ദിവസവും ഒരു മുട്ടകഴിക്കൂ പ്രമേഹം ഒഴിവാക്കൂ..

നിങ്ങള്‍ മുട്ട കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണോ എന്നാല്‍ ഒരു സന്തോഷവാര്‍ത്ത ദിവസവും ഒരു മുട്ട വീതം കഴിക്കുന്നവര്‍ക്ക്‌ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവെന്ന് പുതിയ പഠനം അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനാണ്‌ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ആഴ്ചയില്‍ നാല് മുട്ടകഴിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 37 ശതമാനം കുറവെന്ന് പഠനം പറയുന്നു . ഇന്ന് ലോകത്ത്‌ ടൈപ്പ് 2 പ്രമേഹബാധിതരുടെ എണ്ണം കൂടുതലാണ്‌ അത്തരക്കാര്‍ക്ക് ആശ്വാസമാകുന്നതാണ്‌ പുതിയ പഠനം. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റേണ്‍ ഫിന്‍ലാന്‍റെ` നടത്തിയ പഠനത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാതെ തുല്യമായി നിലനിര്‍ത്തുന്നതിനും മുട്ട സഹായിക്കുന്നതായി അവര്‍ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തി. ഓരാഴ്ചയില്‍ നാലില്‍ കൂടുതല്‍ മുട്ടകഴിക്കുന്നവര്‍ക്ക് അത്‌ കഴിച്ചു എന്ന് പറഞ്ഞ് മറ്റ് കൂടുതല്‍ മാറ്റങ്ങള്‍ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നും ഗവേഷകര്‍ അഭിപ്രായപെടുന്നു . ഇതുകൂടാത ശരീരതാപംകുറയ്ക്കുക , ഗ്ലൂക്കോസ് മെറ്റബോളിസം അളവ് തുല്യമായി നിലനിര്‍ത്തുക എന്നീ പല ഗുണങ്ങളും മുട്ടകഴിക്കുന്നതുകൊണ്ട് ലഭിക്കുന്നു

0 comments:

Copyright © 2013 ഈ പുഴയോരം