ഉറക്കം അവഗണിക്കുന്നവരുടെ ശ്രദ്ധക്ക്
ഉറക്കത്തെ അഹങ്കാരത്തോടെ അവഗണിക്കുന്നവര്‍ക്ക് ഒരു കൂട്ടം ശാസ്ത്രഞ്ജരുടെ
ഗൗരവതരമായ മുന്നറിയിപ്പ്. കാത്തിരിക്കുന്നത്ചില്ലറ അസുഖങ്ങളൊന്നുമല്ല,
കാന്‍സര്‍,ഹൃദയ സംബന്ധമായ അസുഖങ്ങള്‍,പ്രമേഹം,അണുബാധ,പൊണ്ണത്തടി
തുടങ്ങിയവയാണ് ഉറക്കം ഒഴിക്കല്‍ സ്ഥിരമാക്കിയവരെ പേടിപ്പിക്കുന്ന വാര്‍ത്ത.
ഒക്സ്ഫോര്‍ഡ്,കാംബ്രിഡ്ജ്,ഹാര്‍വാര്‍ഡ്,മാഞ്ചസ്റ്റര്‍ എന്നീ യൂണിവേഴ്സിറ്റികളിലെ ശാസ്ത്രഞ്ജര്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ജനങ്ങള്‍ മാത്രമല്ല, അധികാരികള്‍ കൂടി ഈ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും പറയുന്നു.
ഉറക്കംവെടിയല്‍ മനുഷ്യരിലെ ബയോളജിക്കല്‍ ക്ളോക്കിന്‍റെ ക്രമം തെറ്റലിലേക്ക് നയിച്ച് ജാഗ്രത, ഉണര്‍വ്,ശാരീരിക ആരോഗ്യം എന്നിവയെ ദേഷാകരമായി ബാധിക്കുമെന്ന് മാത്രമല്ല, ഹൃദയാഘാതത്തിനു കാരണമാവുമെന്നും ഇവര്‍ പറയുന്നു.
ആധുനിക ജീവിതക്രമം തന്നെയാണ് ശാസ്ത്രഞ്ജര്‍ ഇവിടെ മുഖ്യപ്രതിയായി കാണുന്നത്. ഉറങ്ങാതെ ജോലി എന്ന ‘24 മണിക്കൂര്‍’ ബയോളജിക്കല്‍ ക്ളോക്കിനെ തകരാറില്‍ ആക്കുമെന്നും അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കുമെന്നും ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പു നല്‍കുന്നു.
60 വര്‍ഷം മുമ്പുള്ളവരേക്കാള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കുറച്ചാണ് ആധുനിക മനുഷ്യര്‍ ഉറങ്ങുന്നതെന്ന് ഒക്സ്ഫോര്‍ഡ് സര്‍വലാശാലയിലെ പ്രൊഫ.റസ്സല്‍ ഫോസ്റ്റര്‍ പറയുന്നു. ‘തീര്‍ച്ചയായും നമ്മള്‍ അഹങ്കാരികള്‍ ആയ ജീവി വര്‍ഗം തന്നെ...ശരീരത്തിലെ ക്ളോക്കിനെതിരായി നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനം എത്തിക്കുക അതീവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ്’-ഫോസ്റ്ററിന്‍റെ വാക്കുകള്‍ ആണിത്.
വെളിച്ചം ബയോളജിക്കള്‍ ക്ളോക്കിനെ ബാധിക്കുന്ന ശക്തമായ ചാലകമാണ്. സ്മാര്‍ട്ഫോണുകള്‍,ടാബ്ലറ്റ്,കമ്പ്യൂട്ടര്‍ എന്നിവ പ്രസരിപ്പിക്കുന്ന വെളിച്ചം താളം തെറ്റിക്കുമെന്നും ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫ. ചാള്‍സ് സിസ് ലറും പറയുന്നു.

0 comments: