത ഗ്രീക്കുകാരും പ്രത്യക്ഷത്തില്‍ ഒരുപോലെ തോന്നിച്ചിരുന്നു. എന്നാല്‍ മതഭാന്ത്ര•ാരായ ജൂത പുരോഹിത•ാരും ജൂത റബ്ബിമാരും ‘പെരില’ (perilah) എന്ന പരിപാടിയിലൂടെ നവജാത ശിശുക്കളുടെ ലിംഗാഗ്രചര്‍മ്മം മുഴുവന്‍ മുറിച്ചുമാറ്റാന്‍ തുടങ്ങി. ഇതുകാരണം ചേലാകര്‍മ്മം ചെയ്ത ജൂത•ാരെ ചേലാകര്‍മ്മം ചെയ്യാത്ത ഗ്രീക്കുകാരില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചു. (ഇന്ന് ഡോക്ടര്‍മാരും ഒസാ•ാരും ജൂത•ാരും ഈ രീതിയാണ് ചേലാകര്‍മ്മത്തിന് അവലംബിച്ചുവരുന്നത്.) ഈ രീതി ചിലപ്പോള്‍ അമിതമായ രക്തസ്രാവത്തിലേയ്ക്കും ചിലപ്പോള്‍ ലിംഗത്തിന്റെ അറ്റം വികൃതമാകുന്നതിനും (Scarring)കാരണമായി. ജനന സമയത്ത് ലിംഗാഗ്രവും ((Glans) ലിംഗാഗ്ര ചര്‍മ്മവും (Glans) ഒട്ടിച്ചേര്‍ന്ന് - ഒന്നായി നില്‍ക്കുന്ന- അവസ്ഥയിലായിരിക്കും. സാധാരണയായി കുട്ടികള്‍ക്ക് 3 മുതല്‍ 5 വയസ്സ് വരെയാകുന്നതോടെ ലിംഗാഗ്രചര്‍മ്മം (foreskin) ലിംഗാഗ്ര (Glans) ത്തില്‍ നിന്ന് വേര്‍പെടുകയും അതൊരു തെന്നിമാറുന്ന ആവരണമായി, ലിംഗാഗ്രത്തില്‍ ഒരു രക്ഷാകവചമെന്നോണം നിലനില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ ചില കുട്ടികള്‍ക്ക് ലിംഗാഗ്രചര്‍മ്മം, ലിംഗാഗ്രത്തില്‍നിന്ന് വേര്‍പെടാതെ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന (adhesions) അവസ്ഥ 17-18 വയസ്സ് വരെയൊക്കെ നീണ്ടുപോവാറുണ്ട്. ചിലപ്പോള്‍ അതു ചെറിയ ശസ്ത്രക്രിയ വഴി (minor surgery) നേരെയാക്കേണ്ടതായി വരും. ഈ അവസ്ഥ മനസ്സിലാക്കാത്ത പഴയ ജൂത ഒസ്സാന്‍മാരില്‍ ചിലര്‍ (Mohel), വേണ്ടത്ര വൃത്തിയില്ലാത്ത ഉപകരണങ്ങളും മറ്റും ഉപയോഗിച്ച്(without proper sterilization ) ചേലാകര്‍മ്മം ചെയ്തതു കാരണം ചില ഒറ്റപ്പെട്ട മരണങ്ങള്‍ സംഭവിച്ചു. അമിതമായ രക്തസ്രാവവും അണുബാധയുമൊക്കെയായിരുന്നു മരണങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും (scar) കാരണമായത്.
ജൂത•ാരിലെ ചില ബുദ്ധിജീവികള്‍ ചില പ്രത്യേകതരം റിംഗുകള്‍ ഉപയോഗിച്ച് (ചെമ്പും തകരവും ചേര്‍ത്തുണ്ടാക്കിയ റിംഗുകള്‍ ഉപയോഗിച്ച് , Pondus Judaeus or Judaeum pondum). ഇത്തരത്തിലുളള്ള ചില വികൃതായ ലിംഗാഗ്രം ശരിയാക്കാന്‍ ശ്രമം തുടങ്ങി. മാത്രമല്ല, ജൂത•ാരിലെ ഒസാ•ാരുടെയും ജൂത റബ്ബിമാരുടെയും ഈ പരാക്രമത്തെയും ചേലാകര്‍മ്മത്തെയും ചോദ്യം ചെയ്തുകൊണ്ട് ചില ജൂതബുദ്ധിജീവികള്‍ രംഗത്ത് വരാന്‍ ഇത്തരം അനിഷ്ഠ സംഭവങ്ങള്‍ കാരണമായി.
ജൂത•ാരിലെ ചേലാകര്‍മ്മത്തിന്റെ മൂന്നാം ഘട്ടം മെസ്സിസാ (Messisa - Metzizah) എന്ന പേരില്‍ അറിയപ്പെടുന്നു. ബി.സി. 500 - 625 കാലഘട്ടത്തിലായിരുന്നു (Talmudic Period) ഇത് പ്രചാരത്തിലുണ്ടായിരുന്നത്. ഈ ചടങ്ങില്‍ ചേലാകര്‍മ്മം ചെയ്യുന്ന ജൂത ഒസാന്‍ (Mohel) ചേലാകര്‍മ്മത്തിന് ശേഷം ചേലാകര്‍മ്മം ചെയ്യപ്പെട്ട കുട്ടിയുടെ ലിംഗാഗ്രത്തില്‍ നിന്നും സ്രവിക്കുന്ന രക്തം സ്വന്തം വായകൊണ്ട് വലിച്ച് എടുക്കുമായിരുന്നു.(Sucking). ചേലാകര്‍മ്മം ചെയ്യുന്ന ഒസാന്റെ വായില്‍ നിന്നുള്ള അണുബാധകാരണം ഒരുപാട് ജൂത ശിശുക്കള്‍ മരിക്കാന്‍ ഇത് കാരണമായി. ജൂത•ാരിലെ പരിഷ്കരണ വാദികളും പുരോഗമനവാദികളും ക്രമേണ ശക്തി പ്രാപിക്കുകയും ചേലാകര്‍മ്മം ഒരനാവശ്യമായി അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. 1843-ല്‍ ഫ്രാങ്ക് ഫര്‍ട്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ചേലാകര്‍മ്മം ഒരനാവശ്യമായി ജൂത•ാരിലെ ബുദ്ധി ജിവികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ജൂത•ാരിലെ ആരാധനാ ഭ്രാന്തിനെയും മതഭ്രാന്തിനെയും ചൂഷണത്തെയും എതിര്‍ത്തുകൊണ്ട് ഈസാ നബി (Jesus Christ) രംഗത്ത് വന്നു. ചേലാകര്‍മ്മത്തെ പരസ്യമായി എതിര്‍ത്തുകൊണ്ട് ക്രിസ്തു ജൂത പുരോഹിത•ാരെയും റബ്ബിമാരെയും ജൂത•ാരിലെ പാരമ്പര്യ വാദികളെയും ചൊടിപ്പിച്ചു. എങ്കിലും ക്രൂര•ാരും കുബുദ്ധികളുമായ ജൂത•ാര്‍ക്കും ജൂതറബ്ബിമാര്‍ക്കുമിടയില്‍ പിടിച്ചുനില്‍ക്കാന്‍ ഈസാ നബിക്കും അനുചര•ാര്‍ക്കും കഴിഞ്ഞില്ല. ഈസാ നബിയുടെ ദുരൂഹമായ തിരോധാനത്തോടെ ഈസാ നബി പഠിപ്പിച്ച ഏകദൈവസിദ്ധാന്തം കാറ്റില്‍പ്പറത്തിക്കൊണ്ട്-ഈസാനബിയെ ദൈവമാക്കി പൂജിച്ചുകൊണ്ട് - ജൂത•ാരില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് തന്ത്രപൂര്‍വ്വം കുടിയേറിയ വിശുദ്ധ പൌലോസിനെപ്പോലുള്ള ജൂതപുരോഹിത•ാര്‍, ഈസാ നബികൊണ്ടുവന്ന ഇസ്ളാം മതത്തെ (യഥാര്‍ത്ഥ ക്രിസ്തു മതത്തെ) വികലമാക്കി. എങ്കിലും ഈസാ നബി പഠിപ്പിച്ച ചേലാകര്‍മ്മ വിരുദ്ധ സിദ്ധാന്തത്തില്‍ മായം ചേര്‍ത്ത് ക്രിസ്ത്യാനികളെ തോല്‍പ്പിക്കാന്‍ ജൂത•ാര്‍ക്ക് കഴിഞ്ഞില്ല.
എ.ഡി. 48ല്‍ ജൂത•ാരില്‍ നിന്ന് വിരുദ്ധമായി ചേലാകര്‍മ്മത്തിന് പകരം 'ജ്ഞാനസ്നാനം' (Baptism þ amtam-Zok ap¡Â) മതിയെന്ന് ക്രിസ്ത്യന്‍ സഭകള്‍ തീരുമാനിച്ചു. പഴയ ജൂത നിയമമനുസരിച്ച് ഒരു മനുഷ്യന്‍ ജൂതനാവണമെങ്കില്‍ ചേലാകര്‍മ്മം ചെയ്തേ മതിയാകൂ. ഇന്നും ആ നിയമം പ്രാബല്യത്തില്‍ ഉണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ ബുദ്ധിജീവികള്‍ എ.ഡി. 48 ല്‍ ചേലാകര്‍മ്മത്തിന് പകരം 'ജ്ഞാനസ്നാനം' മതിയെന്ന് തീരുമാനിച്ചു. പഴയ നിയമപ്രകാരവും അന്നത്തെ ആചാരപ്രകാരവും ജീസസ്സ് പിറന്ന് എട്ടാം ദിവസം അദ്ദേഹത്തിന്റെ ചേലാകര്‍മ്മം നടന്നിരുന്നു. ജൂത ആചാരപ്രകാരമായിരുന്നു അത്. യേശുക്രിസ്തു (Jesus Christ - ഈസാ നബി) കൌമാരത്തില്‍ തന്നെ ഒരു വിപ്ളവകാരിയും മനോഹരമായ ശൈലിയില്‍ സംസാരിക്കുന്ന സുമുഖനായ ഒരു വ്യക്തിയുമായിരുന്നുവെന്ന് ചരിത്രം പറയുന്നു. ജൂത പൌരോഹ്യത്തിനെതിരെയും അവര്‍ വളര്‍ത്തികൊണ്ടുവന്ന അമിതമായ ആരാധനാ ഭ്രാന്തിനെതിരെയും ചേലാകര്‍മ്മം പോലുള്ള അനാവശ്യങ്ങള്‍ക്കെതിരെയും അദ്ദേഹം ശക്തിയായി പ്രതികരിച്ചു. എങ്കിലും കുബുദ്ധികളായ ജൂത•ാര്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ ഈസാ നബിക്ക് കഴിഞ്ഞില്ല.
അദ്ദേഹത്തിന്റെ ദുരൂഹമായ തിരോധാനത്തോടെ ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ ദൈവമാക്കി. ക്രിസ്തുവിന് നഷ്ടപ്പെട്ട ലിംഗാഗ്രചര്‍മ്മം സ്വര്‍ഗ്ഗത്തില്‍ വെച്ച് പുനഃസംഗമിച്ചു എന്നാണ് പിന്നീട് അച്ഛ•ാര്‍ പ്രചരിപ്പിച്ചത്. ഐഹിക ജീവിതത്തില്‍ കുടുംബജീവിതവും ലൈംഗിക വേഴ്ചയും ലിംഗാഗ്രചര്‍മ്മവുമൊക്കെ ഒഴിവാക്കിയാല്‍ പരലോകത്ത് വച്ച് ഈ ജീവിതത്തെക്കാളും വിശിഷ്ടമായ കുടുംബജീവിതവും ലിംഗാഗ്രചര്‍മ്മവും ലൈംഗികാസ്വാദനവുമൊക്കെ ദൈവം നല്‍കും എന്നൊരു വിശ്വാസം പഴയകാല ജൂത•ാരും ക്രിസ്ത്യാനികളും പ്രചരിപ്പിച്ചിരുന്നു. ക്രിസ്തുവിന്റെ മണവാട്ടിമാരാവാന്‍ ചില ക്രിസ്ത്യന്‍ സ്ത്രീകള്‍ മത്സരിക്കുന്നതും ഈ വിശ്വാസത്തിന്റെ ഭാഗമായാണ്. ക്രിസ്തു മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ ആ ലിംഗാഗ്രചര്‍മ്മത്തോടുകൂടി പരിപൂര്‍ണ്ണനായിട്ടാണ് തിരിച്ചുവന്നതെന്നാണ് ക്രിസ്ത്യാനികളുടെ പൊതുവെയുള്ള വിശ്വാസം. ക്രിസ്തുവിന്റെ ആദ്യകാലചിത്രങ്ങളിലൊക്കെ അദ്ദേഹം വസ്ത്രം ധരിച്ച് വളരെ മാന്യമായിട്ടാണ് ചിത്രികരിക്കപ്പെട്ടത്. എന്നാല്‍ 15-ാം നൂറ്റാണ്ടിന് ശേഷം ക്രിസ്ത്യന്‍ സഭകള്‍ പുറത്തുവിട്ട ക്രിസ്തുദേവന്റെ ഒരു പാട് നഗ്നചിത്രങ്ങളില്‍ ഈസാ നബിയെ (ക്രിസ്തുവിനെ) ചേലാകര്‍മ്മം ചെയ്യാത്ത രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. അതിന് അവര്‍ പറഞ്ഞ ന്യായം ക്രിസ്തുവിനെപോലുള്ള ഒരു മഹാവ്യക്തി എപ്പോഴും “പരിപൂര്‍ണ്ണനായി” ഇരിക്കേണ്ടതുണ്ടെന്ന് മാത്രമാണ്.
ക്രിസ്തുവിന്റേത് എന്ന് അവകാശപ്പെട്ടുകൊണ്ട് ക്രിസ്ത്യന്‍ സഭകള്‍ അവതരിപ്പിക്കുന്ന ഇരുപത്തിയൊന്നോളം ഭൌതികാവശിഷ്ടങ്ങളില്‍ (Relics) യേശുക്രിസ്തുവിനെ ചേലാകര്‍മ്മം ചെയ്യപ്പെടാതെ 'പരിപൂര്‍ണ്ണനായിട്ടാണ്' (with prominent foreskin) ചിത്രീകരിച്ചിട്ടുള്ളത്. എങ്കിലും ക്രിസ്ത്യാനികളിലെ ചില വിരുത•ാര്‍ പോപ്പിനെ വെറുതെ വിട്ടില്ല. ക്രിസ്തുദേവന്‍ ചേലാകര്‍മ്മത്തിന് വിധേയനായോ ഇല്ലയോ എന്ന ചര്‍ച്ച ക്രിസ്ത്യന്‍ സഭകളില്‍ ചൂടുപിടിച്ച് തന്നെ നിന്നു. 'അത് ദൈവത്തിന് മാത്രമേ അറിയൂ' എന്ന് പ്രഖ്യാപിച്ചുകൊണ്ട് പോപ്പ് ഇന്നസെന്റ് മൂന്നാമന്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന ആ തര്‍ക്കം അവസാനിച്ചതായി പ്രഖ്യാപിച്ചു....!
ജെറുസെലെമില്‍ ചേര്‍ന്ന ക്രിസ്ത്യന്‍ സഭ (council at Jerusalem) ചേലാകര്‍മ്മം ഒരനാവശ്യമായി പ്രഖ്യാപിക്കുകയും ചേലാകര്‍മ്മത്തില്‍ നിന്ന് പൂര്‍ണ്ണമായും വിട്ട് നില്‍ക്കാന്‍ സെന്റ് പോള്‍ ക്രിസ്ത്യന്‍ രക്ഷിതാക്കളെ ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നു മാത്രമല്ല, ചേലാകര്‍മ്മം ചെയ്യുന്ന മത വിഭാഗത്തെ പ്രത്യേകം കരുതിയിരിക്കാനും സെന്റ് പോള്‍ ക്രിസ്ത്യാനികളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അങ്ങിനെ ജൂത•ാരുടെ ആ അനാചാരം ക്രിസ്ത്യാനികള്‍ക്കിടയില്‍ തീരെ നടപ്പിലാക്കാന്‍ കഴിയാതെ ആ പുരോഹിത•ാര്‍ പരാജയപ്പെട്ടു. എങ്കിലും ജൂത•ാരില്‍ നിന്നും ഇസ്ളാമില്‍ ചേക്കേറിയ ജൂതരാജാവായ മുആവിയയും തന്റെ ശിങ്കിടിയായ അബൂഹുറൈറയും ചേലാകര്‍മ്മം എന്ന ജൂത ആചാരം സുന്നി മുസ്ളീംകള്‍ക്കിടയില്‍ നടപ്പിലാക്കുന്നതില്‍ 'മഹത്തായ വിജയം' കൈവരിച്ചു.
നിര്‍ബന്ധമല്ലാത്ത - ഒരു ഐഛിക ആചാരമായിട്ടാണ് - (സുന്നത്തായിട്ടാണ്) ചേലാകര്‍മ്മത്തെ കണ്ടുവരുന്നത്. എങ്കിലും ചേലാകര്‍മ്മം ചെയ്യാത്ത (ലിംഗാഗ്രചര്‍മ്മം നഷ്ടപ്പെടാത്ത) ഒരൊറ്റ സുന്നിയെയും മുസ്ളീംകള്‍ക്കിടയില്‍ കാണാന്‍ സാധ്യമല്ല എന്നതാണ് സത്യം. സുന്നത്താണെങ്കിലും നിര്‍ബന്ധമായ കാര്യത്തെക്കാള്‍ ഗൌരവമായിട്ടാണ് സുന്നി മുസ്ളീംകള്‍ ചേലാകര്‍മ്മം ആചരിച്ച് പോരുന്നത്. ചേലാകര്‍മ്മം കഴിഞ്ഞ് രണ്ട് മൂന്ന് ആഴ്ചകള്‍ കഴിയുമ്പോള്‍ (മുറിവ് ഉണങ്ങുമ്പോള്‍) വളരെ ആഘോഷത്തോടുകൂടി ആ കുട്ടിയെ മുല്ലാക്കയും കാരണവ•ാരും മറ്റു കുട്ടികളും ചേര്‍ന്ന് ഒരു വെള്ളിയാഴ്ച ദിവസം പള്ളിയിലേയ്ക്ക് കൊണ്ടുപോകും. അതോടുകൂടി “പള്ളി പ്രവേശത്തിനും” സുന്നി മൌലവിമാരെ തുടര്‍ന്ന് നമസ്കരിക്കാനും ആ കുട്ടി യോഗ്യനായതായി കരുതപ്പെടുന്നു. (മാര്‍ഗ്ഗം കൂട്ടുന്നു) സുന്നി മുസ്ളീംകള്‍ക്കിടയില്‍ ഇന്നും നിലനിന്നുവരുന്ന ഒരുആചാരമാണിത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖിയിലും' ചില അറബി കഥകളിലും 'സുന്നത്തു കല്ല്യാണ'ത്തിന്റെ രസകരമായ കുറേ മുഹൂര്‍ത്തങ്ങള്‍ മനോഹരമായി വരച്ചുകാട്ടിയിട്ടുണ്ട്. 'തുള്ളി മൂത്രം' തങ്ങി നില്‍ക്കാത്ത പരിശുദ്ധമായ ലിംഗത്തോടുകൂടിയാവണം (ശരീരത്തോടുകൂടിയാവണം) നിത്യ പ്രാര്‍ത്ഥനകള്‍ എന്ന ജൂത സിദ്ധാന്തത്തിന് അങ്ങിനെ സുന്നി മുജാഹിദ് ജമാഅത്ത് മൌലവിമാര്‍ അറിഞ്ഞോ അറിയാതെയോ 'ഓശാന' പാടുന്നു. അതേ സമയം മൂത്രം നജസ്സാണെന്ന് ഖുര്‍ആനില്‍ എവിടെയും ഒരു സൂചനപോലുമില്ല. ഇമാം അബൂ ഹനീഫയുടെ അഭിപ്രായം സുമാര്‍ ഒരു ദിര്‍ഹം (സുമാര്‍ 4 ഗ്രാം) മൂത്രം വസ്ത്രത്തിലും തൊലിയിലും തങ്ങിനിന്നാലും അവന്റെ പ്രാര്‍ത്ഥനയെയും നമസ്കാരങ്ങളെയും അത് ബാധിക്കില്ല എന്നാണ്. ഇത് തന്നെയാണ് ഹനഫി മദ്ഹബ്. ഇതുതന്നെയാണ് സാക്ഷാല്‍ ഖുര്‍ആനിക മദ്ഹബും. മൂത്രവിസര്‍ജ്ജനം കഴിഞ്ഞാല്‍ കഴുകല്‍ സുന്നത്താണെന്ന് മാത്രമാണ് ഹനഫി മദ്ഹബ്. അതേ സമയം മൂത്രിച്ചതിന് ശേഷം കഴുകിയില്ലെങ്കില്‍ ദൈവം ശിക്ഷിക്കുമെന്നാണ് സുന്നി മദ്ഹബ്. (മദ്ഹബ് = School of thought ചിന്താപ്രസ്ഥാനം)
ജൂത•ാരും ജൂതറബ്ബിമാരും സുന്നി ഒസാ•ാരും സുന്നി മുജാഹിദ് ജമാഅത്ത് മൌലവിമാരും കച്ചവടക്കണ്ണുള്ള ചില ഡോക്ടര്‍മാരും ദൈവത്തിന്റെ പേരില്‍ ശിര്‍ക്ക് ചെയ്തുകൊണ്ട് “ലിംഗം 'മുറിച്ചെറിയുമ്പോള്‍'” നമ്മുടെ ഭാരതത്തില്‍ ദൈവം നല്‍കിയ ആ മഹത്തായ അനുഗ്രഹത്തെ പൂജിച്ചുവന്ന ഹിന്ദുക്കളുമുണ്ട് (ലിംഗപൂജ) എന്ന വസ്തുത സാന്ദര്‍ഭികമായി നാം ഓര്‍ക്കുക. ലിംഗം മുറിച്ചെറിയാനോ ലിംഗത്തെ ദൈവമാക്കാനോ പറയാതെ അത് രണ്ടിനുമിടയില്‍ അതിരു കവിയാതെ - അല്ലാഹു നല്‍കിയ സൃഷ്ടി അലങ്കോലപ്പെടുത്താതെ - ഒരു മിതമായ മാര്‍ഗ്ഗം സ്വീകരിക്കാനാണ് (ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, അലങ്കാരങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങി) എല്ലാ വിഷയത്തിലും ഖുര്‍ആനും മുഹമ്മദ് നബിയും മുസ്ളീകളോട് കല്‍പ്പിച്ചത് എന്ന് സാന്ദര്‍ഭികമായി നാം ഓര്‍ക്കുക.
ചേലാകര്‍മ്മം - സമീപകാല ചരിത്രം
-----------------------------------------------------------
ചേലാകര്‍മ്മത്തില്‍ (Circumcision-Recent History) എന്തൊക്കെയോ ശാസ്ത്രീയ ഗുണങ്ങള്‍ ഉണ്ടെന്ന ധാരണയില്‍ 1865 മുതല്‍ ഇംഗ്ളണ്ടിലെ ചില ഡോക്ടര്‍•ാര്‍ ചേലാകര്‍മ്മം തുടര്‍ന്നു വന്നു. 1870 മുതല്‍ അമേരിക്കയിലെ മെഡിക്കല്‍ രംഗത്തും ചേലാകര്‍മ്മം വളരെ സജീവമായി തന്നെ നിലനിന്നു. 1920 മുതല്‍ 1950 വരെയുള്ള കാലഘട്ടങ്ങളില്‍ ഇംഗ്ളീഷ് സംസാരിക്കുന്ന നാടുകളില്‍ ചേലാകര്‍മ്മം വളരെ പ്രചാരത്തിലുണ്ടായിരുന്നു. ചേലാകര്‍മ്മം പുരുഷ•ാരില്‍ ഹസ്തമൈഥുനം (മാസ്റര്‍ബേഷന്‍) കുറക്കുന്നു എന്നൊരു ധാരണയിലാണ് പലരും ചേലാകര്‍മ്മത്തെ പ്രോത്സാഹിപ്പിച്ചിരുന്നത്. ഹസ്തമൈഥുനം (Masturbation) മൂലം കണ്ണിന് കാഴ്ച കുറയുമെന്നും, അന്ധത ബാധിക്കുമെന്നും, അപസ്മാര രോഗിയാവുമെന്നും, കള്ളുകുടിയനും മാനസിക രോഗിയുമൊക്കെയാകുമെന്നും ചില ഡോക്ടര്‍മാര്‍ വരെ പണ്ടുകാലങ്ങളില്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഹസ്തമൈഥുനം ഇതൊന്നും ഉണ്ടാക്കുന്നില്ല എന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ തെളിയിച്ചപ്പോള്‍ ലിംഗാര്‍ബ്ബുദം, മൂത്രാശയ രോഗങ്ങള്‍, ലൈംഗിക രോഗങ്ങള്‍ എന്നിങ്ങനെ ഒരുപാട് രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്നാരോപിച്ച് ചില 'ബുദ്ധിജീവികള്‍' ആ പാവം ലിംഗാഗ്ര ചര്‍മ്മത്തെ (foreskin) 'പ്രതിക്കൂട്ടില്‍' നിര്‍ത്തി. എന്നാല്‍ ഇതൊന്നും ശാസത്രീയമായ പഠനങ്ങളുടെ പിന്‍ബലത്തോടെയായിരുന്നില്ല. മാത്രമല്ല. ചേലാകര്‍മ്മം സ്ത്രീവിദ്വേഷത്തിന്റെയും (misogyny) ഹസ്തമൈഥുന ശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും രതിവൈകൃതങ്ങളുടെയും (Sexual Perversions) അടിസ്ഥാന കാരണങ്ങളങ്ങില്‍ Anne- V. Pyterek അഭിപ്രായപ്പെടുന്നത് (The root of Misoginy).1950-കളില്‍ ചേലാകര്‍മ്മത്തിനെതിരെ ഇംഗ്ളണ്ടിലും അമേരിക്കയിലും ചില ഡോക്ടര്‍•ാര്‍ രംഗത്ത് വന്നു. ചേലാകര്‍മ്മം മൂലം-ലിംഗാഗ്ര ചര്‍മ്മം മുറിച്ചുമാറ്റുന്നതോടുകൂടി-പുരുഷനും സ്ത്രീക്കും ലൈംഗികാസ്വാദനക്ഷമതയും കാമോദ്ദീപന (Erotic) ശക്തിയും കുറയുന്നതായി, ചില ഡോക്ടര്‍മാര്‍ കണ്ടെത്തി. ചേലാകര്‍മ്മത്തിനിടെ അണുബാധകൊണ്ടും രക്തസ്രാവംകൊണ്ടും ചില കുട്ടികള്‍ മരിക്കാന്‍ ഇടയായ ഒറ്റപ്പെട്ട സംഭവങ്ങളും ചേലാകര്‍മ്മത്തിലൂടെ നഷ്ടപ്പെട്ട തൊലി ശാസ്ത്രകിയയിലൂടെ പുനര്‍നിര്‍മ്മിക്കാമോ എന്ന ചില ബുദ്ധിജീവികളുടെ ചോദ്യവുമായിരുന്നു ചില ഡോക്ടര്‍മാരെ ശാസ്ത്രീയമായ പഠനത്തിന് പ്രേരിപ്പിച്ചത്.
അമേരിക്കന്‍ ആര്‍മിയില്‍ ക്യാപ്റ്റനായിരുന്ന നീല്‍ പ്രിസ്റന്‍ (Noel Preston) 50-കളില്‍ ജാമയില്‍ (Journal of American Medical Association-Jama) എഴുതിയ ചില ലേഖനങ്ങളിലൂടെ ചേലാകര്‍മ്മത്തില്‍ യാതൊരു ശാസ്ത്രവും ഗുണവുമില്ലെന്നും ആ നടപടി അനാവശ്യമായ മാനസികവും ലൈംഗികവുമായ പ്രശ്നങ്ങളിലേയ്ക്ക് പിന്നീട് നയിക്കുമെന്നും സമര്‍ത്ഥിച്ചു. ഡോക്ടര്‍ പ്രീസ്റന്റെ ലേഖനങ്ങളുടെ ഫലമായി അമേരിക്കയിലെ ശിശുരോഗവിദഗ്ദ്ധ•ാരുടെ ഒരു സംഘടന (American Academy of Paediatrics)കുഞ്ഞുങ്ങളിലെ ചേലാകര്‍മ്മത്തെ ഒരിക്കലും ന്യായികരിക്കാന്‍ പറ്റില്ലെന്നും അതൊരു അനാവശ്യമാണെന്നും പ്രഖ്യാപിച്ചു. അതോടുകൂടി അമേരിക്കയില്‍ കുഞ്ഞുങ്ങളുടെ ചേലാകര്‍മ്മം വളരെ കുറഞ്ഞു വന്നു. ഇംഗ്ളണ്ടില്‍ 1949ല്‍ ഗൈഡ്നര്‍ (Gairdner) ചേലാകര്‍മ്മത്തിനെതിരെ ശക്തിയായി രംഗത്ത് വന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി ഇംഗ്ളണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ (ചമശീിേമഹ ഒലമഹവേ ടല്ൃശരല) പ്രമുഖരായ ഭാരവാഹികളും പ്രസിദ്ധീകരണങ്ങളും രംഗത്ത് വന്നപ്പോള്‍ ഇംഗ്ളണ്ടിലും കുട്ടികളിലെ ചേലാകര്‍മ്മം ഗണ്യമായി കുറഞ്ഞു.
1975 ല്‍ കനേഡിയന്‍ പീഡിയാട്രിക്ക് സൊസൈറ്റി (Canadian Paediatric Society- CPS)ചേലാകര്‍മ്മത്തിനെതിരെ രംഗത്ത് വന്നു. ഇംഗ്ളണ്ട്, അമേരിക്ക, കനഡ തുടങ്ങിയ രാജ്യങ്ങളില്‍ 1971 മുതല്‍ വളരെ പ്രകടമായ കുറവാണ് ചേലാകര്‍മ്മ നിരക്കില്‍ കണ്ട് വരുന്നത്. അത് കുറഞ്ഞുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. അതിനിടെ ചേലാകര്‍മ്മത്തെ ന്യായീകരിച്ചുകൊണ്ട് വീണ്ടും ചില ഡോക്ടര്‍•ാര്‍ രംഗത്ത് വന്നു. ചേലാകര്‍മ്മം ചെയ്യാത്ത കുഞ്ഞുങ്ങളില്‍ യൂറിനറി ട്രാക്ട് ഇന്‍ഫക്ഷന്‍- ഡഠക (മൂത്രാശയ ഭാഗങ്ങളിലെ അണുബാധ) വളരെ കൂടുതലാണ് എന്നായിരുന്നു അവരുടെ ന്യായം. ഡോക്ടര്‍ തോമസ് വിസ്വ്വല്ലിനെ (Thomas Wiswell) -പ്പോലുള്ള പ്രമുഖരായിരുന്നു അതിന് ചുക്കാന്‍ പിടിച്ചിരുന്നത്. കനേഡിയന്‍ പീഡിയാട്രിക്ക് സൊസൈറ്റി ഡോക്ടര്‍ വിസ്വല്ലിന്റെ പഠനങ്ങളെ പൂര്‍ണ്ണമായും വീണ്ടും അപഗ്രഥിക്കുകയും അതിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തു. ഡോക്ടര്‍ വിസ്വല്ലിന്റെ ഗവേണഷണമാര്‍ഗ്ഗങ്ങളും രീതികളും ശാസ്ത്രീയമല്ലെന്ന് ആ കമ്മിറ്റി അഭിപ്രായപ്പെടുകയും ചേലാകര്‍മ്മം അനാവശ്യമാണെന്ന 1975ലെ പോളിസിയില്‍ കനേഡിയന്‍ പീഡിയാട്രിക്ക് സൊസൈറ്റി ഉറച്ചുനില്‍ക്കുകയും ചെയ്തു.
1986 ല്‍ NOCIRC (National Organization of Circumcision information resourse Centre) സ്ഥാപിതമായി. ചേലാകര്‍മ്മത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് രക്ഷിതാക്കള്‍ക്കും ഡോക്ടര്‍മാക്കും വ്യക്തമായ വിവരം നല്‍കുക. കുഞ്ഞുങ്ങളുടെ (നവജാത ശിശുക്കളുടെ) അവകാശത്തെക്കുറിച്ച് മാതാപിതാക്കളെയും സമൂഹത്തെയും ബോധവല്‍ക്കരിക്കുക. പോയ കാലത്ത് വൈദ്യശാസ്ത്രത്തിന് പറ്റിയ അബദ്ധങ്ങളിലേയ്ക്ക് ഡോക്ടര്‍മാരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ തിരിക്കുക എന്നിങ്ങനെയുള്ള പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ചഛഇകഞഇ രൂപം നല്‍കിയത്. ഡോക്ടര്‍മാര്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ചേലാകര്‍മ്മത്തിന്റെ അനാവശ്യകതയെക്കുറിച്ച് ബോധമുളവാക്കാനും ജനനേന്ദ്രിയത്തെ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറിയിക്കാനും പ്രൊഫസര്‍ ജോര്‍ജ്ജ് സി. ഡനിസ്റന്‍ (Prof. George C. Denniston MD, M.P.H.) doctorsopposingcircumcision (D.O.C.) എന്ന വെബ്സൈറ്റിന് രൂപം നല്‍കി. ഇന്റര്‍നെറ്റിന്റെ അനായാസവും അനന്തവുമായ സാദ്ധ്യതകള്‍ കാരണം അമേരിക്ക, ഇംഗ്ളണ്ട്, കനഡ, ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ആസ്ത്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ ചേലാകര്‍മ്മത്തിനെതിരെ ഡോക്ടര്‍മാരും മാതാപിതാക്കളും അതിവേഗം ശക്തിയായി പ്രതികരിച്ചു തുടങ്ങി.
ഡോക്ടര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കും ചേലാകര്‍മ്മത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ ലോകാടിസ്ഥാനത്തില്‍ 1995ല്‍ Circumcision Information Resource Pages (CIRP) സ്ഥാപിതമായി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി അമേരിക്കയില്‍ കുട്ടികളിലെ ചേലാകര്‍മ്മ നിരക്ക് 60 ശതമാനം വരെ കുറഞ്ഞു. ആസ്ത്രേലിയയില്‍ അത് 10 ശതമാനം വരെ കുറഞ്ഞതായി Australian College of Paediatrics (ACP) അവകാശപ്പെടുന്നു.(American Accademy of Paediatrics- (AAP), National Health Services of England). കനേഡിയന്‍ പിഡിയാട്രിക് സൊസൈറ്റി(Canadien Paediatric Society)American College of Obstetricians & Gynacologist (ACOG) തുടങ്ങിയ ലോകപ്രശസ്തമായ മെഡിക്കല്‍ സംഘടനകള്‍ ചേലാകര്‍മ്മം അനാവശ്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെയും വെബ്സൈറ്റുകളിലൂടെയും ഇടയ്ക്കിടക്ക് ഡോക്ടര്‍മാരെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ ഇന്ന് ദേശിയവും അന്തര്‍ദേശിയവുമായ ഒറ്റ മെഡിക്കല്‍ സംഘടനകളും ചേലാകര്‍മ്മത്തെ അനുകൂലിക്കുന്നില്ല. നമ്മുടെ ഈ കൊച്ചുകേരളമടക്കം ഇന്ത്യയിലും ചേലാകര്‍മ്മത്തിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ചേലാകര്‍മ്മത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍..!! (Hidden Traumas of Circumcision!)
അല്ലാഹു മനുഷ്യനു നല്‍കിയ മഹത്തായ അനുഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനമാണല്ലോ, കുടുംബജീവിതവും, ലൈംഗികാസ്വാദനവും, സന്താനലബ്ധിയുമൊക്കെ........! ലൈഗിംക വേഴ്ചയില്‍ പുരുഷനും സ്ത്രീക്കും ഏറ്റവും അധികം സ്പര്‍ശനസുഖം നല്‍കുന്ന-സംവേദന ക്ഷമത വര്‍ദ്ധിപ്പിക്കുന്ന-കാമേദ്ദീപകവുമായ (Erotic) ഇരുപതിനായിരത്തോളം ഞരമ്പുകളുള്ള (Nerve endings DÅ) ലിംഗാഗ്രത്തെ (Glans ) സംരക്ഷിക്കുന്ന ഒരു രക്ഷാകവചവുമായ, ധാരാളം പ്രത്യേകതകളുള്ള, തൊലിയുടെ ഒരു ഭാഗമാണ് ഡോക്ടറും ഒസ്സാനും ചേലാകര്‍മ്മത്തിലൂടെ മുറിച്ചുകളയുന്നത്.
ചേലാകര്‍മ്മത്തിന് വിധേയരാകാത്ത പുരുഷ•ാര്‍ക്ക് ചേലാകര്‍മ്മം ചെയ്യപ്പെട്ട പുരുഷ•ാരേക്കാള്‍ ലൈംഗികത കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നു എന്ന് ഒരുപാട് പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്ക, ബ്രിട്ടണ്‍, സ്വീഡന്‍, കനഡ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ വികസിത രാജ്യങ്ങളിലെ ഒരുപാട് ഡോക്ടര്‍മാര്‍ തങ്ങളുടെ അടുക്കല്‍ കൊണ്ടുവരുന്ന കുട്ടികളുടെ ചേലാകര്‍മ്മം ചെയ്യില്ല എന്ന തീരുമാനം ഒരു പ്രതിജ്ഞയെന്നോണം എടുത്തിരിക്കുന്നു. കാരണം ചേലാകര്‍മ്മം മുഖേന നേരെയാക്കാവുന്ന, ലിംഗാഗ്രചര്‍മ്മത്തിന് വരാന്‍ സാധ്യതയുള്ള എല്ലാ രോഗങ്ങളും (മൂത്ര തടസ്സം, ഫൈമോസിസ്,- Phymosis, U.T.I - Urinary Tract Infection) ബലൂണിംഗ് ഓഫ് ദി ഫോര്‍സ്കിന്‍ Ballooning of the Foreskin - പുരുഷലിംഗത്തിന്റെ പുറത്തേയ്ക്കുള്ള ദ്വാരം ചെറുതാവുകയോ അടയുകയോ ചെയ്യുന്നത് കാരണം മൂത്രമൊഴിക്കുമ്പോള്‍ ലിംഗാഗ്രചര്‍മ്മത്തിനും ലിംഗത്തിന്റെ അഗ്രഭാഗത്തിനും ഇടയില്‍ മൂത്രം സംഭരിക്കപ്പെടുന്നത് കാരണം ലിംഗാഗ്രം ഒരു ബലൂണ്‍പോലെ വീര്‍ക്കുന്ന അസുഖം). എന്നിങ്ങനെ ഏതാണ്ടെല്ലാ അസുഖങ്ങളും ചേലാകര്‍മ്മം ചെയ്യാതെതന്നെ ശരിയാക്കാന്‍ പറ്റുമെന്ന് ഡോക്ടര്‍മാര്‍ സമര്‍ത്ഥിക്കുന്നു. ഗത്യന്തരമില്ലാത്ത ഘട്ടത്തില്‍ മാത്രം ചേലാകര്‍മ്മം ചെയ്യാം എന്ന് മാത്രം. ചില പ്രമേഹരോഗികളിലും ചില വൃദ്ധ•ാരിലും കാണപ്പെടുന്ന"Lichen Sclerosis' എന്ന രോഗത്തിന്റെ ഭാഗമായി കാണപ്പെടുന്ന Balatinis Xerotica Obliterans (BXO) എന്ന രോഗാവസ്ഥയില്‍ മാത്രമാണ് ചേലാകര്‍മ്മം ഒരു ചികിത്സയെന്നോണം വേണ്ടിവരുന്നത്. 99 ശതമാനം ഫൈമോസിസും ചേലാകര്‍മ്മം കൂടാതെ കേവലം സ്റിറോയ്ഡ് ചികിത്സ (Steroid Therapy) യിലൂടെയും കണ്‍സര്‍വേറ്റിവ് സര്‍ജറിയിലൂടെയും ശരിയാക്കാം എന്ന് സാരം.
ഡോക്ടര്‍ ജോര്‍ജ്ജ് സി.ഡെന്നിസ്റന്‍, ഡോ. ഡീന്‍ എഡല്‍, ഡോ. ലണ്ടന്‍ സ്മിത്ത്, ഡോക്ടര്‍ കിസിഞ്ജര്‍ തുടങ്ങിയവര്‍ ചേലാകര്‍മ്മത്തിന് എതിരെ തങ്ങളുടെ വെബ്സൈറ്റുകളിലൂടെയും പുസ്തകങ്ങളിലൂടെയും രംഗത്ത് വന്നീട്ടുള്ള ഡോക്ടര്‍മാരില്‍ ചിലരാണ്. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ അമേരിക്കയിലെ ചേലാകര്‍മ്മത്തിന് ഇരയായ 60 മില്യന്‍ രക്ഷിതാക്കള്‍ തങ്ങളുടെ മക്കളെ ചേലാകര്‍മ്മത്തിന് ഇരയാക്കില്ല എന്ന പ്രതിജ്ഞ എടുക്കാനുള്ള തന്റേടം കാണിച്ചു എന്നറിയുമ്പോള്‍ ബുദ്ധിയുള്ളവര്‍ക്ക് ആ തൊലിയുടെ മാഹാത്മ്യം മനസ്സിലാകും. ചേലാകര്‍മ്മത്തിലൂടെ നാം അറുത്തുമാറ്റുന്നത് കേവലം നിസ്സാരമായ ഒരു “തൊലിക്കഷ്ണമല്ല. പിന്നെയോ ദൈവം നല്‍കിയ മഹത്തായ അനുഗ്രഹങ്ങളിലൊന്നായ ലൈംഗികാസ്വാദനത്തിനാവശ്യമായ അതി വിശിഷ്ടമായ ഞരമ്പുകളും പേശികളമടങ്ങുന്ന ഒരു 'ഹൈടക്' ചര്‍മ്മമാണ്.(Hytech Skin). ലൈംഗിക വേഴ്ചയില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ കാമോദ്ദീപകമായ (Erotic) ഇരുപതിനായിരത്തോളം ഞരമ്പുകളുള്ള, ഇലാസ്തിക ഗുണങ്ങളുള്ള (Elastic Property) പേശികള്‍ അടങ്ങിയ റിഡ്ജ്ഡ് ബാന്റ് (Taylors Ridged Band) ഫ്രീനാര്‍ ബാന്‍ഡ് (Frenar Band) മിസ്നേഴ്സ് കോര്‍പ്പസല്‍ (Meissners Corpuscle) എന്നിവ അടങ്ങിയ അതിവിശിഷ്ടമായ തൊലിയാണ് ഫോര്‍സ്കിന്‍. ഇതില്‍ ഫ്രീനാര്‍ ബാന്റും റിഡ്ജ്ഡ് ബാന്‍ഡും പുരുഷ•ാര്‍ക്കു വളരെയധികം കാമോദ്ദീപക ശക്തിയുള്ളതാണെന്ന് (Highly Erogenous) അഭിപ്രായപ്പെടുന്നു. ഈ ഭാഗം പലപ്പോഴും ചേലാകര്‍മ്മത്തിലൂടെ പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നു. നമ്മുടെ കണ്ണും മൂക്കും നാവുമൊക്കെ പോലെത്തന്നെ കാമോദ്ദീപനത്തിനുവേണ്ടി ദൈവം പ്രത്യേകം സംവിധാനം ചെയ്തുണ്ടാക്കിയ ഒരു പ്രത്യേക അവയവം തന്നെയാണ് (Sense Organ) ഈ ഫോര്‍സിക്ന്‍ എന്ന് ജോണ്‍ ആര്‍.ടൈലറുടെ പഠനങ്ങള്‍ തെളിയിക്കുന്നു.
ചേലാകര്‍മ്മത്തിലൂടെ നഷ്ടപ്പെട്ട ലിംഗാഗ്രചര്‍മ്മം ശസ്ത്രക്രിയയിലൂടെ നേരെയാക്കാന്‍ (Reconstructive Surgery, Uncircumcision etc) ഇന്ന് ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്. കൂടാതെ സെന്‍സ്ലിപ്പ് (SENSLIP) പോലുള്ള കൃത്രിമ ഫോര്‍സ്കിനുകളും ഇന്ന് വിപണിയിലുണ്ട് എന്നറിയുമ്പോള്‍ ലൈംഗികവേഴ്ചയ്ക്കും മറ്റും ആ അവയവം അതിന്റെ പൂര്‍ണ്ണരൂപത്തില്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഒരേ സമയം അകത്തേയ്ക്കും പുറത്തേയക്കും മടക്കാവുന്ന (Infolding & UnFolding) ഇരട്ടപാളികളുള്ള (Double Layered) ഒരു തൊലിയാണത്. മനുഷ്യശരീരത്തില്‍ കണ്‍പോളകളിലും മൂക്കിലും വായിലും (ചുണ്ടിലുമൊക്കെയാണ്) സമാനമായ പ്രത്യേകതകളുള്ള തൊലിയും ശ്ളേഷ്മ കലകളും (Mucosa) അടങ്ങിയ ഭാഗങ്ങള്‍ കാണുന്നത്. കാറിന്റെയും ബസ്സിന്റെയുമൊക്കെ മുന്‍വശത്ത് ഗ്ളാസ്സിനു മുകളില്‍ ഘടിപ്പിച്ചിട്ടുള്ള വൈപ്പറുകള്‍ നാം ശ്രദ്ധിച്ചിരിക്കും. മുന്‍വശത്തെ ഗ്ളാസ്സില്‍ പറ്റിപ്പിടിക്കുന്ന അഴുക്കും ചളിയും പൊടിപടലങ്ങളും വെള്ളത്തിന്റെ സഹായത്തോടെ ആ വൈപ്പര്‍ (തൂവാല പോലെ തുടക്കുന്ന സാധനം) തുടച്ച് വൃത്തിയാക്കുന്നു. അങ്ങിനെ വാഹനങ്ങളുടെ മുന്‍വശത്തെ ഗ്ളാസ്സ് എപ്പോഴും വൃത്തിയോടും വെടിപ്പോടും (Fresh & Clean) നില്‍ക്കാന്‍ ആ വൈപ്പര്‍ സഹായിക്കുന്നു. അതുപോലെതന്നെയാണ് കണ്‍പോളകളും ലിംഗാഗ്രചര്‍മ്മവുമൊക്കെ. ദൈവം മനുഷ്യന് നല്‍കിയ അതിവിശിഷ്ടമായ ഒരു വരദാനമാണ് കണ്ണും കാഴ്ചയും. കണ്ണുംകാഴ്ചകളുമില്ലാത്ത ഈ ലോകത്തെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. തലച്ചോറിലേയ്ക്കുള്ള ഒരു ജനവാതിലായിട്ടാണ് ഡോക്ടര്‍മാര്‍ കണ്ണുകളെ നമുക്ക് പരിചയപ്പെടുത്തുന്നത്. (A window to the Brain) ആ 'കിളിവാതിലിലൂടെ' നമുക്ക് അകത്തേയ്ക്കും പുറത്തേയ്ക്കും 'എത്തി'നോക്കാം. മനുഷ്യശരീരത്തിന്റെ എല്ലാ നിയന്ത്രണാധികാരങ്ങളുമുള്ള ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ തലച്ചോറിന് വരുന്ന ഏതാണ്ടെല്ലാ മാരകരോഗങ്ങളുടെയും തുടക്കം കണ്ണിലൂടെയുള്ള ഒരു നോട്ടത്തിലൂടെ ഒരു വിദദ്ധഡോക്ടര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നു. ഒരു പാട് അപകടങ്ങളും ഭീഷണികളും നിലനില്‍ക്കുന്ന തൊട്ടടുത്ത പരിതസ്ഥിതിയില്‍ നിന്നും തലച്ചോറിനെ വേര്‍പ്പെടുത്തുന്നത് ആ 'ചില്ലുജാലകം' മാത്രമാണെന്ന് സാരം. അതുകൊണ്ടുതന്നെ ആ കണ്ണിനെ സംരക്ഷിക്കാന്‍ മനുഷ്യന്റെ പ്രകൃതിയിലൂടെ ദൈവം അതിമഹത്തായ കുറെ സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട്. എല്ലുകളാലും (Skull) ) പേശികളാലും (Occular Muscles) കണ്‍പോളകളാലും (Eye lid) ഒക്കെ ചുറ്റപ്പെട്ട് വളരെ സുരക്ഷിതമായ ഒരു വലയത്തിലാണ് നമ്മുടെ കണ്ണുകള്‍ സ്ഥിതി ചെയ്യുന്നത്. കണ്‍പോളകള്‍ ( മിനുട്ടില്‍ സുമാര്‍ എഴുപതോളം തവണ കണ്ണിനെ തുടച്ച് വൃത്തിയാക്കികൊണ്ടിരിക്കുന്നു. കണ്ണുകളുടെ സംരക്ഷണത്തില്‍ അതിപ്രധാനമായ ഒരു സ്ഥാനം കണ്‍പോളകള്‍ക്കുണ്ടെന്ന് സാരം. കണ്ണുനീര്‍ ഗ്രന്ഥിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന കണ്ണുനീരിന്റെ സഹായത്തോടെ കണ്ണുകളുടെ കോര്‍ണിയയും റെറ്റിനയും അടക്കമുള്ള മുന്‍ഭാഗത്തിന്റെ അകത്ത് കാണപ്പെടുന്ന ടാലഴാമ എന്ന ദ്രാവകം ഒരു 'മോശം' സാധനമല്ല. അത് ദൈവദത്തമായ ഒന്നാണ്. അത് ദൈവത്തിന്റെ സൃഷ്ടിഘടനയുടെ ഭാഗം തന്നെയാണ്. ആ കൊഴുത്ത ദ്രാവകത്തില്‍ ഒരുപാട് ഗുണങ്ങളുണ്ടെന്ന് ഡോക്ടര്‍മാരും ലൈംഗിക ശാസ്ത്രവിദ്ധഗരും അഭിപ്രായപ്പെടുന്നു…!. വായ്നാറ്റമകറ്റാന്‍ വായകഴുകി വൃത്തിയാക്കുന്നതുപോലെ ലിംഗാഗ്രചര്‍മ്മം കഴുകി വൃത്തിയാക്കാന്‍ കുട്ടികളെ പഠിപ്പിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.
ധ്രുവപ്രദേശങ്ങളിലും ശൈത്യരാജ്യങ്ങളിലും അതുപോലെ ഉയര്‍ന്ന പ്രദേശങ്ങളിലും (വയനാട്, ഊട്ടി, കൊടൈക്കനാല്‍, ഹിമാലയന്‍ താഴ്വര) സാധാരണ കണ്ടുവരാറുള്ള 'ഹിമഹതി' യില്‍ (Frost Bite) (അതിശൈത്യം മൂലമുള്ള വേദന- മൊട്ടുസൂചികൊണ്ട് കുത്തുന്നതുപോലെയുള്ള കടച്ചിലും ചൊറിച്ചിലും) ഹിമഹതിയില്‍ നിന്ന് ലിംഗാഗ്ര ഭാഗത്തെ (ഗ്ളാന്‍സിനെ) ലിംഗാഗ്ര ചര്‍മ്മം സംരക്ഷിക്കുന്നു.
ചേലാകര്‍മ്മം മൂലം പുരുഷലിംഗത്തിന്റെ വലിപ്പം ഗണ്യമായി കുറയുന്നു എന്നും ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. കാരണം അറുത്തുമാറ്റപ്പെടുന്ന ആ തൊലി പുരുഷലിംഗത്തിന്റെ താഴ്ഭാഗത്തെ തൊലിയില്‍ നിന്നും വ്യത്യസ്തമായി ഇരട്ട പാളികളുള്ളതാണ (Double- layered). പുറത്തെ പാളി സാധാരണ തൊലിയും (Skin) അകത്തെ ഭാഗം ശ്ളേഷ്മ ചര്‍മ്മവും (Mucosa) ആണ്. അങ്ങനെ നോക്കുമ്പോള്‍ പുരുഷലിംഗത്തിന്റെ മൊത്തം തൊലിയില്‍ ഏതാണ്ട് പകുതിയോളം ഭാഗമാണ് ചേലാകര്‍മ്മത്തിലൂടെ നഷ്ടപ്പെടുന്നത്. ആ അറുത്തുമാറ്റപ്പെടുന്ന തൊലിയിലെ രക്തക്കുഴലുകള്‍ (ചെറിയ ധമനികളും സിരകളും) ചേര്‍ത്തുവച്ചാല്‍ മൈലുകളോളം ദൂരമുണ്ടാകുമത്രേ. ഇതൊരു അതിശയോക്തി കലര്‍ന്ന പ്രസ്താവനയായി നമുക്കു തോന്നാം. എങ്കിലും ഒരു പ്രത്യേക പ്രവര്‍ത്തനത്തിനു വേണ്ടി സംവിധാനം ചെയ്തുണ്ടാക്കിയിട്ടുള്ള ഒരു യന്ത്രത്തിന്റെ ഏതെങ്കിലും ഒരു ഭാഗം കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ആ യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമ
എപ്പോഴും വൃത്തിയോടെയും വെടുപ്പോടെയും(Fresh & Clean) നില്‍ക്കാന്‍ കണ്‍പോളകള്‍ സഹായിക്കുന്നു. തീ പൊള്ളലേറ്റോ അപടകങ്ങളിലോ കണ്‍പോളകള്‍ നഷ്ടപ്പെട്ടാല്‍ ശരീരത്തിന്റെ മറ്റ് ഭാഗത്ത് നിന്ന് തൊലിയെടുത്ത് കണ്‍പോളകളെ പുനര്‍നിമ്മാണം ചെയ്യാറുണ്ട്. കേടുവന്ന കണ്‍പോളകള്‍ റിപ്പയര്‍ ചെയ്യാന്‍ അധികവും ഉപയോഗിക്കുന്നത് ലിംഗാഗ്രചര്‍മ്മത്തില്‍ നിന്നുള്ള തൊലിയാണെന്നറിയുമ്പോള്‍ ആ തൊലികള്‍ തമ്മിലുള്ള സാമ്യം നമുക്ക് മനസ്സിലാകും.(Re Costructive Surgery - Skin Grafting)
കണ്‍പോളകളെപോലെതന്നെയാണ് മനുഷ്യന്റെ ലിംഗാഗ്രഭാഗത്തെ പൊതിഞ്ഞുകൊണ്ടുള്ള ലിംഗാഗ്രചര്‍മ്മത്തിന്റെയും പ്രവര്‍ത്തനം. പുരുഷ ലിംഗത്തിന്റെ ത്രികോണാകൃതിയിലുള്ള അഗ്രഭാഗത്തെ (Glans) ആ ചര്‍മ്മം പല രീതിയിലും സംരക്ഷിച്ച് നിലനിര്‍ത്തുന്നു. ലിംഗത്തിന്റെ അഗ്രഭാഗത്തുള്ള രതിസുഖദായകമായ - കാമോദ്ദീപകമായ - ഒരുപാട് ഞരമ്പുകള്‍ അതിന്റെ പരിപൂര്‍ണ്ണാവസ്ഥയില്‍ സംരക്ഷിച്ച് നിലനിര്‍ത്താന്‍ ആ ലിംഗാഗ്രചര്‍മ്മം അത്യാവശ്യമാണ്. ചേലാകര്‍മ്മം ചെയ്യുന്നതോടുകൂടി ആ രക്ഷാകവചം നഷ്ടപ്പെടുകയും ലിംഗാഗ്രം (Glans) അടിയുടുപ്പിന്റെയും വസ്ത്രങ്ങളുടെ പരുക്കന്‍ ഭാഗങ്ങളില്‍ തട്ടി നിരന്തരമായ ഘര്‍ഷണത്തിനും (Glans)ഉരസലിനും വിധേയമാകുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഊഷ്മാവും ലിംഗാഗ്രത്തെ വരണ്ടതാക്കുന്നു. കാരണം ഫോര്‍സ്കിസിന്റെയും ഗ്ളാന്‍സിന്റെയും അടിഭാഗത്ത് നിന്നും സ്രവിക്കപ്പെടുന്ന സ്മെഗ്മ (Smegma) എന്ന പേരില്‍ അറിയപ്പെടുന്ന വഴുവഴുപ്പുള്ള ഒരു ദ്രവ പദാര്‍ത്ഥം ലിംഗാഗ്രചര്‍മ്മത്തിന്റെ സഹായത്തോടെ എപ്പോഴും ലിംഗാഗ്രത്തെ മിനുസവും മൃദുലവും ഈര്‍പ്പവുമുള്ള ഒരു പുത്തന്‍ അവസ്ഥയില്‍ നിലനിര്‍ത്തുന്നു. ചേലാകര്‍മ്മം ചെയ്യുന്നതോടുകൂടി ആ രക്ഷാകവചം നഷ്ടപ്പെടുകയും ലിംഗാഗ്രം ബാഹ്യവത്കരിക്കപ്പെടുകയും ((Externalization) എന്നന്നേയ്ക്കും പുറത്താകുകയും അതുവഴി കരാട്ടനൈസേഷന (Keratinization)വിധേയമാകുകയും ആ തൊലി അല്‍പം പരുക്കനായി മാറുകയും ചെയ്യുന്നു. ഈ അവസ്ഥ തുടരുന്നതിനാല്‍ ഗ്ളാന്‍സിലുള്ള (ലിംഗാഗ്ര ഭാഗത്തുള്ള) ഞരമ്പുകളുടെ സംവേദന ക്ഷമതയും കാമോദ്ദീപന പ്രവര്‍ത്തനവും പകുതിയോളം കുറയുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു
ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ - മാനസിക പിരിമുറുക്കം മൂലമോ അസുഖം കാരണമായോ, ചില മരുന്നുകള്‍ കഴിക്കുന്നതുമൂലമോ- സ്ത്രീകളുടെ യോനീനാളം വരണ്ടുപോകാറുണ്ട്. തൊണ്ട വരണ്ടുപോകുന്നതുപോലെ (Xerostomia) അത്തരം ഘട്ടങ്ങളില്‍ ലിംഗാഗ്രചര്‍മ്മത്തിന്റെയും ഗ്ളാന്‍സിന്റെയും (ലിംഗാഗ്രത്തിന്റെയും) അടിഭാഗത്തുനിന്ന് സ്രവിക്കപ്പെടുന്ന ആ കൊഴുപ്പുള്ള ദ്രവപദാര്‍ത്ഥം ഇണയുടെ യോനീനാളത്തെ ഈര്‍പ്പവും മാര്‍ദ്ദവവും ഉള്ളതാക്കുന്നു. (ഉമിനീര്‍ Saliva- വായ്ക്കുള്ളില്‍ ഈര്‍പ്പവും മാര്‍ദ്ദവവും നിലനിര്‍ത്തുന്നതുപോലെ) ചേലാകര്‍മ്മം ചെയ്തവരില്‍ പലര്‍ക്കും കൃത്രിമമായ ഔഷധങ്ങളും ഓയിലുകളും (Oil) ഒക്കെ ഘര്‍ഷണം കുറക്കാന്‍ ലൂബ്രിക്കന്റായി (സ്നേഹലേപനമായി) ഉപയോഗിക്കേണ്ടിവരാറുണ്ട് എന്നതും ആ തൊലിയുടെ പ്രാധാന്യം നമുക്ക് കാട്ടിത്തരുന്നു.
ചേലാകര്‍മ്മം ചെയ്യപ്പെട്ട ലിംഗം വളരെ ക്ളീന്‍ ആയിരിക്കും എന്നൊരു വിശ്വാസമുണ്ട്. സാധാരണഗതിയില്‍ ലിംഗാഗ്ര ചര്‍മ്മത്തിന്റെ അകത്തെ പാളിയും (Mucosa) ഗ്ളാന്‍സിന്റെ അടിഭാഗത്തുനിന്നും (Tysons Gland) സ്രവിക്കുന്ന ആ കൊഴുപ്പുള്ള ദ്രാവകവും (Smegma) മൂത്രത്തിന്റെ അംശവും ശുക്ളത്തിന്റെ അംശവും ബാക്ടീരിയകളും മൃതകോശങ്ങളും പൊടിപടലങ്ങളുമൊക്കെ ചേര്‍ന്ന് ലിംഗാഗ്ര ചര്‍മ്മം വൃത്തികേടാവാറുണ്ട്. ചിലപ്പോള്‍ അത് ദുര്‍ഗന്ധമുള്ളതാവാറുണ്ട്. ദിവസം രണ്ടോ മൂന്നോ തവണ കഴുകുന്നതോടെ ആ പ്രശ്നവും പരിഹരിക്കാവുന്നതേയുള്ളു. അല്ലാതെ ലിംഗം വൃത്തിയാകാന്‍ ലിംഗം മുറിച്ചാലേ പറ്റൂ എന്ന വിശ്വാസം തനി മണ്ടത്തരമാണെന്നാണ് ഡോക്ടര്‍മാരുടെ വിദഗ്ധാഭിപ്രായം ലിംഗാഗ്ര ചര്‍മ്മത്തിന്റെ അകത്ത് കാണപ്പെടുന്ന Smegma എന്ന ദ്രാവകം ഒരു 'മോശം' സാധനമല്ല. അത് ദൈവദത്തമായ ഒന്നാണ്. അത് ദൈവത്തിന്റെ സൃഷ്ടിഘടനയുടെ ഭാഗം തന്നെയാണ്. ആ കൊഴുത്ത ദ്രാവകത്തില്‍ ഒരുപാട് ഗുണങ്ങളുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുമ്പോള്‍ പ്രത്യേകിച്ചും. വായ്നാറ്റമകറ്റാന്‍ വായകഴുകി വൃത്തിയാക്കുന്നതുപോലെ ലിംഗാഗ്രചര്‍മ്മം കഴുകി വൃത്തിയാക്കാന്‍ കുട്ടികളെ പഠിപ്പിക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.അല്ലാതെ ലിംഗം മുറിച്ചു കളയുകയല്ല !
ധ്രുവപ്രദേശങ്ങളിലും ശൈത്യരാജ്യങ്ങളിലും അതുപോലെ ഉയര്‍ന്ന പ്രദേശങ്ങളിലും (വയനാട്, ഊട്ടി, കൊടൈക്കനാല്‍, ഹിമാലയന്‍ താഴ്വര) സാധാരണ കണ്ടുവരാറുള്ള 'ഹിമഹതി' യില്‍ (Frost Bite)(അതിശൈത്യം മൂലമുള്ള വേദന- മൊട്ടുസൂചികൊണ്ട് കുത്തുന്നതുപോലെയുള്ള കടച്ചിലും ചൊറിച്ചിലും) ഹിമഹതിയില്‍ നിന്ന് ലിംഗാഗ്ര ഭാഗത്തെ (ഗ്ളാന്‍സിനെ) ലിംഗാഗ്ര ചര്‍മ്മം സംരക്ഷിക്കുന്നു.
ചേലാകര്‍മ്മം മൂലം പുരുഷലിംഗത്തിന്റെ വലിപ്പം ഗണ്യമായി കുറയുന്നു എന്നും ചില ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. കാരണം അറുത്തുമാറ്റപ്പെടുന്ന ആ തൊലി പുരുഷലിംഗത്തിന്റെ താഴ്ഭാഗത്തെ തൊലിയില്‍ നിന്നും വ്യത്യസ്തമായി ഇരട്ട പാളികളുള്ളതാണ്(Double- layered). പുറത്തെ പാളി സാധാരണ തൊലിയും (Skin) അകത്തെ ഭാഗം ശ്ളേഷ്മ ചര്‍മ്മവും (Mucosa) ആണ്. അങ്ങനെ നോക്കുമ്പോള്‍ പുരുഷലിംഗത്തിന്റെ മൊത്തം തൊലിയില്‍ ഏതാണ്ട് പകുതിയോളം ഭാഗമാണ് ചേലാകര്‍മ്മത്തിലൂടെ നഷ്ടപ്പെടുന്നത്. ആ അറുത്തുമാറ്റപ്പെടുന്ന തൊലിയിലെ രക്തക്കുഴലുകള്‍ (ചെറിയ ധമനികളും സിരകളും) ചേര്‍ത്തുവച്ചാല്‍ മൈലുകളോളം ദൂരമുണ്ടാകുമത്രേ. ഇതൊരു അതിശയോക്തി കലര്‍ന്ന പ്രസ്താവനയായി നമുക്കു തോന്നാം. എങ്കിലും ഒരു പ്രത്യേക പ്രവര്‍ത്തനത്തിനു വേണ്ടി സംവിധാനം ചെയ്തുണ്ടാക്കിയിട്ടുള്ള ഒരു യന്ത്രത്തിന്റെ ഏതെങ്കിലും ഒരു ഭാഗം കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ആ യന്ത്രത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയും എന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവുന്ന ഒരു കാര്യമാണ്. അതുപോലെ ലൈംഗിക ആവശ്യത്തിനായി ദൈവം നല്‍കിയ അവയവത്തില്‍ നിന്ന് ഒരല്‍പ്പം മുറിച്ചുമാറ്റിയാല്‍ ലൈംഗിക പ്രവര്‍ത്തനത്തിലും ലൈംഗികാസ്വാദനത്തിലും ഒരു പോരായ്മ നമുക്ക് പ്രതീക്ഷിക്കാം.
ചേലാകര്‍മ്മം ചെയ്താല്‍ ലൈംഗിക വേഴ്ചയുടെ സമയപരിധി കൂടും, ശീഘ്രസ്ഖലനം ഒഴിവാകും എന്നൊരു മിഥ്യാധാരണ ചില സുന്നി മൌലവിമാരും ദുര്‍മന്ത്രവാദികളും മുറിവൈദ്യ•ാരും പ്രചരിപ്പിക്കാറുണ്ട്. ഈ ധാരണ തികച്ചും തെറ്റാണ്. ലൈംഗിക വേഴ്ചയുടെ ദൈര്‍ഘ്യവും പാരമ്യതയുമൊക്കെ ഭാര്യാഭര്‍ത്താക്ക•ാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനം മാനസികമായ ആരോഗ്യമാണ്. യാതൊരു മാനസിക പിരിമുറുക്കവുമില്ലാത്ത - ടെന്‍ഷനില്ലാത്ത- സംതൃപ്തരായ- മറ്റുള്ളവര്‍ക്ക് പാരവെയ്ക്കാത്ത- നിഷ്കളങ്കരായ ദമ്പതിമാരാണ് ലൈംഗികത അതിന്റെ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായി ആസ്വദിക്കുന്നത് എന്നറിയുക...!
ചേലാകര്‍മ്മം പുരുഷലിംഗത്തിന്റെ നിറം മാറാനും കാരണമാകുന്നു. സാധാരണഗതിയില്‍ നീലലോഹിത വര്‍ണ്ണമുള്ള (Venous Purple) പുരുഷലിംഗം ഉരസലിനും ഘര്‍ഷണത്തിനും ഉയര്‍ന്ന ഊഷ്മാവിനുമൊക്കെ വിധേയമായി അതിന്റെ പുതുമയും മിനുസവും മാര്‍ദ്ദവവും ഈര്‍പ്പവും നഷ്ടപ്പെട്ട് (Keratinization മൂലം) ഒരുതരം (Dark Grey) ചാരനിറമുള്ളതായി മാറുന്നു.
അമിതമായ രക്തസ്രാവം, ഷോക്ക് (Hypovolumic Shock) മരണം (SIDS- Sudden Infant Death Syndrome) അണുബാധ, ലൈംഗികവൈകൃതങ്ങള്‍ (Sexual Perversions, Homo Sexualism, Mesogyny etc.) കാമോദ്ദീപന ശക്തിയിലുള്ള (Erogenous) കുറവ്, ലൈംഗിക വേഴ്ചയിലുള്ള സംവേദനക്ഷമതയിലും, സ്പര്‍ശനക്ഷമതയിലുമുള്ള കുറവ്, പുരുഷ ലിംഗത്തിന്റെ വലിപ്പം കുറയല്‍ എന്നിങ്ങനെ ചെറുതും വലുതുമായി മുപ്പത്തിയെട്ടോളം കാരണങ്ങളാണ് ചേലാകര്‍മ്മത്തിനെതിരെ ഡോക്ടര്‍മാര്‍ എടുത്തുകാട്ടുന്നത്.
ചുരുക്കത്തില്‍ ചേലാകര്‍മ്മത്തില്‍ യാതൊരു, ശാസ്ത്രവുമില്ല.!മതവുമില്ല..!!ആകെയുള്ളത് മഹാ വങ്കത്തരം മാത്രം. 'അണ്ടികളഞ്ഞ അണ്ണാന്റെ ജാള്യത' മാത്രം. ചേലാകര്‍മ്മം ചെയ്ത പുരുഷന്റെ ലിംഗം ഇറക്റ്റഡ് സ്റേറ്റില്‍ (Erected State) കാണാന്‍ നല്ല ഭംഗിയുണ്ടെന്ന് (Visual Signal for Sexual Arousal) കാലിഫോര്‍ണിയ സിറ്റിയിലെ നാല് വേശ്യകള്‍ അഭിപ്രായപ്പെട്ടത് മാത്രമാണ് ഇപ്പോള്‍ ചേലാകര്‍മ്മത്തെ അനുകൂലിക്കുന്നവര്‍ക്ക് പറയാനുള്ള ഏക ന്യായം…!
കോണ്‍ടാക്ട് ലെന്‍സുകള്‍ (Contact Lenses) സൂക്ഷിച്ചുവെക്കാനും അമൂല്യങ്ങളായ രത്നങ്ങള്‍ ഒളിപ്പിച്ചുകടത്താനും (കള്ളക്കടത്ത്) ചില വിരുത•ാര്‍ ആ ലിംഗാഗ്ര ചര്‍മ്മം ഉപയോഗിക്കുന്നു എന്നറിയുന്നതും കൌതുകമുള്ള കാര്യംതന്നെയല്ലേ....?
ഈയടുത്ത കാലത്തായി നവജാത ശിശുക്കളില്‍ നടത്തിവരുന്ന ചേലാകര്‍മ്മം (Infant Circumcision) നമ്മുടെ നാട്ടില്‍ വളരെ കൂടുതലായിക്കൊണ്ടിരിക്കുന്നു. ഒരു ഫാഷനെന്നോണം യാതൊരു തത്വദീക്ഷയോ വീണ്ടുവിചാരമോ ഇല്ലാതെ വളരെ ലാഘവത്തോടുകൂടിയാണ് ഈ കിരാത നടപടി നടത്തിക്കൊണ്ടിരിക്കുന്നത്. നവജാത ശിശുക്കള്‍ക്ക് വേദന അനുഭവപ്പെടുന്നില്ല എന്നൊരു മിഥ്യാധാരണയും ദമ്പതികള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെടുന്നു. ഇത് തെറ്റാണെന്നാണ് അമേരിക്കയിലെ പല ഗവേഷകരും ശിശുരോഗ വിദഗ്ദ്ധ•ാരും (American Academy of Paediatrics) ചേലാകര്‍മ്മത്തിന്നിരയായ നവജാത ശിശുക്കളുടെ രക്തത്തില്‍ കാണപ്പെടുന്ന പ്ളാസ്മ കോര്‍ട്ടിസോളിന്റെ (Plasma Cortisol) ആധിക്യം, അമിതമായ ഹൃദയമിടിപ്പ് v (Increased Heart rate) ഉള്ളംകൈ വിയര്‍ക്കല്‍ (Palmar Sweating) തുടങ്ങിയ ലക്ഷണങ്ങള്‍ ആ കുട്ടികള്‍ നിരന്തരം ശക്തമായ വേദന അനുഭവിക്കുകയും മാനസിക പിരിമുറുക്കത്തിലുമാണെന്നതിന്റെ സൂചനയായി അവര്‍ അഭിപ്രായപ്പെടുന്നു. മുലപ്പാലും മുലയൂട്ടപ്പെടലുമൊക്കെ നമ്മുടെ കുഞ്ഞുങ്ങളുടെ ജ•ാവകാശമായതുപോലെ അവരുടെ ലിംഗാഗ്രഭാഗത്തുള്ള ആ വിശിഷ്ടമായ ചര്‍മ്മം സംരക്ഷിച്ച് നിലനിര്‍ത്തിക്കൊടുക്കുക എന്നുള്ളതും രക്ഷിതാക്കളുടെ ബാദ്ധ്യതയും നമ്മുടെ കുഞ്ഞുങ്ങളുടെ ജ•ാവകാശവുമാണെന്ന് അറിയുക. ആ തൊലിക്ക് യാതൊരു കുഴപ്പവും ഉള്ളതായി കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാദ്ധ്യമല്ല - അല്ലാഹുവിന്റെ സൃഷ്ടിഘടനയില്‍ യാതൊരു കുഴപ്പവും കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല - എന്ന് ഖുര്‍ആനും മുഹമ്മദ് നബിയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ സ്ഥിതിക്ക് പ്രത്യേകിച്ചും.
ആകാശവും ഭൂമിയും അവക്കിടയിലുള്ളതും മണ്ണിനടിയിലുള്ളതും മനുഷ്യ ശരീരവുമൊക്കെ പടച്ചത് അല്ലാഹുവാണെന്നും എങ്ങനെ നോക്കിയാലും അല്ലാഹുവിന്റെ സൃഷ്ടിഘടനയില്‍ എവിടെയും ഒരു കുഴപ്പവും കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല എന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നു. (67:3,4, 64:3, 51:21, (30:30) 40:64.......87:1, 82:6,7, 95:4, 20:6,8, 20:50, 27:88) എവിടെയെങ്കിലും വല്ല കുഴപ്പവും നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് മനുഷ്യന്റെ അന്യായമായ കൈകടത്തല്‍ മൂലമാണെന്ന് ഖുര്‍ആന്‍ പറഞ്ഞതും നാമോര്‍ക്കുക. (30:36, 42:30)
ചേലാകര്‍മ്മം ചെയ്യുന്നതോടുകൂടി കുട്ടികളുടെ ആകാരഭംഗിയും കുറയുന്നതായി ബുദ്ധിയുള്ള രക്ഷിതാക്കള്‍ അഭിപ്രായപ്പെടുന്നു. മൂന്നു നാലു വയസ്സ് പ്രായമുള്ള കുട്ടികളെ ചേലാകര്‍മ്മത്തിനു മുമ്പും ശേഷവും കണ്ടിട്ടുള്ള രക്ഷിതാക്കള്‍ക്ക് ആ 'നഗ്നസത്യം' മനസ്സിലാവും. വിശുദ്ധ ഖുര്‍ആനോ മുഹമ്മദ് നബിയോ പഠിപ്പിച്ചത് പഠിക്കാതെ അബൂഹുറൈറയും മുആവിയയും കുത്തിവച്ച 'അഹ്ലുസ്സുന്നത്ത്' എന്ന പ്രസ്ഥാനത്തിന്റെ മതഭ്രാന്തും മതാന്ധതയും കാരണം മത്തുപിടിച്ച മാതാപിതാക്കള്‍ക്കും സുന്നി മുജാഹിദ് ജമാഅത്ത് മൌലവിമാര്‍ക്കും മാത്രമേ ചേലാകര്‍മ്മത്തിന്റെ ദൂഷ്യഫലങ്ങള്‍ എത്ര പറഞ്ഞുകൊടുത്താലും ദഹിക്കാതിരിക്കുകയുള്ളു.
ചേലാകര്‍മ്മം ഒരു പ്രശ്ന പരിഹാരമല്ല. യഥാര്‍ത്ഥത്തില്‍ അത് ഒരുപാട് പ്രശ്നങ്ങളുടെ ആരംഭം കുറിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ചേലാകര്‍മ്മത്തിലൂടെ ആരോഗ്യവാനായ ഒരു കുട്ടിയുടെ ഏറ്റവും നല്ല ഒരവയവത്തിന്റെ-ലിംഗത്തിന്റെ-സമ്പൂര്‍ണ്ണ ആരോഗ്യമുള്ള - പ്രവര്‍ത്തനക്ഷമമായ- ഒരു തൊലിയാണ് മുറിച്ചുകളയുന്നത്. ഇതു കുഞ്ഞുങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു ക്രൂരതയാണ്. മനുഷ്യാവകാശ ലംഘനവുമാണ്. ബാലവേലയെ (Child Abuse) നിരുത്സാഹപ്പെടുത്തുന്ന ഭരണകൂടങ്ങളും ബുദ്ധിജീവികളും കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഈ അക്രമവും എതിര്‍ക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ചേലാകര്‍മ്മത്തെ നിരുത്സാഹപ്പെടുത്തേണ്ടത് ബുദ്ധിയുള്ള ഓരോ രക്ഷിതാവിന്റെയും ഡോക്ടര്‍മാരുടെയും ഭരണകൂടത്തിന്റെയും ചുമതലയാണെന്ന് DOC (Doctors Opposing Circumcision) അഭിപ്രായപ്പെടുന്നു.
ഖുര്‍ആനോ മുഹമ്മദ് നബിയോ മാതൃക കാണിക്കാത്ത ഒരു അനാചാരമാണ് ചേലാകര്‍മ്മം എന്നതുകൊണ്ടും അതില്‍ യാതൊരു ശാസ്ത്രീയതയുമില്ല എന്ന് തെളിഞ്ഞതുകൊണ്ടും ഒളിഞ്ഞുകിടക്കുന്ന ചെറുതും വലുതുമായ ഒരുപാട് അപകടങ്ങള്‍ (Hidden Trauma) അതില്‍ ഉണ്ട് എന്നതുകൊണ്ടും ചേലാകര്‍മത്തിനെതിരെ ശക്തമായ ബോധവല്കരണം സമുദായത്തില്‍ നടത്തേണ്ടിയിരിക്കുന്നു..
ഖുര്‍ആന്‍ ആകെ പരിശോധിച്ചാല്‍ ചേലാകര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രസ്താവന പോലും കാണാന്‍ സാദ്ധ്യമല്ല എന്നതാണ് അത്ഭുതം !. മാത്രമല്ല, ചേലാകര്‍മ്മത്തെ പരോക്ഷമായി എതിര്‍ക്കുന്ന ധാരാളം പ്രയോഗങ്ങള്‍ ഖുര്‍ആനില്‍ കാണുകയും ചെയ്യുന്നു. ആകാശവും ഭൂമിയും അതിനടിയിലുള്ളതും മണ്ണിനടിയിലുള്ളതും മനുഷ്യശരീരവുമെല്ലാം സൃഷ്ടിച്ചത് സാക്ഷാല്‍ ദൈവമാണെന്ന് ഖുര്‍ആന്‍ പറയുന്നു. . ആ ദൈവത്തിന്റെ സൃഷ്ടിഘടനയില്‍ എവിടെയും ഒരു കുഴപ്പമോ ന്യൂനതയോ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാദ്ധ്യമല്ല എന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ചു പറയുന്നു. മാത്രമല്ല, മനുഷ്യനെ ഏറ്റവും നല്ല ശരീരഘടനയോടുകൂടിയാണ് നാം സൃഷ്ടിച്ചിട്ടുള്ളത് എന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നു. ദൈവത്തിന്റെ സൃഷ്ടിഘടനയില്‍ എങ്ങനെ നോക്കിയാലും - തിരിച്ചും മറിച്ചും നോക്കിയാലും-ഒരു കുഴപ്പവും കാണാന്‍ നിങ്ങള്‍ക്ക് സാദ്ധ്യമല്ല എന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. അപ്പോള്‍ ദൈവത്തിന്റെ ഏറ്റവും മഹത്തായ ഒരു സൃഷ്ടിയായ മനുഷ്യന്റെ ഏറ്റവും മഹത്തായ ഒരവയവത്തിന്റെ - ലിംഗത്തിന്റെ - അറ്റത്തുള്ള ആ ചര്‍മ്മത്തിന് എന്തു കുഴപ്പമാണ് നിങ്ങള്‍ കാണുന്നത് എന്നാണ് ഖുര്‍ആന്‍ വിശ്വാസികളായ നമുക്ക് ചോദിക്കാനുള്ളത്.
അതിനാല്‍ അല്ലാഹു നല്‍കിയ ആ അമൂല്യമായ ചര്‍മ്മം അനാവശ്യമായി കളഞ്ഞ് മണ്ട•ാരാവാതിരിക്കുക. ആകെ ഈ ചേലാകര്‍മ്മവാദികള്‍ക്ക് പറയാനുള്ളത് അബുഹുറൈറയുടെ ഒരു മണ്ടന്‍ ഹദീസാണ്. 'ഇബ്രാഹിം നബിയുടെ ചേലാകര്‍മ്മം കഴിഞ്ഞത് എണ്‍പതാമത്തെ വയസ്സിലായിരുന്നു. അതൊരു കോടാലികൊണ്ടായിരുന്നു' എന്ന കള്ള ഹദീസാണത്. എന്നാല്‍ ഇബ്രാഹിം നബി ഒരു മതാചാരമെന്ന നിലക്ക് ചേലാകര്‍മ്മം ചെയ്തിട്ടില്ല. ഉണ്ടെങ്കില്‍ അത് ഖുര്‍ആനില്‍ കാണുമായിരുന്നു. (87:19, 26:196, 39:65......) ഇബ്രാഹിം നബിയുടെ 'മഹത്തായ സുന്നത്ത്' പിന്‍പറ്റിയാണ് നിങ്ങള്‍ അത് ചെയ്യുന്നതെങ്കില്‍ 80-ാമത്തെ വയസ്സില്‍ ചെയ്താല്‍ പോരെ....? അപ്പോഴേക്കും 'കോടാലികൊണ്ട് കൊത്താന്‍' പാകത്തില്‍ ഒരു പടുമരം കണക്കെ 'ഇഷ്ടന്‍' വളര്‍ന്നു പന്തലിക്കുമായിരിക്കും.....! നബിയുടെ കാലത്തോ, മക്കം ഫത്ഹില്‍ കൂട്ടംകൂട്ടമായി ഇസ്ളാമിലേക്ക് വന്ന പുതുവിശ്വാസികളോ ഈ ചേലാകര്‍മ്മം ചെയ്തതായി തെളിയിക്കാന്‍ ഒരു വാറോല ഹദീസുപോലുമില്ല. മാത്രമല്ല, നബി തിരുമേനിയുടെ പൊന്നോമന പൌത്ര•ാരായിരുന്ന ഹസ്സന്‍, ഹുസ്സൈന്‍ എന്നീ കുട്ടികളുടെ ചേലാകര്‍മ്മം ചെയ്തതിനും പ്രബലമായ - വിശ്വാസയോഗ്യമായ - ഒരു തെളിവുമില്ല. നബിയുടെ സന്തത സഹചാരികളായിരുന്ന അലി, ഉമര്‍, ഉസ്മാന്‍, അബൂബക്കര്‍ തുടങ്ങിയവരും ഈ അനാചാരം ചെയ്തതായി യാതൊരു തെളിവുമില്ല....! മൂസ്സാ നബിയും (Moses) ഹാറൂന്‍ നബിയും ഈസാ നബിയും ചേലാകര്‍മ്മത്തെ എതിര്‍ത്തതിന് ധാരാളം തെളിവുകളുണ്ടുതാനും..........! ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ അക്ഷരാഭ്യാസമാണ് ഒന്നാമത്തെ ഇസ്ളാം കാര്യം. അല്ലാതെ ലിംഗം മുറിച്ച് വികലാംഗനാക്കലല്ല. വിദ്യാഭ്യാസമില്ലാത്ത വിവരദോഷികളോട് തര്‍ക്കിച്ചു സമയം കളയാതെ അവരോട് 'സലാം' എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിപ്പോരാനാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മുസ്ളീമാകാനുള്ള ആദ്യത്തെ യോഗ്യത അക്ഷരഭ്യാസമാണ് അല്ലാതെ ലിംഗം മുറിച്ച് വികലാംഗനാക്കലല്ല..!!
ഇസ്ളാമില്‍ - വിശുദ്ധ ഖുര്‍ആനില്‍ ദൈവികമായ - ചെറുതും വലുതുമായ ഒരുപാട് നിയമങ്ങളുണ്ട്. ആ വിധിവിലക്കുകളൊന്നും പൊതുവെ കുട്ടികള്‍ക്ക് ബാധകമല്ല എന്നതാണ് ഖുര്‍ആനില്‍ നിന്നും മനസ്സിലാവുന്ന ഒരത്ഭുത വസ്തുത. എന്നാല്‍ പ്രായപൂര്‍ത്തിയാകുന്നതോടെ - ബുദ്ധിയുറക്കുന്നതോടെ- മാത്രമാണ് ഖുര്‍ആനിക നിയമങ്ങള്‍ അനുസരിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരാകുകയുള്ളു. കാരണം കുട്ടികളെയും മുതിര്‍ന്നവരെയും മതനിയമങ്ങള്‍ അനുസരിപ്പിക്കുന്ന കാര്യത്തില്‍ രണ്ടു തട്ടിലായിട്ടാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. (24:58,59). ഈ ഖുര്‍ആനിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പത്തു വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് നോമ്പനുഷ്ഠിപ്പിക്കല്‍ ഹറാമാണെന്ന് ഇമാം അബു ഹനീഫയും മൌലവി ചേകന്നൂരുമൊക്കെ അഭിപ്രായപ്പെടാന്‍ കാരണം.
ഇതെല്ലാം 'നോമ്പ്', 'വ്രതാനുഷ്ഠാനം ഇസ്ളാമില്‍' എന്നീ ഗ്രന്ഥങ്ങളില്‍ വിശദമാക്കിയതിനാല്‍ അതിവിടെ ആവര്‍ത്തിക്കുന്നില്ല. ചുരുക്കത്തില്‍ അറബി ഭാഷയിലുള്ള ഖുര്‍ആന്‍ സ്വന്തം മാതൃഭാഷയില്‍ പഠിച്ച് മനസ്സിലാക്കാതെ 'ഞാനൊരു ഇസ്ളാം മതവിശ്വാസിയാണ്, ഞാനൊരു മുസ്ളീമാണ്' എന്നു പറയലും അര്‍ത്ഥമറിയാതെ അറബി ഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നതും അര്‍ത്ഥമറിയാതെ അറബി ഭാഷയില്‍ നമസ്കരിക്കുന്നതും അര്‍ത്ഥവും ആശയവുമറിയാതെ അറബി ഭാഷയില്‍ 'ഗ്രന്ഥം ചുമക്കുന്ന കഴുതകളെ പോലെ' ഖുര്‍ആന്‍ ഓതുന്നതും തികഞ്ഞ ഖുര്‍ആന്‍ ധിക്കാരവും ശിര്‍ക്ക് പോലെയുള്ള ഒരു കുറ്റവുമാണ് എന്ന ഖുര്‍ആനിക പാഠം നാം ഇനിയെങ്കിലും പഠിക്കുക. (47:24, 38:29, 25:30,73, 10:100, 17:36).
അല്ലാഹുമ്മ്ര്‍ഹം.....
സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിന്നര്‍ഹതപ്പെട്ടതാകുന്നു സര്‍വ്വസ്തുതിയും....
ചേര്‍ത്ത് വായിക്കാന്‍ , ഒരു വാര്‍ത്ത !
****************************************************************************************************************************************************************
" അപ്പെന്റികസിന്റെ പ്രസക്തി "
വാഷിംഗ്ടെന്‍ : ശാരീരിക പ്രക്രിയകളില്‍ ഒരു പങ്കും വഹിക്കാനില്ലാത്ത ഉപയോഗരഹിതമായ ഒരവയവമെന്ന "അപ്പെന്റികസിന്റെ" ദുഷ്പേര് നീങ്ങുന്നു , ദാഹനത്തിന്നു ആവശ്യമായ ഒരു പറ്റം ബാക്ടീരിയകളെ ഉത്പാദിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് അപ്പെന്റ്റിക്സ്‌
നിര്‍വഹിച്ചു പോരുന്നതെന്ന് ഇത് സം ബന്ധമായ ഗവേഷണം നടത്തിയ ഡ്യൂക്ക് സര്‍വകലശാലാ പ്രൊഫസര്‍, ബില്‍പാര്‍കര്‍ പറയുന്നു .വന്‍ കുടലുമായി ചേര്‍ന്നുള്ള അതിന്റെ കിടപ്പ് മൂലം അപ്പെന്റ്റിക്സ്‌ ദഹനകാരികളായ സൂക്ഷ്മ ജീവികളെ അനായാസം വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് പാര്‍കര്‍ വിശദീകരിക്കുന്നു , നിരുപയോഗ അവയവമെന്ന നിലയില്‍ പലപ്പോഴും ഡോക്ടര്‍മാര്‍ അപ്പെന്റിക്സിനെ നിസ്സങ്കോചം കത്രിച്ചു കളയാറാണ്‌ പതിവ് ,അപ്പെന്റിക്സില്‍ അണുബാധ യുണ്ടാകുന്ന പക്ഷം മാരകമായ അപ്പെന്റിസൈറ്റിസ് വരുമ്പോഴേക്കും അതിനെ മുറിച്ചു നീക്കുന്നു , എന്നാല്‍ അപ്പെന്റിക്സിനെ ശരീരത്തില്‍ നിന്ന് ലാഘവ ബുദ്ധിയോടെ മുറിച്ചു മാറ്റുന്നതിനു മുമ്പ് നിരവധി വട്ടം ആലോചി ക്കെണ്ടാതുണ്ടെന്നു ജേണല്‍ ഓഫ് തിയറി ട്ടിക്കല്‍ ബയോ ളജിയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ അദ്ദേഹം ഡോക്ടര്‍മാരെ ഓര്‍മിപ്പിക്കുന്നു..... (മാധ്യമം 8 . 10 .2007 )
****************************************************************************************************************************************************************
ലിംഗാഗ്രം ചേദിച്ചു കളയുന്നത് സൃഷ്ടി ഘടനയില്‍ മാറ്റം വരുത്തും എന്നാന്നെങ്കില്‍ മുടി വെട്ടുന്നതിനും , നഖം മുറിക്കുന്നതിനും അത് ബാധകമാവില്ലേ എന്നൊരു വാദമുണ്ട് ലിംഗാഗ്രം പോലെയല്ല നഖവും മുടിയും ! അവ അവസാനമില്ലാതെ വളര്‍ന്നു കൊണ്ടേയിരിക്കുന്നവയാന്നു. അപ്രകാരം ലിംഗാഗ്രം തുമ്പിക്കൈ പോലെ നീണ്ടു വളര്‍ന്നു കൊണ്ടിരിക്കുന്ന ഒന്നാന്നെങ്കില്‍ എതിര്‍ വാദം ന്യായമാകുമായിരുന്നു . ഇടയ്ക്കിടെ മുറിച്ചു (സുന്നത്ത്) കളയുകയും ചെയ്യാം .! ( ഒസാന്മാര്‍ നിര ഭാഗ്യവാന്മാര്‍ ! )

ബന്ധപ്പെടുക 0091 9048718329 | e-mail : contact_us@chekanoormoulavi.com
http://www.chekanoormoulavi.com/

0 comments:

pepsi poison


0 comments:

മലയാളം ടൈപ്പ് ചെയ്യാൻ

0 comments:

ഉറക്കം അവഗണിക്കുന്നവരുടെ ശ്രദ്ധക്ക്

ഉറക്കത്തെ അഹങ്കാരത്തോടെ അവഗണിക്കുന്നവര്‍ക്ക് ഒരു കൂട്ടം ശാസ്ത്രഞ്ജരുടെ ഗൗരവതരമായ മുന്നറിയിപ്പ്. കാത്തിരിക്കുന്നത്ചില്ലറ അസുഖങ്ങളൊന്നുമല്ല, കാന്‍സര്‍,ഹൃദയ സംബന്ധമായ അസുഖങ്ങള്‍,പ്രമേഹം,അണുബാധ,പൊണ്ണത്തടി തുടങ്ങിയവയാണ് ഉറക്കം ഒഴിക്കല്‍ സ്ഥിരമാക്കിയവരെ പേടിപ്പിക്കുന്ന വാര്‍ത്ത.
ഒക്സ്ഫോര്‍ഡ്,കാംബ്രിഡ്ജ്,ഹാര്‍വാര്‍ഡ്,മാഞ്ചസ്റ്റര്‍ എന്നീ യൂണിവേഴ്സിറ്റികളിലെ ശാസ്ത്രഞ്ജര്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ജനങ്ങള്‍ മാത്രമല്ല, അധികാരികള്‍ കൂടി ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും പറയുന്നു.
ഉറക്കംവെടിയല്‍ മനുഷ്യരിലെ ബയോളജിക്കല്‍ ക്ളോക്കിന്‍റെ ക്രമം തെറ്റലിലേക്ക് നയിച്ച് ജാഗ്രത, ഉണര്‍വ്,ശാരീരിക ആരോഗ്യം എന്നിവയെ ദേഷാകരമായി ബാധിക്കുമെന്ന് മാത്രമല്ല, ഹൃദയാഘാതത്തിനു കാരണമാവുമെന്നും ഇവര്‍ പറയുന്നു.
ആധുനിക ജീവിതക്രമം തന്നെയാണ് ശാസ്ത്രഞ്ജര്‍ ഇവിടെ മുഖ്യപ്രതിയായി കാണുന്നത്. ഉറങ്ങാതെ ജോലി എന്ന ‘24 മണിക്കൂര്‍’ ബയോളജിക്കല്‍ ക്ളോക്കിനെ തകരാറില്‍ ആക്കുമെന്നും അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പു നല്‍കുന്നു.
60 വര്‍ഷം മുമ്പുള്ളവരേക്കാള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കുറച്ചാണ് ആധുനിക മനുഷ്യര്‍ ഉറങ്ങുന്നതെന്ന് ഒക്സ്ഫോര്‍ഡ് സര്‍വലാശാലയിലെ പ്രൊഫ.റസ്സല്‍ ഫോസ്റ്റര്‍ പറയുന്നു. ‘തീര്‍ച്ചയായും നമ്മള്‍ അഹങ്കാരികള്‍ ആയ ജീവി വര്‍ഗം തന്നെ...ശരീരത്തിലെ ക്ളോക്കിനെതിരായി നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനം എത്തിക്കുക അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ്’-ഫോസ്റ്ററിന്‍റെ വാക്കുകള്‍ ആണിത്.
വെളിച്ചം ബയോളജിക്കള്‍ ക്ളോക്കിനെ ബാധിക്കുന്ന ശക്തമായ ചാലകമാണ്. സ്മാര്‍ട്ഫോണുകള്‍,ടാബ്ലറ്റ്,കമ്പ്യൂട്ടര്‍ എന്നിവ പ്രസരിപ്പിക്കുന്ന വെളിച്ചം താളം തെറ്റിക്കുമെന്നും ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ. ചാള്‍സ് സിസ് ലറും പറയുന്നു.

0 comments:

എങ്ങിനെ മൊബൈൽ ഫോണ്‍ ബാലൻസ് ട്രാൻസ്‌ഫർ ചെയ്യാം ?


0 comments:

InterNet


0 comments:

സവാള ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്

നിത്യവും ഭക്ഷണത്തിൽ നാം ഉപയോഗിക്കുന്ന സവാള ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് . സള്‍ഫറിന്‍റെയും, ക്യുവെര്‍സെറ്റിന്‍റെയും സാന്നിധ്യമാണ് ഉള്ളിക്ക് ഔഷധഗുണം നല്കുന്നത്. മികച്ച ആന്‍റി ഓക്സിഡന്‍റുകളായ ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിര്‍വീര്യമാക്കുന്നു. കാല്‍സ്യം, സോഡിയം, പൊട്ടാസ്യം, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയ മൂലകങ്ങള്‍ ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. അണുബാധക്കെതിരെ പ്രവര്‍ത്തിക്കാനുള്ള ഉള്ളിയുടെ കഴിവ് ഏറെ പ്രസ്തമാണ്. എന്നാൽ ഭക്ഷണം എന്നതിന് പുറമേ നിരവധി ഉപയോഗങ്ങൾ സവാളയ്ക്കുണ്ട് .
ഉള്ളിയുടെ നീരും, തേനും ഒരേ അളവില്‍ കലര്‍ത്തി കഴിച്ചാല്‍ തൊണ്ടവേദനയും, ചുമയും കുറയും. തേനീച്ച കുത്തിയാലുണ്ടാകുന്ന വേദനക്ക് ഉള്ളി നീര് പുരട്ടുന്നത് നല്ലതാണ്. പ്രാണികളോ, തേളോ കുത്തിയാല്‍ ഉള്ളിയുടെ നീരോ, ഉള്ളി അരച്ചതോ പുരട്ടിയാല്‍ മതി. കടുത്ത ചെവിവേദനയുണ്ടെങ്കില്‍ ഏതാനും തുള്ളി ഉള്ളിനീര് ചെവിയില്‍ ഇറ്റിക്കുക. ചെവിയില്‍ മൂളല്‍ അനുഭവപ്പെടുന്നതിന് ഒരു കോട്ടണ്‍ തുണിയില്‍ ഉള്ളിയുടെ നീര് മുക്കി ചെവിയില്‍ ഇറ്റിച്ചാല്‍ മതി.
ഉള്ളിയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ക്യാന്‍സറിന്‍റെ വ്യാപനം തടയാന്‍ സഹായിക്കും. ലൈംഗിക ശേഷി ശക്തിപ്പെടുത്താന്‍ കഴിവുള്ളതാണ് ഉള്ളി. ഒരോ സ്പൂണ്‍ ഉള്ളിനീരും, ഇഞ്ചി നീരും പരസ്പരം കലര്‍ത്തി ദിവസം മൂന്ന് പ്രാവശ്യം കഴിക്കുന്നത് ലൈംഗികശേഷി കൂട്ടാന്‍ സഹായിക്കും.
ചര്‍മ്മത്തിന് തിളക്കം കിട്ടാനും, മുഖക്കുരു മാറ്റാനും ഉള്ളി ഉപയോഗപ്പെടുത്താം. ഇതിനായി ഉള്ളിയുടെ നീര് തേനുമായോ, ഒലിവെണ്ണയുമായോ ചേര്‍ത്ത് പുരട്ടിയാല്‍ മതി. ഉള്ളിയില്‍ സള്‍ഫര്‍ നല്ലതുപോലെ അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മക്ക് ഇടയാക്കുന്ന ശാരീരിക മാറ്റങ്ങളെ തടയും. കടുത്ത ചുമ അനുഭവിക്കുന്നവരിലെ കഫം ഇല്ലാതാക്കാന്‍ ഉള്ളിക്ക് കഴിവുണ്ട്. ഹൃദയസംബന്ധമായ പല രോഗങ്ങള്‍ക്കും പ്രധാന കാരണം കൊളസ്‌ട്രോള്‍ ആണ്‌. സള്‍ഫര്‍ സംയുക്തം അടങ്ങിയിട്ടുള്ള സവാള രക്തത്തിലെ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡ്‌സിന്റെയും അളവ്‌ കുറയ്‌ക്കാന്‍ സഹായിക്കും.

0 comments:

ദിവസവും 10 മിനിറ്റ് കയ്യടിച്ചാല്‍

1 comments:

ഒരായിരം ഗുണങ്ങളുണ്ട് ഓറഞ്ചിൽ

ഒരായിരം ഗുണങ്ങളുണ്ട് ഓറഞ്ചിൽ. ആരോഗ്യത്തിനൊപ്പം അഴകും പ്റദാനം ചെയ്യുന്ന ഇത് എല്ലാം പോഷകങ്ങളുടെയും കലവറയാണ്. 45 മില്ലിഗ്റാം ഓറഞ്ചിൽ 75 ശതമാനമാണ് വിറ്റാമിൻ സി ഉള്ളത്. എല്ലുകളുടേയും, പല്ലുകളുടേയും ഉറപ്പിന് ഇത് ഉത്തമം. വിറ്റാമിൻ ബി 6, മഗ്‌നീഷ്യം, ഫോസ്ഫറസ്, കാർബോഹൈഡ്റേറ്റ്, സിങ്ക് എന്നിവയൊക്കെ ശരീരപുഷ്ടിക്കായി ഈ ഫലം കരുതിവെച്ചിരിക്കുന്നു. ഓറഞ്ചിന്റെ ഇലകളും, മൊട്ടുകളും ഉണക്കിപ്പൊടിച്ച് ചായയിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. അനീമിയ ചെറുക്കുന്നതിലും ഇത് പ്റധാന പങ്കുവഹിക്കുന്നു. ഓറഞ്ച് നീരും, മുള്ളങ്കി നീരും, പൊടിച്ച ഉഴുന്നും കുഴച്ച് ഒരു സ്പൂൺ വീതം ദിനം പ്റതി മുഖത്ത് തേയ്ച്ചാൽ മുഖകാന്തി വർദ്ധിക്കും. ഇതിന്റെ തൊലിയും ഉപ്പും ചേർത്ത് പല്ലുതേച്ചാൽ തിളക്കം വർദ്ധിപ്പിക്കുമെന്ന മേൻമയുണ്ട്. ഓറഞ്ചിന്റെ കുരു ഉണക്കിപ്പൊടിച്ച് മുഖത്ത് പുരട്ടുന്നത് മുഖകുരുവിന് മരുന്നാണ്

0 comments:

ദിവസവും ഒരു മുട്ടകഴിക്കൂ പ്രമേഹം ഒഴിവാക്കൂ..

നിങ്ങള്‍ മുട്ട കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ എന്നാല്‍ ഒരു സന്തോഷവാര്‍ത്ത ദിവസവും ഒരു മുട്ട വീതം കഴിക്കുന്നവര്‍ക്ക്‌ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവെന്ന് പുതിയ പഠനം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനാണ്‌ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ആഴ്ചയില്‍ നാല് മുട്ടകഴിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 37 ശതമാനം കുറവെന്ന് പഠനം പറയുന്നു . ഇന്ന് ലോകത്ത്‌ ടൈപ്പ് 2 പ്രമേഹബാധിതരുടെ എണ്ണം കൂടുതലാണ്‌ അത്തരക്കാര്‍ക്ക് ആശ്വാസമാകുന്നതാണ്‌ പുതിയ പഠനം. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റേണ്‍ ഫിന്‍ലാന്‍റെ` നടത്തിയ പഠനത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാതെ തുല്യമായി നിലനിര്‍ത്തുന്നതിനും മുട്ട സഹായിക്കുന്നതായി അവര്‍ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തി. ഓരാഴ്ചയില്‍ നാലില്‍ കൂടുതല്‍ മുട്ടകഴിക്കുന്നവര്‍ക്ക് അത്‌ കഴിച്ചു എന്ന് പറഞ്ഞ് മറ്റ് കൂടുതല്‍ മാറ്റങ്ങള്‍ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നും ഗവേഷകര്‍ അഭിപ്രായപെടുന്നു . ഇതുകൂടാത ശരീരതാപംകുറയ്ക്കുക , ഗ്ലൂക്കോസ് മെറ്റബോളിസം അളവ് തുല്യമായി നിലനിര്‍ത്തുക എന്നീ പല ഗുണങ്ങളും മുട്ടകഴിക്കുന്നതുകൊണ്ട് ലഭിക്കുന്നു

0 comments:

Sex Satisfaction │Malayalam Talk Show │Dr. Jose Joseph & renjini Menon


watch this: The famous gynecology doctor from Kerala saying about the secret relation ship after marriage.In this video the telephone callers asking about their secret life after marriage.The doctor giving perfect and clear answer for those callers.This gynecology doctor have lot of experience in these field.He said that he can answer in any question related to that subject.This program telecast by asianet cable vision channel in every Sunday to Friday 8 to 9.30 pm.

0 comments:

ഡെങ്കിപ്പനി മാറാന്‍


0 comments:

വാഴപ്പഴത്തിന്റെ ഗുണങ്ങൾ

വാഴപ്പഴത്തിന്റെ ഗുണങ്ങൾ മനസിലാക്കിയാൽ നമ്മൾ എല്ലാ ദിവസവും ഇത് ആഹാരത്തിൽ ഉൾപ്പെടുത്തും. ഗുണങ്ങൾ അറിയാൻ ഈ ലിങ്ക് http://healthykeralam.com/മനസ്സിനും-ശരീരത്തിനും-സം/ ക്ലിക്ക് ചെയ്തു വായിക്കുക

1 comments:

Loopback keychain


0 comments:

House Loan

അഞ്ചു മക്കളുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ ഓരോ വീട് കൊടുക്കുന്നു എന്ന് കേട്ടപ്പോള്‍ കുട്ടപ്പനും തോന്നി ഈ സ്കീമില്‍ ഒരു വീടിനു അപേക്ഷിക്കണം എന്ന്.
കുട്ടപ്പന്‍ ഭാര്യയോട്: എടീ, നമുക്ക് രണ്ടു കുട്ടികള്‍ ഇല്ലേ?അപ്പുറത്തെ സരസയുടെയുടെ മൂന്നു കുട്ടിള്‍ എന്റേതാണ്. നമുക്ക് ആ കുട്ടികളെ കൂടി ഇങ്ങോട്ട് കൊണ്ടുവരാം. അങ്ങനെ നമുക്ക് അഞ്ചു കുട്ടികളാകും. അങ്ങനെ നമുക്ക് വീടിനു അപേക്ഷിക്കുകയുംചെയ്യാം...
കുട്ടപ്പന്‍ പോയി സരസയുടെ മൂന്നുകുട്ടികളെ കൂട്ടിക്കൊണ്ടു വന്നു...
തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ സ്വന്തം മക്കളെ കാണാനില്ല...
കുട്ടപ്പന്‍: എടീ, നമ്മുടെ മക്കളെവിടെ?
ഭാര്യ : ആ മത്തായി വന്നു അയാളുടെ കുട്ടികളാണെന്ന് പറഞ്ഞു കൊണ്ടുപോയി.
അയാള്‍ക്കും വീടിനു വേണ്ടി അപേക്ഷിക്കാനാണത്രേ .!

0 comments:

എന്താ സൈകിളിന്റെ മലയാളം


0 comments:

സാരി ഉണ്ടുക്കാന്‍ അറിയാന്‍ പാടില്ലാത്ത പെണ്‍കുട്ടികളുടെ ശ്രദ്ധക്ക് ....


0 comments:

തൊഴിൽ അവസരങ്ങൾ


1 comments:

ശശി മാഷും കുട്ടികളും


1 comments:

ഡാൻസ്


1 comments:

അവസാനം ഞാൻ അവനെ അങ്ങ് തൂക്കി


1 comments:

ആരും പേടിക്കണ്ടാ ... വണ്ടി ഒന്ന് സ്റ്റാർട്ട്‌ ചെയ്തതാ


1 comments:

ഒരു ലിറ്റർ അടിച്ചാൽ 100 ലിറ്റർ അടിച്ച മാതിരി


1 comments:

വൈനിൽ കുളി


0 comments:

ആ നിലവിളി ശബ്ദംമിടൂ ...


1 comments:

ഇപ്പം ശെരിയാക്കി തരാം...


1 comments:

ഈ ചിത്രത്തിൽ എത്ര മുഖം കാണുന്നു


1 comments:

മേയ്തീനെ...ആ ചെറിയെ സ്പാന്നെര്‍ ഇങ്ങെടുത്തെ...ഇപ്പം ശെരിയാക്കി തരാം...


0 comments:

0 comments:

സോറി റോങ്ങ്‌ നംബര്‍ !!!



അന്നും പതിവ് പോലെ അയാള്‍ ജോലിത്തിരക്കിനിടയിലും വീട്ടിലേക്ക് വിളിച്ചു..

പതിവിനു വിരുദ്ധമായി അന്ന് അയാളുടെ 8 വയസുള്ള മകളാണ് ഫോണ്‍ എടുത്തത്..

"ഹായ് മോളെ പപ്പയാണ്‌..എന്തേ അമ്മ അടുത്തില്ലേ?"

"ഇല്ലാ പപ്പാ അമ്മ മുകളിലത്തെ നിലയില്‍ പോള്‍ അങ്കിളിനോടൊപ്പം ബെഡ് റൂമിലാണ്"

"അല്പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ പറഞ്ഞു...

"പക്ഷെ മോളെ നിനക്ക് അങ്ങനെ ഒരു അങ്കിള്‍ എന്‍റെ അറിവില്‍ ഇല്ലല്ലോ.."

"ആല്ല പപ്പാ അങ്കിള്‍ അമ്മയോടൊപ്പം മുകളിലെ നിലയിലുണ്ട്..സത്യം..."

അല്പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ പറഞ്ഞു..

"മോള്‍ ഒരു കാര്യം ചെയ്യൂ നീ ഫോണ്‍ താഴെ ടേബിളില്‍ വച്ചിട്ട് മുകളിലെ നിലയിലേക്ക് പോകൂ.."

"പപ്പാ എന്നിട്ട്"

"നീ ബെഡ് റൂമിന്റെ കതകില്‍ തട്ടിയിട്ടു പറയുക..

അമ്മാ പപ്പയുടെ കാര്‍ ഗേറ്റില്‍ എത്തി എന്ന്..."

"ശരി പപ്പാ,ഒരു മിനിട്ട്"

രണ്ടു മിനിട്ടിനു ശേഷം പെണ്‍കുട്ടി താഴെ വന്നു ഫോണ്‍ വീണ്ടും എടുത്തതിനു ശേഷം പറഞ്ഞു..

"പപ്പാ പറഞ്ഞ പോലെ ചെയ്തു.."

"എന്താ മോളെ അവിടെ സംഭവിച്ചത്?"

"അമ്മ പേടിച്ചു ബെഡില്‍ നിന്നും ചാടി എണീറ്റ്‌ ഡ്രസ്സ്‌ പോലും ചെയ്യാതെ ബാത്ത്രൂമിലേക്ക് ഓടി പപ്പാ..."

"ഓക്കേ മോളെ പോള്‍ അങ്കിള്‍ എവിടെ മോളെ?"

"അത് പപ്പാ അങ്കിള്‍ സ്വിമ്മിംഗ് പൂളിന്റെ സൈഡിലെ ജനലില്‍ കൂടി താഴേക്ക് ചാടി ."

പക്ഷെ പപ്പാ അങ്കിളിനറിയില്ലല്ലോ പപ്പാ ഇന്നലെ അതിലെ വെള്ളം എല്ലാം തുറന്നു വിട്ടു നമ്മള്‍ ക്ലീന്‍ ചെയ്ത കാര്യം..

എനിക്ക് തോന്നുന്നത് അങ്കിള്‍ താഴെ തലയിടിച്ചു ചത്തൂന്നാ.."

അല്പ്പസമയത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ പറഞ്ഞു..

"സ്വിമ്മിംഗ് പൂള്‍?? അതെപ്പൊ? അങ്ങനെ ഒരു സ്വിമ്മിംഗ് പൂള്‍ നമുക്കില്ലല്ലോ..."

"ഹലോ...ഇത് 97234*2354തന്നെ അല്ലെ?"

"അല്ലല്ലോ..97234*2345 ആണല്ലോ.."

"സോറി റോങ്ങ്‌ നംബര്‍" !!!!!!
കടപ്പാട്: അസ്കർ ഖാൻ

0 comments:

0 comments:

പാലിൽ പലതും അറിയാൻ ഉണ്ട്


1 comments:

Copyright © 2013 ഈ പുഴയോരം